'നിമിഷയും ജാസ്മിനും വിവാഹം കഴിക്കാന്‍ പോകുന്നു. ഹണിമൂണ്‍ ഉടനെ' അടുത്ത ഹെഡ്‌ലൈനിനെ കുറിച്ച് നിമിഷ

ബിഗ് ബോസും അതിന്റെ ഗ്രാന്‍ഡ് ഫിനാലെയും കഴിഞ്ഞെങ്കിലും മത്സരാര്‍ഥികളെ കുറിച്ചുള്ള കഥകള്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദില്‍ഷ പങ്കുവെച്ച വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി മാറി. റോബിനോടും ബ്ലെസ്ലിയോടുമുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് ദില്‍ഷ വന്നത്.

ഇതില്‍ പ്രതികരിച്ച് നിമിഷയും ജാസ്മിനും എത്തിയിരുന്നു. ആദ്യം ദില്‍ഷയെ വിമര്‍ശിച്ചും പിന്നീട് അവള്‍ക്ക് പിന്തുണ നല്‍കിയുമൊക്കെ താരങ്ങളെത്തി. എന്നാല്‍ ഇനി വരാന്‍ പോവുന്ന പ്രധാനപ്പെട്ട വാര്‍ത്ത ജാസ്മിനും നിമിഷയും തമ്മില്‍ വിവാഹിതരാവുന്നു എന്നതായിരിക്കുമെന്ന് പറയുകയാണ് നിമിഷയിപ്പോള്‍.

 പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതരല്ലാത്ത രണ്ട് താരങ്ങളായിരുന്നു നിമിഷയും ജാസ്മിനും

പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതരല്ലാത്ത രണ്ട് താരങ്ങളായിരുന്നു നിമിഷയും ജാസ്മിനും. ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത് ജാസ്മിനും നല്ല പ്രകടനം കാഴ്ച വച്ച് നിമിഷയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. ഒരുതവണ പുറത്ത് പോയി തിരിച്ച് വന്ന നിമിഷ അതിഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാതെ ആദ്യം നിമിഷയും പിന്നീട് ജാസ്മിനും പുറത്തേക്ക് വന്നു.

മുംബൈയിലും ബാംഗ്ലൂരിലുമൊക്കെയായി അടിച്ച് പൊളിച്ച് ജീവിക്കുകയാണ് താരങ്ങള്‍

പുറത്ത് വന്നതിന് ശേഷം മുംബൈയിലും ബാംഗ്ലൂരിലുമൊക്കെയായി അടിച്ച് പൊളിച്ച് ജീവിക്കുകയാണ് താരങ്ങള്‍. പാര്‍ട്ടികളില്‍ പങ്കെടുത്തതിന് ശേഷമുള്ള ചിത്രങ്ങളും വീഡിയോസും ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നിമിഷയും ജാസ്മിനും പങ്കുവെക്കുന്നത്.

ഏറ്റവും പുതിയതായി താരങ്ങള്‍ ഒരുമിച്ചുള്ള കിടിലനൊരു ഫോട്ടോയാണ് ജാസ്മിന്‍ പുറത്ത് വിട്ടത്. ഏതോ ഫോട്ടോഷൂട്ടിനിടയില്‍ നിമിഷയെ എടുത്തുയര്‍ത്താന്‍ നോക്കുന്ന ഫോട്ടോയായിരുന്നു. 'ജനിച്ചതാര്‍ക്ക് വേണ്ടി' എന്ന ക്യാപ്ഷനും ഇതിന് നല്‍കിയിട്ടുണ്ട്.

നിമിഷയും ജാസ്മിനും വിവാഹം കഴിക്കാന്‍ പോകുന്നു. ഹണിമൂണ്‍ ഉടനെ..

ജാസ്മിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് എത്തിയിരിക്കുകയാണ് നിമിഷ. 'നിമിഷയും ജാസ്മിനും വിവാഹം കഴിക്കാന്‍ പോകുന്നു. ഹണിമൂണ്‍ ഉടനെ' അടുത്ത ഹെഡ് ലൈന്‍ ആവാന്‍ പോവുന്ന കാര്യം ഇതായിരിക്കും എന്ന് പറഞ്ഞ് കൊണ്ടാണ് നിമിഷ ഫോട്ടോ പോസ്റ്റ് ചെയ്തത്. വളരെ പെട്ടെന്ന് ഈ പോസ്റ്റും ശ്രദ്ധേയമായിരിക്കുകയാണ്. ജാസമിന്റെ പ്രണയം തകര്‍ന്നതോടെയാണ് നിമിഷയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്.

ലെസ്ബിയനായ ജാസ്മിന്‍ മോണിക എന്ന യുവതിയുമായി ഇഷ്ടത്തിലായിരുന്നു

ലെസ്ബിയനായ ജാസ്മിന്‍ മോണിക എന്ന യുവതിയുമായി ഇഷ്ടത്തിലായിരുന്നു. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ ബിഗ് ബോസിന് ശേഷം പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കാത്തത് കൊണ്ട് മോണികയുമായി വേര്‍പിരിയുകയാണെന്ന് താരം പ്രഖ്യാപിച്ചു. ഇത് നിമിഷ കാരണമാണെന്നും അവര്‍ രണ്ട് പേരും ഇഷ്ടത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ക്ക് കാരണമായി. എന്നാല്‍ നല്ല സുഹൃത്തുക്കളെ പോലെ അടിച്ച് പൊളിച്ച് ജീവിക്കുകയാണ് നിമിഷയും ജാസ്മിനും.

Recommended Video

ദില്‍റോബ് ഇനി ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍ | *BiggBoss
 ജാസ്മിന്‍ പങ്കാളിയായിരുന്ന മോണികയെ കണ്ടുമുട്ടിയിരിക്കുകയാണ്

ഇതിനിടെ ജാസ്മിന്‍ പങ്കാളിയായിരുന്ന മോണികയെ കണ്ടുമുട്ടിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് റസ്‌റ്റോറന്റില്‍ നിന്നുള്ള സെല്‍ഫിയും വീഡിയോസുമൊക്കെ പുറത്ത് വിട്ടിട്ടുണ്ട്. എന്തായാലും പല ആരോപണങ്ങള്‍ക്കും സൈബര്‍ അക്രമണങ്ങള്‍ക്കൊന്നും മറുപടി കൊടുക്കാതെ ഹാപ്പിയായി ജീവിക്കുകയാണ് ഇരുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X