For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിണക്കം മറന്ന് ഒന്നിച്ച് ദിൽഷയും ജാസ്മിനും, കമന്റുമായി നിമിഷ, 'അസൂയ കുറക്കെടി'യെന്ന് നിമിഷയോട് ആരാധകർ!

  |

  ബി​ഗ് ബോസ് മലയാളം ഇതുവരെ നാല് സീസണുകൾ പൂർത്തിയാക്കി. അതിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സീസണായിരുന്നു നാലാം സീസൺ. മനോഹരമായ സൗഹൃദങ്ങളും പ്രണയങ്ങളും തർക്കങ്ങളുമെല്ലാം നാലാം സീസണിലുണ്ടായിരുന്നു.

  നാലാം സീസണിൽ വിജയിച്ചത് ദിൽഷ പ്രസന്നനാണ്. ബ്ലെസ്ലി രണ്ടാം സ്ഥാനത്തും റിയാസ് സലീം മൂന്നാം സ്ഥാനത്തുമെത്തി. ഹൗസിലായിരുന്നപ്പോൾ‌ അടുത്ത സുഹൃത്തുക്കളായിരുന്നു ദിൽഷയും ജാസ്മിനും. റോബിനുമായി വഴക്കുണ്ടായപ്പോഴും ജാസ്മിൻ ദിൽഷയുമായി പിണങ്ങിയിരുന്നില്ല.

  Also Read: 'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'

  പക്ഷെ ഫിനാലെയിൽ ദിൽഷ വിജയിയായശേഷം ജാസ്മിൻ അടക്കമുള്ളവർ ദിൽഷയെ അഭിനന്ദിക്കുക പോലും ചെയ്തിരുന്നില്ല. അത്രയും വലിയൊരു നേട്ടം സ്വന്തമാക്കിയിട്ടും സ്റ്റേജിൽ ഒറ്റക്കായ പ്രതീതിയായിരുന്നുവെന്ന് ദിൽഷ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  റോബിൻ, ബ്ലെസ്ലി തുടങ്ങിയവർ മാത്രമാണ് അന്ന് സ്റ്റേജിൽ വെച്ച് ദിൽഷയെ അഭിനന്ദിച്ചത്. ജാസ്മിൻ പൊതുവെ തന്റെ ഫീലിങ്സ് ഓപ്പണായി കാണിക്കുന്ന വ്യക്തി കൂടിയാണ്. അത്ര വരെ മത്സരിച്ച് എത്തിയിട്ടും റിയാസ് സലീമിന് ട്രോഫി നഷ്ടപ്പെട്ട സങ്കടമായിരുന്നു നിമിഷയ്ക്കും ജാസ്മിനും.

  Also Read: ടയറിന് പിന്നാലെ ഓടുന്ന ഡ്രൈവറെ കണ്ടപ്പോഴാണ് ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസിലാകുന്നത്: ബേസില്‍

  ഇപ്പോഴിത ബി​ഗ് ബോസ് അവസാനിച്ച് മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോൾ ജാസ്മിനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ദിൽ. ഇരുവരും ബാം​ഗ്ലൂരിൽ ഉണ്ടായിരുന്നിട്ട് പോലും ഇപ്പോഴാണ് ഒത്തുകൂടുന്നതും പഴയ സൗഹൃദം പൊടി തട്ടിയെടുത്തതും.

  നിമിഷയേക്കാൾ ഒരുപക്ഷെ ജാസ്മിന് എന്നെയായിരിക്കും ഇഷ്ടമെന്ന് ഒരിക്കൽ ദിൽഷ പറഞ്ഞിട്ടുമുണ്ട്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇരുവരും കണ്ടുമുട്ടിയതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

  ഡാൻസ് വഴങ്ങാത്ത ജാസ്മിനെ ഡാൻസ് കളിപ്പിക്കുന്ന ദിൽഷയെ വീഡിയോയിൽ കാണാം. ഏറെ സന്തോഷത്തോടെയാണ് ഇരുവരുടേയും ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. മോളേ ദിലൂ എന്ന് ജാസ്മിൻ പറയുന്നതോടെയാണ് ഒരു വീ‍ഡിയോ തുടങ്ങുന്നത്.

  Also Read: എന്റെ ഗര്‍ഭം, എന്റെ അവകാശം അത് ചോദിക്കാന്‍ നിങ്ങളാരാ? ആരാധകന് ചുട്ടമറുപടിയുമായി സമാന്ത

  അവസാനം ദിൽജ എന്ന് പറഞ്ഞുകൊണ്ടാണ് ഡാൻസ് വീഡിയോ ദിൽഷ പങ്കുവെച്ചിരിക്കുന്നത്. ദിൽഷയെ തോളിലേറ്റി ഇരിക്കുന്ന ജാസ്മിനേയും കാണാം. വീഡിയോയ വൈറലായതോടെ ദിൽഷ-ജാസ്മിൻ കോമ്പോ ഇഷ്ടപ്പെടുന്നവർ കമന്റുമായി എത്തി.

  ഏറ്റവും കൂടുതൽ കാത്തിരുന്ന നിമിഷമാണ് ഇതെന്നാണ് കൂടുതൽ കമന്റുകളും. 'ഇനി ഇപ്പോൾ നിമിഷ ജാസ്മിനെ ഓടിക്കും, അവസാനം രണ്ടുപേരും ഒന്നിച്ച് കണ്ടതിൽ സന്തോഷം, എല്ലാവരും തമ്മിലുള്ള പിണക്കങ്ങൾ മാറട്ടേ' എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. വീഡിയോ വൈറലായതോടെ ജാസ്മിന്റെ പ്രിയ സുഹൃത്ത് നിമിഷയും കമന്റുമായി എത്തിയിരുന്നു.

  'ജാസ്മിൻ എന്റെ പ്രോട്ടീൻ പൗഡർ തിരിച്ച് താ..' എന്ന കമന്റാണ് നിമിഷ കുറിച്ചത്. ഇതോടെ നിമിഷ ടോക്സിക്ക് ഫ്രണ്ടാണെന്ന തരത്തിൽ ബി​ഗ് ബോസ് ആരാധകർ കമന്റുകൾ കുറിക്കാൻ തുടങ്ങി. ദിൽഷയും ജാസ്മിനും ഒരുമിച്ചതിൽ നിമിഷയ്ക്ക് കുശുമ്പാണെന്നും ചിലർ കമന്റായി കുറിച്ചു. 'നീ ഇവരേ രണ്ടാളെയും തെറ്റിക്.'

  'എന്നാ നിനക്ക് സമാധാനം ആകും. കുറച്ച് അസൂയ കുറക്കെടി... പ്ലീസ് അല്ലാണ്ട് നീ ഓക്കെയാണ് വേറെ പ്രശ്നമൊന്നുമില്ല, ഇങ്ങനെയൊരു കുശുമ്പി ടോക്സിക്ക് ഫ്രണ്ടിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരേ നാട്ടുകാരായതിന്റെ സ്നേഹമുണ്ട് അതുകൂടി കളയല്ലേ... എന്തൊരു ജന്മം' എന്നിങ്ങനെയെല്ലാമാണ് നിമിഷയെ പരിഹസിച്ച് വന്ന കമന്റുകൾ.

  ചില കമന്റുകൾക്ക് നിമിഷയും കുറിക്കുകൊള്ളുന്ന മറുപടി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിൽഷയുടെ ഒരു ഡാൻസ് വീഡിയോയെ പരിഹസിച്ച് നിമിഷ കുറിച്ച കമന്റ് വൈറലായിരുന്നു.

  തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഹൗസിനുള്ളിൽ വെച്ച് കുറ്റം പറഞ്ഞ ദിൽഷ ഡാൻസ് വീഡിയോയിൽ ധരിച്ച വസ്ത്രമാണ് നിമിഷയെ ചൊടിപ്പിച്ചത്. ദിൽഷ പക്ഷെ ഇതിനോടെല്ലാം മൗനം പാലിക്കുകയാണ് ചെയ്തത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Finally Dilsha And Jasmine Reunited After A While-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X