For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, റോബിൻ‌ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞ് പൊങ്ങാൻ‌ നോക്കില്ല'; ​ഗായത്രി സുരേഷ്!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയും മൂന്നാം സ്ഥാനത്ത് റിയാസ് സലീമുമായിരുന്നു. ദിൽഷ വിജയിയപ്പോൾ പോലും ലഭിക്കാത്ത സ്വീകരണവും സ്നേഹവുമാണ് എഴുപതാം ദിവസം നിയമങ്ങൾ തെറ്റിച്ച് വീടിന് പുറത്താക്കപ്പെട്ട റോബിന് ലഭിക്കുന്നത്.

  നാലാം സീസണിൽ റോബിൻ മത്സരാർഥിയായി എത്തുന്നതിന് മുമ്പ് തന്നെ വലിയ രീതിയിൽ ബി​ഗ് ബോസിനെ കുറിച്ച് റോബിൻ പഠിച്ചിരുന്നു.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  ഏട്ട് മാസത്തോളം സമയം താൻ ബി​ഗ് ബോസ് ഷോയെ കുറിച്ച് പഠിക്കുകയായിരുന്നുവെന്നാണ് റോബിൻ ഹൗസിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. ഏറ്റവും കൂടുതൽ വീട്ടിൽ ടാർ​ഗെറ്റ് ചെയ്യപ്പെട്ട മത്സരാർഥി റോബിനായിരുന്നു.

  ജാസ്മിൻ അടക്കമുള്ള മത്സരാർഥികൾ ഏറ്റവും കൂടുതൽ തവണ നോമിനേറ്റ് ചെയ്തതും റോബിനെയായിരുന്നു. റിയാസ് സലീമുമായുള്ള തർക്കത്തിനിടെയാണ് ഹൗസ് റൂൾസ് തെറ്റിച്ച് റോബിൻ പുറത്താക്കപ്പെട്ടത്. പുറത്താക്കപ്പെട്ട റോബിന് ​ഗംഭീര സ്വീകരണമാണ് താരത്തിന്റെ ആരാധകർ നൽകിയത്.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  നാലാം സീസൺ അവസാനിച്ച് രണ്ട് മാസം പിന്നിട്ടെങ്കിലും റോബിൻ ഏത് ഉദ്ഘാടനത്തിന് ചെന്നാലും ജനസാ​ഗരമാണ് റോബിനെ കാണാനായി കാത്തുനിൽക്കുന്നത്. ബി​ഗ് ബോസിന് ശേഷം താരത്തിന് സിനിമയിലേക്ക് വരെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

  ഇപ്പോൾ റോബിനെ കുറിച്ച് നടി ​ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റോബിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും റോബിൻ‌ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞിട്ടല്ല പൊങ്ങാൻ‌ നോക്കുന്നതെന്നുമാണ് ​ഗായത്രി സുരേഷ് അഭിമുഖത്തിൽ പറഞ്ഞത്. 'ബി​ഗ് ബോസ് മലയാളം സീസൺ‌ ഫോറിൽ ദിൽഷയെ ഒരുപാട് പിന്തുണച്ചു. ദിൽഷയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങി.'

  'എങ്കിലും ഡോ.റോബിൻ രാധാകൃഷ്ണനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്ന സ്റ്റേറ്റ്മെന്റിനോട് യോജിക്കുന്നുണ്ടോ' എന്നാണ് ​ഗായത്രി സുരേഷിനോട് അവതാരിക ചോദിച്ചത്. അതിന് ​ഗായത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു... 'റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്.'

  'കാരണം റോബിന്റെ വിജയം റോബിൻ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞ് നേടിയതല്ല. അങ്ങനെ റോബിൻ സ്വയം പൊങ്ങാറുമില്ല. അതിലാണ് റോബിൻ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ബാക്കി പലരും റോബിനെ താഴ്ത്തി പറഞ്ഞിട്ടാണ് അവരുടെ നന്മ പൊക്കി കാണിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ റോബിൻ ഒരിക്കലും ആരേയും കുറ്റം പറഞ്ഞിട്ടില്ല.'

  'അതാണ് റോബിന്റെ സ്ട്രങ്ത്ത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോബിനെ ഇതുവരെ മീറ്റ് ചെയ്തിട്ടില്ല. ​വെട്ടി തുറന്നുള്ള സംസാരം കാരണം കെണികളിൽ പെട്ടിട്ടുണ്ട്. സിനിമ അവസരങ്ങൾ വരെ അത് നഷ്ട‌പ്പെടുത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ കാര്യത്തിൽ കോൺഫിഡൻസ് ഉണ്ടെന്നും ഇല്ലെന്നും പറയാം.'

  'കാരണം പണ്ട് ഞാൻ ആ​ഗ്രഹിച്ച കാര്യം പിന്നീട് എനിക്ക് സാധിച്ച് കിട്ടിയിട്ടുണ്ട്. പക്ഷെ അപ്പോൾ ആലോചിച്ച് മറന്ന് കളയണം.'

  'അതിൽ വർക്ക് ചെയ്തോണ്ടിരുന്നാൽ നടക്കില്ല. ചാക്കോച്ചന് ഒപ്പം അഭിനയിക്കണമെന്നത് അത്തരത്തിൽ ഒരു ആ​ഗ്രഹമായിരുന്നു. അത് സാധിച്ച് കിട്ടിയിട്ടുണ്ട്. ഞാൻ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്.'

  'കാശുകൊടുത്ത് ആരോടും എന്നെ ട്രോളമൊന്ന് ഞാൻ പറഞ്ഞിട്ടില്ല. ട്രോളുകൾ ആദ്യ കാലത്ത് കിട്ടിയ ആളുകളിൽ ഒരാൾ ‍ഞാനാണ്' ഗായത്രി സുരേഷ് പറഞ്ഞു. ദിൽഷ ബി​ഗ് ബോസ് വിന്നറായപ്പോൾ വലിയ രീതിയിൽ ദിൽഷയ്ക്ക് നേരെ സൈബർ അറ്റാക്ക് വന്നപ്പോൾ ​ഗായത്രി ദിൽഷയെ പിന്തുണച്ച് വന്നത് വാർത്തയായിരുന്നു.

  Read more about: gayathri suresh
  English summary
  bigg boss malayalam season 4: gayathri suresh open up about robin character and genuinity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X