ജാസ്മിന് അറിയാമായിരുന്നു റോണ്‍സണ്‍ ഈ ആഴ്ച വരുമെന്ന്, സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍
മലയാളി പ്രേക്ഷകരുടെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് ഷോ. 2018ലാണ് ഷോ മലയാളത്തില്‍ ആരംഭിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ ബിഗ് ബോസിന്റെ പ്രമേയം ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ മൂന്ന് സീസണുകള്‍ പിന്നിട്ടതോടെ ബിഗ് ബോസ് ജനജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു.
സീസണ്‍ മൂന്നോട് കൂടിയാണ് ഷോയുടെ പോപ്പുലാരിറ്റി വര്‍ധിക്കുന്നത്. എന്നാല്‍ മൂന്നാം ഭാഗത്തിന് 100 ദിവസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് മാസങ്ങള്‍ ശേഷം ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിച്ചു. മണിക്കുട്ടന്‍ ആയിരുന്നു ഷോയുടെ വിന്നര്‍
.

മൂന്നാം സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗം വേഗം തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നാലാം സീസണ്‍ തുടങ്ങുകയായിരുന്നു. 2022 മാര്‍ച്ച്27 നാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്.
ആദ്യത്തെ മൂന്ന് സീസണുകളെക്കാളും വ്യത്യസ്തമായിട്ടായിരുന്നു നാലാം സീസണ്‍ തുടങ്ങിയത്. വ്യത്യസ്തമായ നിലപാടും കാഴ്ചപ്പാടുമുള്ള 17 വ്യക്തിത്വങ്ങളായിരുന്നു ആദ്യം ബിഗ് ബോസ് ഹൗസിലെത്തിയത്. പിന്നീട് വിവിധ ആഴ്ചകളിലായി മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമെത്തി. ഫിനാലെയിലേയ്ക്ക് അടുക്കുമ്പോള്‍ 6 പേരാണ് ഹൗസിലുള്ളത്.
ബിഗ് ബോസ് സീസണ്‍ നാല് 93ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി ഷോ അവസാനിക്കാന്‍ കേവലം ഒരാഴ്ച മാത്രമേയുള്ളൂ. ഫിനാലെ മത്സരങ്ങളാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്.
റോണ്‍സണ്‍ ആയിരുന്നു അവസാനം പുറത്ത് പോയത്. 92ാം ദിവസമായിരുന്നു മടക്കം. ഒട്ടും സങ്കടമില്ലാതെ ഏറെ സന്തോഷത്തോടെയായിരുന്നു റോണ്‍സണ്‍ യാത്രയായത്. നടന്‍ ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് പിന്നാലെ ഭാര്യ മുംബൈയില്‍ എത്തിയിട്ടുണ്ട്. പ്രിയതമയെ സ്വീകരിക്കാന്‍ ഏറെ സന്തോഷത്തോടെയാണ് റോണ്‍സണ്‍ എത്തിയത്. ഇതിന്റെ
ചിത്രവും വീഡിയോയും റോണ്‍സണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിത സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത് ജാസ്മിന്‍ പങ്കുവെച്ച വീഡിയോയാണ്. അടുത്ത സുഹൃത്തുക്കളാണ് റോണ്‍സണും ജാസ്മിനും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷമായിരുന്നു വീഡിയോയിലൂടെ പങ്കുവെച്ചത്.
ഇതില്‍ ഏറെ രസകരം നടന്റെ എവിക്ഷനെ കുറിച്ച് ജാസ്മിന്‍ പറഞ്ഞ വാക്കുകളാണ്. 'റോണ്‍സണ്‍ അടുത്ത ആഴ്ച വരുമെന്ന് ഞാന്‍ പറഞ്ഞില്ലേ' എന്നാണ് ജാസ്മിന്‍ തമാശയില്‍ പറഞ്ഞത്. താരങ്ങളുടെ സൗഹൃദം ഹൗസിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ജാസ്മിന്‍ പോയതിന് ശേഷമാണ് റിയാസും റോണ്‍സണും കൂടുതല്‍ ക്ലോസ് ആവുന്നത്.
ഹൗസില്‍ ശക്തമായ അവസാനഘട്ട മത്സരം നടക്കുമ്പോള്‍ പുറത്ത് ഫിനാലെ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്. പുറത്ത് പോയ എല്ലാ മത്സരാര്‍ത്ഥികളും ഫിനാലെയ്ക്കായി മുംബൈയില്‍ എത്തിയിട്ടുണ്ട്. തുടക്കം പോലെ അവസാനവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബോസ് സീസണ്‍ 4 ടീം.


Click it and Unblock the Notifications