റോബിന്റെ ചെടിച്ചട്ടി എടുത്ത് എറിഞ്ഞതിനും സ്വയം ഇറങ്ങി പോയതിനും കാരണമുണ്ട്; ആദ്യമായി ജാസ്മിന്‍ പ്രതികരിക്കുന്നു

മലയാളം ബിഗ് ബോസ് ഷോ യുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ സ്വയം പുറത്തേക്ക് ഇറങ്ങി പോവുന്നത്. അങ്ങനൊരു ചരിത്രം നാലാം സീസണിലൂടെ ജാസ്മിന്‍ നടത്തി. ശക്തമായ നിലപാടുകളും സത്യസന്ധമായി നില്‍ക്കുന്നതുമാണ് ജാസ്മിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കാനും ജാസ്മിന് സാധിച്ചിരുന്നു. എന്നാല്‍ റോബിന്റെ ചെടിച്ചട്ടി എടുത്ത് പൊട്ടിക്കുന്നത് മുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായ ഒരുപാട് കാര്യങ്ങള്‍ താരം ചെയ്തിട്ടുണ്ട്. ഇതേ പറ്റി കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ പങ്കെടുക്കവേ ജാസ്മിന്‍ തുറന്ന് പറയുകയാണ്.

ദില്‍ഷയുടെ വിജയത്തെ കുറിച്ച് ചോദിച്ചാല്‍ ജാസ്മിന് പറയാനുള്ളത്

ദില്‍ഷയുടെ വിജയത്തെ കുറിച്ച് ചോദിച്ചാല്‍ ജാസ്മിന് പറയാനുള്ളത് ഇങ്ങനെയാവും..

'പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ചാണല്ലോ വിന്നറിനെ തീരുമാനിക്കുന്നത്. അതിന്റെ റിസള്‍ട്ടാണ് വന്നത്. പക്ഷേ നമ്മള്‍ ആ വീട്ടില്‍ നിന്ന ആള്‍ക്കാര്‍ എന്ന നിലയില്‍ വ്യക്തിപരമായി ഇഷ്ടമുള്ളവരും ഉണ്ടാവും. അങ്ങനെ എനിക്കും ഒരാളുണ്ടായിരുന്നു. പക്ഷേ വിന്നറെ തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അവരുടെ തീരുമാനം അന്ത്യമമായിരിക്കും'.

ഏറ്റവും അര്‍ഹനാവണമെന്ന് ജാസ്മിന്‍ ആഗ്രഹിച്ച വ്യക്തി ആരാണ്?

ഏറ്റവും അര്‍ഹനാവണമെന്ന് ജാസ്മിന്‍ ആഗ്രഹിച്ച വ്യക്തി ആരാണ്?

റിയാസ് സലീമാണ് അര്‍ഹനായ വ്യക്തിയെന്ന് ഞാന്‍ കരുതിയിരിക്കുന്നത്. കാരണം ബിഗ് ബോസ് പോലൊരു ഷോ യില്‍ വന്ന് അതിനുള്ളില്‍ നിന്നും പുറത്തേക്ക് നല്ലൊരു മെസേജ് കൊടുക്കാന്‍ അവന് സാധിച്ചു. വേറെ ആര്‍ക്കും അങ്ങനെ ചെയ്യാന്‍ പറ്റിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇതിനിടെ നടി സീമയുടെ ചോദ്യത്തിന് 'അറുപത്തിയേഴ് ദിവസം ബിഗ് ബോസിനുള്ളില്‍ നിന്നിട്ടാണ് താന്‍ ഇറങ്ങി വന്നതെന്നും' ജാസ്മിന്‍ സൂചിപ്പിച്ചു.

മാനസിക പീഡനം വെറുതെ ഇരിക്കുമ്പോള്‍ വരുന്നതല്ലല്ലോ

റോബിന്റെ ചെട്ടിച്ചട്ടി എറിഞ്ഞ് പൊട്ടിക്കാനുണ്ടായ കാരണത്തെ കുറിച്ച് ജാസ്മിന്റെ വാക്കുകളിങ്ങനെ.. 'മാനസിക പീഡനം വെറുതെ ഇരിക്കുമ്പോള്‍ വരുന്നതല്ലല്ലോ. അതിന് വേര് മുതല്‍ കാരണങ്ങള്‍ ഉണ്ടാവും. അങ്ങനൊരു സാഹചര്യത്തില്‍ ഒരു കാര്യത്തിന് വേണ്ടി സ്വയം ഇറങ്ങി പോവണമായിരുന്നു. എല്ലാവരും അതില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നതാണ്.

ഒന്നാമത്തെ കാര്യം അത് നല്ലൊരു പ്ലാറ്റ്‌ഫോമാണ്. അത് വേണമെന്ന് വിചാരിച്ച് തന്നെ അകത്തേക്ക് പോയ ആളാണ് ഞാന്‍. പക്ഷേ അതില്‍ നടക്കുന്ന ഒരുപാട് സംഭവങ്ങളുണ്ടായിരുന്നു. അതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ഞാന്‍ ഇറങ്ങി പോയതെന്ന്' ജാസ്മിന്‍ പറയുന്നു.

ജീവിതസാഹചര്യങ്ങള്‍ മനുഷ്യനെ ശക്തരാക്കുമെന്ന് ജാസ്മിന്‍ തെളിയിക്കുന്നു

അതേ സമയം ജാസ്മിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. 'ജീവിതസാഹചര്യങ്ങള്‍ മനുഷ്യനെ ശക്തരാക്കുമെന്ന് ജാസ്മിന്‍ തെളിയിക്കുന്നു. ജാസ്മിന്‍ ശരിക്കും ജെനുവിനാണ്. ഗെയിമിനെ അതേ സെന്‍സില്‍ എടുക്കാതെ വിട്ട് കളയുന്നത് മാത്രമാണ് ജാസ്മിന്റെ പ്രശ്‌നം. എങ്കിലും ആരോടും എന്തും വെട്ടിത്തുറന്ന് പറയാനുള്ള അവളുടെ ധൈര്യം സമ്മതിച്ച് കൊടുക്കണം.

Recommended Video

Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss
 ആദ്യമേ ജാസ്മിനെ സപ്പോര്‍ട്ട് ചെയ്തവര്‍ക്കൊന്നും തെറ്റിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്

ആദ്യമേ ജാസ്മിനെ സപ്പോര്‍ട്ട് ചെയ്തവര്‍ക്കൊന്നും തെറ്റിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ജീവിത സാഹചര്യങ്ങള്‍ മനുഷ്യനെ ശക്തരാക്കും. എല്ലാവരെയും താങ്ങി ജീവിക്കുന്നവര്‍ക്ക് ഇത് പറഞ്ഞാല്‍ മനസിലാവില്ല. നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ നമ്മളെ ഉള്ളുവെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ധൈര്യം അതാണ് നിമിഷ, ജാസ്മിനെ പോലുള്ള ലേഡീസ്..' ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X