മുന്നേയുള്ള കുലസ്ത്രീ ഇമേജ് ആണ് ഈ അവഗണനയ്ക്ക് കാരണം; ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി അവര്‍ ഒന്നിക്കുന്നു
ബിഗ് ബോസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ മത്സരാര്‍ഥികളുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ സീസണുകളിലെ താരങ്ങളുടെ പേജുകള്‍ ഇത്തവണത്തെ മത്സരാര്‍ഥികള്‍ക്ക് നല്‍കുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ ലക്ഷ്മിപ്രിയയ്ക്ക് കാര്യമായ ഗ്രൂപ്പുകളൊന്നും ഇല്ലെന്നുള്ളതാണ് ശ്രദ്ധേയ കാര്യം.
അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മടിയില്ലാത്ത ലക്ഷ്മിപ്രിയ സാധാരണക്കാരില്‍ സാധാരണക്കാരിയാണ്. എന്നാല്‍ ബിഗ് ബോസില്‍ വരുന്നതിന് മുന്‍പേയുള്ള കുലസ്ത്രീ ഇമേജാണ് ലക്ഷ്മിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. എന്തായാലും അവര്‍ക്ക് വേണ്ടിയൊരു ഗ്രൂപ്പ് ഉണ്ടാക്കിയതിനെ പറ്റി പറഞ്ഞുകൊണ്ട് ആരാധകരെത്തിയിരിക്കുകയാണ്.

'ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥികളെയും അവരുടെ കളികളെയും പിആര്‍ വര്‍ക്കിനെയും ഒക്കെ വിശകലനം നടത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലായത്. ഷോയിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായ, ഷോയില്‍ ഏറ്റവും കണ്ടന്റും സ്‌ക്രീന്‍ സ്‌പേസും ഉണ്ടാക്കിയ, കാര്യങ്ങള്‍ ലാലേട്ടന്റെ മുന്നില്‍ വെച്ച് പോലും സുഹൃത്തുക്കളോട് വെട്ടിത്തുറന്ന് പറയാന്‍ കെല്‍പ്പുള്ള, ലക്ഷ്മിപ്രിയയ്ക്ക് ഒരു ഫാന്‍ ഗ്രൂപ്പ് നേരാംവണ്ണമില്ല.

ഷോയില്‍ കയറുന്നതിനു മുന്നേയുള്ള കുലസ്ത്രീ ഇമേജ് ആണ് ഈ അവഗണനയ്ക്ക് കാരണം എന്നാണ് തോന്നുന്നത്. എന്തയാലും ബിഗ് ബോസ് ഷോകളിലെ കുല പുരുഷന്മാരായവര്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ ഒരു കുലസ്ത്രീയ്ക്ക് സ്വീകാര്യത കൊടുത്തില്ലേലും അവഗണിക്കുന്നത് ശരിയല്ല. അത് കൊണ്ട് ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി ഒരു ഫാമിലി മെംബേര്‍സ് ഗ്രൂപ്പ് തുടങ്ങുകയാണ്'.
ലക്ഷ്മിപ്രിയ - നമ്മുടെ സ്വന്തം വീട്ടിലോ അയല്‍പ്പക്കത്തോ നമ്മുടെ കുടുംബത്തിലോ കാണും ഇങ്ങനെ വീട്ടിലെ എല്ലാവരുടെയും കാര്യം സ്വന്തം കാര്യം പോലെ കരുതി ജീവിക്കുന്ന ഒരു അമ്മ, ഒരു ചേച്ചി അല്ലെങ്കില്‍ ഒരു കൂടപ്പിറപ്പ്.

പലതരം തന്ത്രങ്ങളും കുതന്ത്രങ്ങളും വാഴുന്ന വീട്ടില്‍ ബിഗ് ബോസ് വിജയകിരീടം എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് മാത്രം മത്സരാര്‍ത്ഥികള്‍ പോരാടുമ്പോള്‍, ഉള്ളിലെ സഹജീവികളോടുള്ള സ്‌നേഹവും കരുതലും ഒരല്‍പം പോലും കുറയാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന, അവരുടെ സങ്കടത്തില്‍ കരയുന്ന, ചെറിയ വഴക്കുകളും പിണക്കങ്ങളും ഒക്കെയായി മുന്നോട്ട് പോവുകയാണ് ലക്ഷ്മിപ്രിയ.
ശക്തമായ മത്സരം ബിഗ് ബോസ് വീട്ടില്‍ മുറുകുമ്പോള്‍, സ്‌നേഹനിധിയായ ബിഗ് ബോസ് വീട്ടിലെ അംഗം എന്ന നിലയിലും, ശക്തയായ മത്സരാര്‍ത്ഥി എന്ന നിലയിലും LP എന്ന് സ്‌നേഹത്തോടെ നമ്മള്‍ വിളിക്കുന്ന ലക്ഷ്മിപ്രിയ മികച്ച 5 മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയെന്ന് തെളിയിച്ചിരിക്കുന്നു.

അങ്ങനെയുള്ള ഒരു മത്സരാര്‍ത്ഥിയെ അടുക്കളയില്‍ തളച്ചിടാന്‍ ബിഗ് ബോസ് അംഗങ്ങള്‍ ശ്രമിച്ചാലും, അവരുടെ വിശ്വാസങ്ങളുടെ പേരില്‍, പിന്തുടര്‍ന്ന് വരുന്ന ചില രീതികളുടെ പേരില്‍ കുലസ്ത്രീ എന്ന ടാഗ് നല്‍കി ഒതുക്കാന്‍ ബിഗ്ഗ് ബോസിന് പുറത്തുള്ളവര്‍ ശ്രമിച്ചാലും അതൊക്കെ പോരാടി തോല്‍പ്പിച്ചു LP യെ ബിഗ് ബോസ് നാലില്‍ വിജയി ആക്കാന്‍ ലക്ഷ്മിപ്രിയയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്.
ലക്ഷ്മിപ്രിയ ഞങ്ങള്‍ പൂജിക്കുന്ന ഞങ്ങളുടെ സെലിബ്രിറ്റി അല്ല. ഞങ്ങളുടെ ഒരു കുടുംബ അംഗമാണ്. തെറ്റുകളും കുറവുകളും ഉള്ള ഞങ്ങളുടെ വീട്ടിലെ ഒരു അംഗം. എന്തൊക്കെ കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് ആരൊക്കെ പറഞ്ഞാലും നമ്മുടെ കുടുംബം നമുക്ക് പ്രിയപ്പെട്ടതാവും.
ആ കുടുംബത്തിനു വേണ്ടി നമ്മള്‍ ഏതറ്റം വരെ പൊരുതുകയും ചെയ്യും. ലക്ഷ്മിപ്രിയയെ സ്‌നേഹിക്കുന്നവര്‍ക്ക് LPFM ഗ്രൂപ്പിലേക്ക് സ്വാഗതം.. എന്നുമാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications