For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വർഷങ്ങളായി കുടുംബത്തോടുള്ള വാശി അവസാനിപ്പിച്ചു...'; അവസാനം കുടുംബത്തെ സന്ദർശിച്ച് ജാസ്മിൻ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകർ സുപരിചിതമായ മുഖമാണ് ജാസ്മിൻ എം മൂസയുടേത്. സ്വന്തം നിലപാടിൽ ഉറച്ച് നിന്നും തെറ്റുകൾക്കെതിരെ മുഖം നോക്കാതെ സംസാരിച്ചുമാണ് ജാസ്മിൻ ബി​ഗ് ബോസിൽ ശ്രദ്ധിക്കപ്പെട്ടത്.

  സീസൺ ഫോറിൽ മത്സരിച്ച ഇരുപത് പേരിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുണ്ടായിരുന്ന മത്സരാർഥികളിൽ ഒരാളും ജാസ്മിൻ എം മൂസയായിരുന്നു. വളരെ ചെറുപ്പം മുതൽ കഷ്ടപ്പാടുകൾക്ക് നടുവിലൂടെ കുടുംബത്തിന്റെ സപ്പോർട്ടുപോലും ഇല്ലാതെ വളർന്നുവന്നതാണ് ജാസ്മിൻ.

  Also Read: ബൊമ്മിയാവാൻ ഓഡിഷനിൽ പങ്കെടുത്തിരുന്നു; സിനിമ ലഭിക്കാഞ്ഞതിന് കാരണമെന്തെന്ന് ഐശ്വര്യ ലക്ഷ്മി

  പലരും സീസൺ ഫോറിൽ ജാസ്മിൻ വിജയിയാകുമെന്നാണ് കരുതിയിരുന്നത്. പക്ഷെ ഷോയിൽ നിന്നും പുറത്താക്കപ്പെട്ട റോബിൻ തിരികെ ഷോയിൽ വരാനുള്ള സാധ്യത മണത്തതോടെ ജാസ്മിൻ സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പോവുകയായിരുന്നു.

  കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിൻ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ ജാസ്മിൻ ഗാർഹിക പീഡനത്തിന് ഇരയായിരുന്നു.

  ജാസ്മിന്റെ രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതോടെ ആരുടെയും പിന്തുണയില്ലാത്ത ഒരു ജീവിതം ജാസ്മിൻ തന്നെ ഉണ്ടാക്കിയെടുത്തു. സ്വന്തം കാലുകളിൽ നിന്ന് സ്വതന്ത്രയായിട്ടാണ് ഇപ്പോൾ ജാസ്മിൻ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

  ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ഇന്ന് ജാസ്മിൻ. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുന്ന എല്ലാവർക്കും പ്രചോദനമാണ് ജാസ്മിൻ. ടിക് ടോക് വീഡിയോ വഴി സോഷ്യൽ മീഡിയയുടെ ട്രെൻഡ് ആയി മാറിയ ഒരാൾ കൂടിയാണ് ജാസ്മിൻ.

  ഒരു യുട്യൂബ് ചാനലിനോട് ജാസ്മിൻ തന്റെ ജീവിതം തുറന്നു പറഞ്ഞതും വൈറലായിരുന്നു. മുസ്ലീം കുടുംബത്തിൽ ജനിച്ച് വളർന്ന ജാസ്മിന് കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്നസ് സെന്‍ററില്‍ റിസപ്ഷനിസ്റ്റായി ലഭിച്ച ജോലിയാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ശേഷമാണ് ബോഡി ബില്‍ഡിങിലേക്ക് ജാസ്മിൻ ഇറങ്ങിയത്.

  ഒരു കാര്യത്തിലും തനിക്ക് വീട്ടുകാരുടെ പിന്തുണ ലഭിക്കാതിരുന്നതിനാൽ വളരെ വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്നാണ് ജാസ്മിൻ താമസിക്കുന്നത്. താന്‍ ഇനി വീട്ടിലേക്ക് തിരികെ പോകില്ലെന്നും അതിന് സീറോ ചാന്‍സാണുള്ളതെന്നുമായിരുന്നു ജാസ്മിന്‍ ബി​ഗ് ബോസ് ഹൗസിൽ വെച്ച് സഹമത്സരാർഥി അപർണയോട് പറഞ്ഞത്.

  Also Read: മോശമായ സ്പർശനം ഉണ്ടായി; ആ നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പോലും മടിച്ചു; ഐശ്വര്യ ലക്ഷ്മി

  വീട്ടുകാര്‍ ഷോ കണ്ടുകാണില്ലേ... ഇത് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് തിരിച്ച് വിളിച്ചാല്‍ പോകുമോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. എന്നാല്‍ അതിന് സീറോ ചാന്‍സ് പോലുമില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. 'ഞാന്‍ പോവില്ല... എനിക്ക് പോകണം എന്ന തോന്നല്‍ പോലുമില്ല.. അത് സംഭവിക്കുകയില്ലെന്നും' ജാസ്മിന്‍ വ്യക്തമാക്കുകയായിരുന്നു.

  ജീവിതത്തില്‍ എപ്പോഴെങ്കിലും വീട്ടുകാര്‍ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു അപര്‍ണ പിന്നീട് ചോദിച്ചത്. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി അവര്‍ക്കുള്ള മാപ്പ് താന്‍ പണ്ടേ കൊടുത്തതാണെന്നായിരുന്നു.

  എന്നാല്‍ തനിക്ക് അവരുമായി ഡീല്‍ ചെയ്യേണ്ടതില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ മകൾ തിരികെ വന്നാൽ‌ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ജാസ്മിന്റെ ഉമ്മയും മറ്റ് കുടുംബാം​ഗങ്ങളും പറഞ്ഞത്.

  ജാസ്മിന് വേണ്ടി ബി​ഗ് ബോസ് നടക്കുന്ന സമയത്ത് കുടുംബാം​ഗങ്ങൾ ഫുൾ സപ്പോർട്ടുമായി ഉണ്ടായിരുന്നു. ഇപ്പോഴിത ബി​ഗ് ബോസ് കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോൾ തന്റെ വാശിയും ദേഷ്യവുമെല്ലാം ഉപേക്ഷിച്ച് ആദ്യമായി ജാസ്മിൻ തന്റെ കുടുംബത്തേയും ഉമ്മയേയും കോഴിക്കോട്ടെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ്.

  അവസാനം ഞാൻ എന്റെ കുടുംബത്തെ കണ്ടു എന്ന ടൈറ്റിലാണ് കുടുംബചിത്രം പങ്കുവെച്ച് ജാസ്മിൻ കുറിച്ചത്. ജാസ്മിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോടെ താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും അടക്കം നിരവധി പേർ കമന്റുമായി എത്തി.

  ഉമ്മയുടെ കൂടെ ജാസ്മിനെ കാണാൻ ‍ഞങ്ങളും ആ​ഗ്രഹിച്ചിരുന്നു. അത് സാധച്ചതിൽ വളരെ സന്തോഷത്തിലാണ് എന്നൊക്കെയാണ് ജാസ്മിന്റെ ആരാധകർ കുറിച്ചത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Finale Jasmine Visits Her Family, Picture Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X