കല്യാണത്തിന് മുൻപ് സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫോട്ടോ വാങ്ങി; അമ്മായിയമ്മയെ കുറിച്ച് ലക്ഷ്മിപ്രിയ

ബിഗ് ബോസിലെ ഫൈനലിലേക്ക് എത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ. ഷോ യിലേക്ക് പോവുന്നതിന് മുന്‍പേ ലക്ഷ്മിയെ കുറിച്ചും അവരുടെ പ്രകടനം എങ്ങനെയായിരിക്കും എന്നൊക്കെയുള്ള മുന്‍വിധികള്‍ വന്നിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ലക്ഷ്മി അവിടെ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. എന്തായാലും ആദ്യ അഞ്ച് ഫൈനലിസ്റ്റുകളില്‍ ഒരാള്‍ ലക്ഷ്മിയാണെന്ന കാര്യത്തില്‍ സംശയമില്ല.

ലക്ഷ്മിയെ കുറിച്ച് പുറത്ത് വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ഇതിനിടയില്‍ വ്യക്തി ജീവിതത്തെ പറ്റിയും കുടുംബത്തെ കുറിച്ചുമുള്ള ചില രസകരമായ കാര്യങ്ങള്‍ കൂടി ചര്‍ച്ചയാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ജയേഷിനൊപ്പം ലക്ഷ്മി പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ വീഡിയോ വൈറലായി. അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേ ആദ്യമായി അഭിനയിക്കാന്‍ അവസരം തന്നത് അമ്മായിയമ്മ ആണെന്നാണ് ലക്ഷ്മി പറഞ്ഞത്. വിശദമായി വായിക്കാം..

ഞങ്ങള്‍ പ്രേമിച്ചിരുന്ന കാലത്ത് എന്റെ കൈയ്യില്‍ നിന്നും ഫോട്ടോ വാങ്ങിയിരുന്നെന്ന് ലക്ഷ്മിപ്രിയ

നേരത്തെ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്നാണ് അവതാരക ലക്ഷ്മിപ്രിയയോട് ചോദിച്ചത്..

'സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്റെ ആഗ്രഹം ഒരു സിനിമ നടി ആവുക എന്നതായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനും കലാരംഗവുമായി കുറച്ച് ബന്ധങ്ങളൊക്കെ ഉള്ളത് കൊണ്ട് എനിക്ക് അഭിനയിക്കാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നു. അതിന് മുന്‍പ് ഞങ്ങള്‍ പ്രേമിച്ചിരുന്ന കാലത്ത് എന്റെ കൈയ്യില്‍ നിന്നും ഫോട്ടോ വാങ്ങിയിരുന്നു. ഷാജി എം സാറിന് കൊടുക്കാം, സീരിയലില്‍ അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞാണ് അന്ന് ഫോട്ടോ വാങ്ങിയതെന്ന്' ലക്ഷ്മിപ്രിയ പറയുന്നു.

പാട്ടുകാരനല്ലേ, പാടിയാല്‍ മതി എന്നായിരുന്നു അവസരം ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയ മറുപടിയെന്നും ജയേഷ് പറയുന്നു

അന്ന് തന്റെ ഫോട്ടോയുമായി പലരുടെയും അടുത്ത് പോയിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജയേഷ് പറയുന്നത്. നിങ്ങള്‍ പാട്ടുകാരനല്ലേ, പാടിയാല്‍ മതി എന്നായിരുന്നു അവസരം ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയ മറുപടിയെന്നും ജയേഷ് പറയുന്നു.

കല്യാണം കഴിഞ്ഞ് ജയേഷേട്ടന്റെ വീട്ടില്‍ ചെന്നതിന് ശേഷമാണ് ആ ഭാഗ്യമുണ്ടായത്

കല്യാണം കഴിഞ്ഞ് ജയേഷേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ നാത്തൂന് വേണ്ടി സീരിയലില്‍ നിന്നും ഒരു ഓഫര്‍ വന്നിരുന്നു. നാത്തൂന്‍ കല്യാണം കഴിഞ്ഞ് വിദേശത്തേക്ക് പോയി. ഇവിടെ വേറൊരു കുട്ടിയുണ്ട്. നിങ്ങള്‍ വന്ന് നോക്കൂ എന്ന് പറഞ്ഞത് ജയേഷേട്ടന്റെ അമ്മയാണ്. ഇവരെല്ലാവരും കലാകാരന്മാര്‍ ആയത് കൊണ്ട് നമ്മള്‍ അഭിനയിക്കുന്നതില്‍ ഒരു എതിര്‍പ്പും ഇല്ലായിരുന്നു.. അങ്ങനെയാണ് താന്‍ അഭിനയത്തിലേക്ക് വന്നതെന്ന് ലക്ഷ്മിപ്രിയ പറയുന്നു.

Recommended Video

റോബിന്‍ രാധാകൃഷ്ണന്‍ സിനിമയില്‍ നായകന്‍, പുറത്ത് വിട്ടത് ലാലേട്ടന്‍ | *BiggBoss
പ്രണയിച്ചിരുന്ന കാലത്ത് അഭിനയിക്കണമെന്ന ആഗ്രഹം രണ്ട് പേരും ഒളിപ്പിച്ച് വെച്ചിരുന്നു

പ്രണയിച്ചിരുന്ന കാലത്ത് അഭിനയിക്കണമെന്ന ആഗ്രഹം രണ്ട് പേരും ഒളിപ്പിച്ച് വെച്ചിരുന്നു. ജീവിച്ച് തുടങ്ങിയപ്പോഴാണ് ഓരോ സത്യങ്ങളും പുറത്ത് വരുന്നത്. ലക്ഷ്മി നോക്കുമ്പോള്‍ എന്റെ കുടുംബത്തില്‍ എല്ലാവരും പാട്ടുകാരൊക്കെയാണ്. കലയുമായി ജീവിക്കുന്നത് കൊണ്ട് അഭിനയത്തെ എതിര്‍ക്കില്ലെന്ന് കരുതി. അങ്ങനെ വിവാഹം നടന്നുവെന്ന് ജയേഷ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X