For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ​ഗുരുവായൂരിൽ നടന്ന ചടങ്ങിലും തടിച്ച് കൂടി റോബിൻ ആരാധകർ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി വന്നതോടെ ജീവിതം മാറിയ താരമാണ് റോബിൻ രാധാകൃ‍ഷ്ണൻ. തിരുവനന്തപുരം സ്വദേശിയും മോട്ടേവേഷൻ സ്പീക്കറും ഡോക്ടറുമാണ് റോബിൻ രാധാകൃഷ്ണൻ.

  എഴുപത് ദിവസം വരെ ഹൗസിൽ നിന്ന ശേഷം റോബിൻ മത്സരത്തിൽ നിന്നും പുറത്തായി സഹ മത്സരാർഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിന് മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ടത്.

  ആദ്യ ദിവസം മുതൽ ഷോയുടെ ഭാ​ഗമായിരുന്ന റോബിൻ ഹൗസിൽ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും നിരവധി ഫാൻസ് ​ഗ്രൂപ്പുകൾ രൂപംകൊണ്ടിരുന്നു. ​

  Also Read: ​'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  ഗെയിമിന്റ കാര്യത്തിൽ വിജയമൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായ പ്ലാനിങ് കൊണ്ടാണ് റോബിൻ ആരാധകരെ സമ്പാദിച്ചത്. ബി​ഗ് ബോസിൽ നിന്നും പുറത്തായ ശേഷം റോബിൻ ഉദ്ഘാടനങ്ങളും പരിപാടികളും മറ്റുമായി തിരക്കിലാണ്.

  അതേസമയം റോബിന്റെ ഏക സഹോദരി റോസി രാധാകൃഷ്ണന്റെ വിവാഹ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ​ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. റോബിനും കുടുംബസമേതം വിവാഹിത്തിന് എത്തിയിരുന്നു. കസവ് മുണ്ടും മെറൂൺ നിറത്തിലുള്ള കുർത്തയുമായിരുന്നു റോബിന്റെ വേഷം.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  റോബിൻ സോഷ്യൽമീഡിയ താരമാണെങ്കിലും റോബിന്റെ കുടുംബം വളരെ വിരളമായി മാത്രമാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങൾക്ക് മുമ്പിലും പ്രത്യക്ഷപ്പെടുന്നത്. സഹോദരിയുടെ വിവാഹം നിശ്ചയിച്ച് വെച്ചിരിക്കുകയാണെന്നും സെപ്റ്റംബറിലുണ്ടാകുമെന്നും നേരത്തെ തന്നെ റോബിൻ അറിയിച്ചിരുന്നു.

  പക്ഷെ വിവാഹ തിയ്യതിയൊന്നും റോബിൻ പുറത്തുവിട്ടിരുന്നില്ല. റോബിന്റെ സഹോദരിയുടെ വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറാണ്. ​ഗുരുവായൂരിൽ സഹോദരിയുടെ കല്യാണത്തിന് എത്തിയപ്പോഴും റോബിനെ ആരാധകർ വളഞ്ഞു. സെൽഫിയെടുക്കാനുള്ള തിക്കും തിരക്കുമായിരുന്നു റോബിന് ചുറ്റും.

  അത്രയും തിരക്കുള്ള സമയത്തും ആരാധ​കരെ നിരാശരാക്കാതെ റോബിൻ എല്ലാവർക്കുമൊപ്പവും സെൽഫി പകർത്തി. വിവാഹ തലേന്നും നേരത്തെ ചാർട്ട് ചെയ്തിരുന്ന പരിപാടിയിൽ പങ്കെടുത്തശേഷമാണ് റോബിൻ ​ഗുരുവായൂരിലെ വിവാഹ വേ​ദിയിലേക്ക് പാഞ്ഞെത്തിയത്.

  കണയാപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ തന്റെ അനിയത്തിയുടെ വിവാഹമാണ് നാളെയന്നും അതിന്റെ കാര്യങ്ങൾ നടത്തുന്നതിനിടെയാണ് താൻ പരിപാടിയിലേക്ക് ഓടിയെത്തിയതെന്നും നേരത്തെ ഏറ്റ പരിപാടിയായിരുന്നുവെന്നും റോബിൻ പറഞ്ഞിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ റോബിനും വിവാ​ഹിതനാകാൻ പോവുകയാണ്.

  മോഡലും നടിയും ഫാഷൻ ഡിസൈനറും ബിസിനസ് വുമണുമായ ആരതി പൊടിയാണ് റോബിന്റെ വധു. പ്രണയ വിവാഹമാണ് ഇരുവരുടേതും. കടന്നൻ വിത്ത് ഇമ്മട്ടി പരിപാടിയിൽ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ശേഷം വീട്ടുകാർ തമ്മിൽ സംസാരിച്ച് ഇരുവരുടേയും വിവാഹം ഉറപ്പിച്ചു.

  ഇപ്പോൾ തങ്ങൾ പ്രണയിച്ച് നടക്കുകയാണെന്നും ഫെബ്രുവരിയിൽ വിവാഹിതനാകുമെന്നുമാണ് റോബിൻ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ ​ഗിഫ്റ്റാണ് ആരതിയെന്നും അവൾക്ക് തന്നെ മനസിലാക്കാനും അതിനനുസരിച്ച് പെരുമാറാനും സാധിക്കുന്നുണ്ടെന്നും അത് തന്നെയാണ് തങ്ങളുടെ ബന്ധത്തിന്റെ അടിത്തറയെന്നും റോബിൻ വ്യക്തമാക്കിയിരുന്നു.

  അതേസമയം സിനിമയിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് റോബിൻ‌. നാലോളം സിനിമകൾ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിൽ ഒന്നിന്റെ പ്രഖ്യാപനം അടുത്തിടെ മോഹൻലാലാണ് നടത്തിയത്. ന്നാ താൻ കേസ് കൊട് സിനിമയുടെ സംവിധായകൻ സന്തോഷ്.ടി. കുരുവിളയാണ് റോബിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ സംവിധായകൻ.

  അതേസമയം ബി​ഗ് ബോസ് സീസൺ ഫോറിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. തുടക്കത്തിൽ റോബിന് ദിൽഷയോട് പ്രണയമായിരുന്നു. ശേഷം ഇരുവരും അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ബ്ലെസ്ലിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

  Read more about: bigg boss
  English summary
  Bigg Boss malayalam season 4 fame Robin Radhakrishnan's sister got married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X