For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലസ്ടു കഴിഞ്ഞുടൻ വിവാഹിതയായി; സിനിമയിലെ വിവാഹവും ഹണിമൂണുമാണെന്ന് കരുതി, വിവാഹമോചനത്തെ കുറിച്ച് ശാലിനി നായർ

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശാലിനി നായര്‍. സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍.

  തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചും ഇതുവരെയുള്ള കുടുംബ ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കവേ ശാലിനി വെളിപ്പെടുത്തിയിരുന്നു. വീണ്ടും ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ശാലിനി മനസ്സ് തുറന്നിരിക്കുകയാണ്.

  അശ്വതി എന്ന പേരു മാറ്റി ശാലിനി നായര്‍ ആയത് എപ്പോഴാണെന്നാണ് അവതാരകന്‍ നടിയോട് ചോദിച്ചത്. വിവാഹമോചനത്തിന് ശേഷമാണെന്ന് ശാലിനി മറുപടിയായി പറയുകയും ചെയ്തു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചത്. 'അറേഞ്ച് മാര്യേജ് ആയിരുന്നു. പ്രേമം ഒന്നുമില്ല.

  പ്ലസ്ടു കഴിഞ്ഞ് കുറച്ച് നാളിനുള്ളില്‍ വീട്ടുകാര്‍ കല്യാണം കഴിപ്പിച്ചു. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരെയും നേരത്തെ കല്യാണം കഴിപ്പിക്കും. അങ്ങനെ എന്നെയും വിട്ടു. ഒന്നും അറിയില്ലാത്ത പ്രായമാണ്. മിഥുനം സിനിമയിലേത് പോലെ കല്യാണവും ഹണിമൂണും ആയിരിക്കുമെന്ന് കരുതി ഞാനങ്ങ് പോയെന്ന്' ശാലിനി പറയുന്നു.

  Also Read: 'മോൻ എന്നെ കണ്ടപ്പോൾ ആരാ...? എന്നാണ് ചോദിച്ചത്, അപ്പനാടായെന്ന് പറ‍ഞ്ഞ് മനസിലാക്കി'; കുഞ്ചാക്കോ ബോബൻ

  രണ്ടാം വിവാഹത്തെ കുറിച്ച് ചോദിക്കുന്നവര്‍ക്കുള്ള ശാലിനിയുടെ മറുപടിയിങ്ങനെയാണ്..

  'അച്ഛനെ കൊണ്ട് കഴിയുന്നത് പോലെയാണ് കല്യാണം നടത്തിയത്. ഭര്‍ത്താവായിരുന്ന ആള്‍ ഉള്ളില്‍ സ്‌നേഹമുള്ള മനുഷ്യന്‍ തന്നെയാണ്. എന്റെ മനസിന്റെ പക്വത കുറവും രണ്ട് പേരും പൊരുത്തപ്പെട്ട് പോവാനുള്ള ബുദ്ധിമുട്ടുമൊക്കെയാണ് പ്രശ്‌നമായത്. കുഞ്ഞിന് ഒന്നര വയസ് വരെ ഒന്നിച്ച് ജീവിച്ചു. അതുകഴിഞ്ഞ് വേര്‍പിരിഞ്ഞു. അവരിപ്പോള്‍ നന്നായി ജീവിക്കുന്നുണ്ട്. ഞാനും അങ്ങനെ നന്നായി പോവുന്നു. ഡിവോഴ്‌സിന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. കേസ് കുറേ കാലമായി മുന്നോട്ട് പോയി.

  Also Read: 'നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് എന്നെയാണ്, എന്നെ ചീത്ത പറഞ്ഞോളൂ, അച്ഛനേയും അമ്മയേയും മോശമായി പറയരുത്'; ദിൽഷ

  വിവാഹമോചനത്തിന് ശേഷം മുന്‍ഭര്‍ത്താവുമായി യാതൊരു കോണ്‍ടാക്ടുമില്ല. അദ്ദേഹം വേറെ കല്യാണം കഴിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള അറിവ്. ഇനിയൊരു വിവാഹത്തെ കുറിച്ച് ഞാനും ചിന്തിച്ചിട്ടില്ല. ആലോചനകളൊക്കെ വരുന്നുണ്ട്. പക്ഷേ ഞാനിപ്പോഴും സ്വന്തം കാലില്‍ മുന്നോട്ട് പോവാനുള്ള ശ്രമത്തിലാണ്. മകന്റെ ഭാവി സുരക്ഷിതമാക്കണം' ശാലിനി പറയുന്നു.

  Also Read: എല്ലാത്തിനും അടിസ്ഥാനം ലൈംഗികതയാണോ? നിങ്ങള്‍ക്കുമില്ലേ ചേച്ചിമാര്‍? തുറന്നടിച്ച് രഞ്ജിനി

  Recommended Video

  Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു

  വിവാഹമോചനത്തിന് ശേഷം സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റിയും ശാലിനി സൂചിപ്പിച്ചു.. 'ഒത്തിരി കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. നേരിട്ട് ആരും പറഞ്ഞിട്ടില്ല. ചിലര്‍ എന്നെ കുറിച്ച് വളരെ മോശമായി പറഞ്ഞിട്ടുണ്ടെന്ന് കേട്ടു. പലരും നേരിട്ട് വന്ന് ഉപദേശിക്കും.

  മറ്റ് ചിലര്‍ അശ്വതിയുടെ സിഡി ഇറങ്ങിയെന്ന് കേട്ടല്ലോ എന്നൊക്കെ നേരിട്ട് ചോദിച്ചിട്ടുണ്ട്. ഒരു ആങ്ങളയുടെ സ്ഥാനത്ത് നിന്ന ആളാണ് അങ്ങനെ ചോദിച്ചത്. ഇപ്പോള്‍ ഒന്ന് പൊട്ടിക്കാന്‍ ധൈര്യമുണ്ട്. അന്ന് ധൈര്യമില്ലാത്തത് കൊണ്ട് മിണ്ടാതെ നടന്നു' ശാലിനി പറഞ്ഞു.

  English summary
  Bigg Boss Malayalam Season 4 Fame Shalini Nair Opens Up About Her Early Marriage And Separation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X