റിയല്‍ ഇമോഷന്‍ പച്ചത്തെറി വിളിക്കുന്നതാണ്; എന്ത് കാണിച്ചും വിജയിക്കണമെന്നില്ല, പുറത്തിറങ്ങിയ ശേഷം ജാസ്മിന്‍

നിയമലംഘനത്തിന്റെ പേരില്‍ ബിഗ് ബോസില്‍ നിന്നും മത്സരാര്‍ഥികളെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വയം ഇറങ്ങി പോയ മത്സരാര്‍ഥിയാണ് ജാസ്മിന്‍ എം മൂസ. വീടിനകത്ത് നടന്ന സംഭവങ്ങളും മാനസിക സംഘര്‍ഷങ്ങളുമൊക്കെയാണ് ജാസ്മിന്റെ പിന്മാറ്റത്തിന് കാരണം.

പുറത്ത് വന്നതിന് ശേഷം എന്തുകൊണ്ടാണ് താന്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതെന്ന് പറയുകയാണ് ജാസ്മിന്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇത്രയും നല്ലൊരു അവസരം കളയാനുണ്ടായ കാരണത്തെ കുറിച്ച് ജാസ്മിന്‍ വെളിപ്പെടുത്തിയത്.

എന്ത് കാണിച്ചിട്ടും വിജയിക്കണമെന്നില്ല

എന്നെ സംബന്ധിച്ച് ഇതൊരു ഓപ്പര്‍ച്ച്യൂണിറ്റിയാണ്. പക്ഷേ എന്ത് കാണിച്ചിട്ടും വിജയിക്കണമെന്നില്ല. എന്ന് കരുതി 75 ലക്ഷം കിട്ടിയാല്‍ പുളിക്കുമെന്ന് പറയുന്നുമില്ല. നിങ്ങള്‍ക്ക് ജയിക്കണമെന്ന് ഒക്കെ പറഞ്ഞാല്‍ തീര്‍ച്ചയായും വിജയിക്കണം എന്നേ പറയുകയുള്ളു. എന്താണ് ഈ ഗെയിമെന്ന് പറഞ്ഞാല്‍ ഇതൊരു റിയാലിറ്റി ഷോ ആണ്. നമുക്ക് അറിയാത്ത കുറച്ച് പേര്‍ അവിടേക്ക് വരുന്നു. നൂറ് ദിവസം ഇവരെല്ലാം ഒന്നിച്ച് നിന്ന് അവിടുത്തെ ടാസ്‌കൊക്കെ കളിച്ച് മുന്നോട്ട് പോവുക. ഇതായിരുന്നു എന്റെ കണ്‍സെപ്റ്റിലുള്ള ബിഗ് ബോസ്.

Also Read: വിന്നര്‍ റോബിന്‍, ഫ്‌ളാറ്റ് കിട്ടുക ബ്ലെസ്ലിയ്ക്ക്; ബിഗ് ബോസിലെ ഫൈനല്‍ 4 മത്സരാര്‍ഥികളെ കുറിച്ച് മനോജ്

 ഇതുവരെ ബിഗ് ബോസിന്റെ ഒരു സീസണ്‍ പോലും കണ്ടിട്ടില്ല

ഞാന്‍ ഇതുവരെ ബിഗ് ബോസിന്റെ ഒരു സീസണ്‍ പോലും കണ്ടിട്ടില്ല. അങ്ങനെയാണ് ഞാന്‍ അതിനകത്തേക്ക് വരുന്നത്. പിന്നെ പുറത്തേക്ക് ഇറങ്ങി പോയത് സെല്‍ഫ് റെസ്‌പെക്ട് കൊണ്ടാണ്. ഈയൊരു ഷോ യില്‍ നമുക്ക് ആരെയും എന്തും വിളിക്കാം. കുറേ ലിമിറ്റേഷന്‍ ഉണ്ട്. പിന്നെ ഇമോഷണലി ആരെ വേണമെങ്കിലും ശല്യപ്പെടുത്താം, അതിന്റെ പേരിലൊന്നും നമ്മളെ പുറത്താക്കില്ല. ശാരീരിക ഉപദ്രവം നടത്താന്‍ പാടില്ല. പുറത്താണെങ്കില്‍ കത്തിയെടുത്ത് കുത്തുന്നതും മറ്റുമൊക്കെയാണ് ശാരീരിക ഉപദ്രവം എന്നൊക്കെ പറയുമ്പോള്‍.

ബിഗ് ബോസ് ഹൗസില്‍ ഒരാള്‍ തള്ളിയിട്ടാല്‍ പോലും അത് ഫിസിക്കല്‍ ഉപദ്രവമാണ്

ബിഗ് ബോസ് ഹൗസില്‍ ഒരാള്‍ തള്ളിയിട്ടാല്‍ പോലും അത് ഫിസിക്കല്‍ ഉപദ്രവമാണ്. എന്തെങ്കിലും തെണ്ടിത്തരം കാണിച്ചാല്‍ ഞാന്‍ അത് കേറി ചോദിക്കും. അതാണെന്റെ സ്വഭാവം. അത് ആരാണെന്ന് നോക്കില്ല. ഞാന്‍ ഇടപ്പെട്ട തൊണ്ണൂറ്റിയൊന്‍പത് പ്രശ്‌നങ്ങളും എന്റേത് ആയിരുന്നില്ല. അങ്ങനൊരു ക്യാരക്ടര്‍ ആണ് എനിക്ക്.

പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്ന് കരുതി മിണ്ടാതെ ഇരിക്കുന്നവരുണ്ട്

ചിലര്‍ പ്രേക്ഷകര്‍ എന്ത് വിചാരിക്കും എന്ന് കരുതി മിണ്ടാതെ ഇരിക്കുന്നവരുണ്ട്. റോബിന്‍ രാധകൃഷ്ണന്‍ അതിനുള്ളില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ ഒന്നും അവിടെ ചെയ്തിട്ടില്ല. അതിനൊരു നാടകം കളിക്കുകയാണ്. പുള്ളിക്കാരന്‍ തന്നെ പറയുന്നുണ്ട് സ്‌ക്രീന്‍ ടൈം കിട്ടാന്‍ വേണ്ടിയാണ് താന്‍ പല കാര്യങ്ങളും ചെയ്യുന്നതെന്ന്. റോബിന് ഇതിലൂടെ പ്രശസ്തിയിലേക്ക് എത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിന് വേണ്ടി പഠിച്ചിട്ടാണ് വന്നത്.

രണ്ടാള്‍ക്കും വിജയിക്കണം എന്ന് തന്നെയാണ്

എനിക്ക് പ്രശസ്തി എന്നതിലുപരി ഓണ്‍ലൈനിലൂടെ നടക്കുന്ന തന്റെ ബിസിനസിന് കുറച്ച് ആളുകളെ കിട്ടുമെന്നാണ് കരുതിയത്. രണ്ടാള്‍ക്കും വിജയിക്കണം എന്ന് തന്നെയാണ്. ബിഗ് ബോസ് വിജയിക്കാന്‍ വേണ്ടി എന്തും ചെയ്യില്ല. മനസാക്ഷിയ്ക്ക് പറ്റാത്ത കാര്യങ്ങളൊന്നും ഞാന്‍ ചെയ്യില്ല. ബിഗ് ബോസ് നിയമത്തിലെ ശാരീരിക ഉപദ്രവം നടത്തിയതിന്റെ പേരിലാണ് താന്‍ അവിടെ നിന്നും ഇറങ്ങി പോന്നത് എന്നും ജാസ്മിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X