'എന്റെ മിഷൻ‌ കംപ്ലീറ്റഡ്, അന്നേ ഞാൻ നോട്ടമിട്ട കൊച്ചായിരുന്നു, ലവ് അറ്റ് ഫസ്റ്റ് സൈറ്റാണ്'; റോബിൻ പറയുന്നു!

അങ്ങനെ വളരെ നാളുകളായി പ്രേക്ഷകർ കാത്തിരുന്ന റോബിൻ രാധാകൃഷ്ണന്റേയും നടി ആരതി പൊടിയുടേയും വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉൾപ്പെടുത്തി അത്യാഢംബര പൂർവമാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.

കഴിഞ്ഞ കുറച്ച് ദിവസമായി വിവാഹ​ നിശ്ചയത്തിന്റെ ഒരുക്കങ്ങളുടെ വിശേഷങ്ങളായിരുന്നു ഇരുവരും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നത്. വിവാഹ മോതിരങ്ങളുടെ ചിത്രങ്ങളും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ബി​ഗ് ബോസിൽ നിന്നും വന്ന ശേഷം തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ആരതിയെന്ന് അടിക്കടി റോബിൻ പറയാറുണ്ട്. ഗ്രേപ്‌സ് കളര്‍ ലഹങ്കയാണ് ആരതിയുടെ വേഷം. നെറ്റിന്റെ നളൻ വെയിൽ കൊണ്ട് മുഖം മൂടി നാണിച്ച് നില്‍ക്കുന്ന ഒരു ചിത്രമാണ് ആരതി കുറച്ച് നേരം മുമ്പ് സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചത്.

കണ്ണെടുക്കാന്‍ കാഴിയാത്ത അത്രയും സുന്ദരിയാണ് ആരതി എന്ന് ആരാധകര്‍ കമന്റില്‍ പറയുന്നു. ആരതിയുടെ ഡ്രസ്സിന് മാച്ചായ വേഷമാണ് റോബിന്‍ ധരിച്ചിരിയ്ക്കുന്നത്.

എന്റെ മിഷൻ‌ കംപ്ലീറ്റഡ്

അവസാനം ആ ദിനം എത്തി എന്ന് പറഞ്ഞാണ് സ്റ്റൈലന്‍ ചിത്രം റോബിന്‍ പങ്കുവെച്ചത്. ഇപ്പോഴിത നിശ്ചയത്തിന് ശേഷം മോതിരം ആരതിയുടെ വിരലിൽ അണിയിക്കുമ്പോൾ തന്റെ മനസിൽ എന്താണെന്ന് തോന്നുകയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ.

അന്നേ താൻ നോട്ടമിട്ട കൊച്ചായിരുന്നുവെന്നും അതിനാൽ മോതിരം കൈയ്യിൽ അണിയിക്കുമ്പോൾ മിഷൻ കംപ്ലീറ്റഡ് എന്ന് പറയുമെന്നുമാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ റോബിൻ പറഞ്ഞത്.

അന്നേ ഞാൻ നോട്ടമിട്ട കൊച്ചായിരുന്നു

'പൊടിയാരാണെന്ന് ആളുകൾ കാണിച്ചുകൊടുത്തു. ആരതി തന്നെ ഇട്ട പോസ്റ്റാണ് അത്. ഞാൻ‌ പറഞ്ഞ് കൊടുത്തതല്ല. അവളും വല്ലപ്പോഴും മാസ് കാണിക്കട്ടെ. എൻ​ഗേജ്മെന്റ് നടക്കുന്നതിൽ സന്തോഷമാണ്. ഡ്രസ് കളർ സെലക്ട് ചെയ്തത് ആരതിയാണ്.'

'നൂറ്റിയെട്ട് കിലോയിൽ നിന്നും എന്റെ ഭാരം ഇപ്പോൾ 98 കിലോയാണ്. ഇനി തൊണ്ണൂറ് കിലോ എത്തിയിട്ടെ അപ്ഡേറ്റ് ചെയ്തു. മൂന്ന് ദിവസം ഉറങ്ങാതെ ഇരുന്നാണ് തന്റെ വിവാഹനിശ്ചയത്തിന്റെ വസ്ത്രം ആരതി ഡിസൈൻ ചെയ്ത് എടുത്തത്. അവൾ നാല് ദിവസമായി ഉറങ്ങിയിട്ടില്ല.'

ലവ് അറ്റ് ഫസ്റ്റ് സൈറ്റാണ്

'കസ്റ്റമേഴ്സിന്റെ കമ്മിറ്റ്മെന്റ് തീർത്തിട്ടാണ് അവൾ അവളുടെ വസ്ത്രം ചെയ്ത് എടുത്തത്. എന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും എൻ​ഗേജ്മെന്റാണ് ഇന്ന് നടക്കുന്നത്. എല്ലാവരുടേയും സ്നേഹവും പ്രാർഥനയും അനു​ഗ്രഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ കാരണമാണ് ഞങ്ങൾ ഒന്നാകുന്നത്.'

'കണ്ട സെക്കന്റിൽ എനിക്ക് ആരതിയെ ഇഷ്ടപ്പെട്ടിരുന്നു. ആ കൊച്ചിന്റെ കൂടെ ഒരു ഫോട്ടോ വേണമെന്ന് അന്ന് ഇന്റർ‌വ്യൂ കഴിഞ്ഞപ്പോഴെ ഞാൻ പറഞ്ഞിരുന്നു. അന്നേ ഞാൻ നോട്ടമിട്ട കൊച്ചായിരുന്നു.'

ഇത്രയും വൈകി എന്നത് എനിക്ക് ഇപ്പോൾ നന്നായിയെന്ന് തോന്നുന്നു

'ലവ് അറ്റ് ഫസ്റ്റ് സൈറ്റാണ് ഞാൻ അവളോട് തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എന്റെ മിഷൻ‌ കംപ്ലീറ്റഡ്. ആരതിയുടെ കൈയ്യിൽ മോതിരം ഇടുമ്പോൾ മിഷൻ കംപ്ലീറ്റഡ് എന്ന തോന്നലാണ് എനിക്ക് വരിക. 26 ആം വയസിൽ വിവാഹം കഴിക്കാൻ ഇരുന്ന ഞാനാണ് ഇപ്പോൾ 32 വയസായി.'

'ഇത്രയും വൈകി എന്നത് എനിക്ക് ഇപ്പോൾ നന്നായിയെന്ന് തോന്നുന്നു. ടെൻഷനൊന്നും ഇല്ല. ഇതൊക്കെ ആസ്വദിക്കുന്നു' റോബിൻ പറഞ്ഞു. ആരതി ഹാപ്പിയാണോയെന്നെ താൻ നോക്കിയിട്ടുള്ളൂ എന്നാണ് ആരതിയുടെ അച്ഛൻ പറഞ്ഞത്.

അവളരെ ഓർത്ത് ഞാൻ വല്ലാതെ അഭിമാനിക്കുന്നു

'ആരതി ഹാപ്പിയാണോയെന്നെ ഞാൻ നോക്കിയിട്ടുള്ളൂ. മൂത്തമോളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ആരതി ബിസിനസ് സ്റ്റാർട്ട് ചെയ്തതും സർപ്രൈസായിട്ടാണ്. അവളരെ ഓർത്ത് ഞാൻ വല്ലാതെ അഭിമാനിക്കുന്നു. ആരതി ഒരു കഥയില്ലാത്ത പെൺകുട്ടിയാണ്.'

'ഒരു സ്റ്റേജ് എത്തിയാലെ വിവാഹം കഴിക്കൂവെന്ന് ആരതി എന്നോട് പറഞ്ഞിരുന്നു' ആരതിയുടെ അച്ഛൻ പറഞ്ഞു. ബി​ഗ് ബോസിൽ റോബിന്റെ സഹമത്സരാർഥിയായിരുന്ന ബ്ലെസ്ലിയും ആരതിയേയും റോബിനേയും ആശംസിക്കാൻ എത്തിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X