കരഞ്ഞ അപര്‍ണ്ണയെ ആശ്വസിപ്പിച്ച് ജാസ്മിന്‍;അപര്‍ണ്ണയ്ക്കും ഇഷ്ടമുണ്ടോ, ലെസ്ബിയന്‍ ക്രഷ് ചര്‍ച്ചയാവുന്നു

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകാണ്. നാടകീയ സംഭവങ്ങളാണ് ദിവസവും വീട്ടില്‍ അരങ്ങേറുന്നത്. ഷോയില്‍ സ്ഥിരമായി കണ്ടുവരുന്ന സംഭവ വികാസങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് സീസണ്‍ 4ലെ വിശേഷങ്ങള്‍. അതിനാല്‍ തന്നെ കാഴ്ചക്കാരും വര്‍ധിച്ചിട്ടുണ്ട്. ഇത്തവണത്ത ബിഗ് ബോസ് പുതിയ കാഴ്ചാനുഭവമാണ് നല്‍കുന്നത്.

ബിഗ് ബോസ് ഷോകളിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് പ്രണയം. മലയാളത്തില്‍ മാത്രമല്ല എല്ലാഭാഷകളിലും പ്രണയം മൊട്ടിടാറുണ്ട്. അതില്‍ വളരെ കുറച്ച് മാത്രമേ വിവാഹത്തില്‍ എത്താറുള്ളൂ. ബിഗ് ബോസ് പ്രണയത്ത കുറിച്ച് കേള്‍ക്കുമ്പോള്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടി എടുത്തുന്നത് പേളി മാണിയുടേയും ശ്രീനിഷിന്റേയും പേരുകളാണ്. സീസണ്‍1 ലെ മത്സരാര്‍ത്ഥികളായിരുന്നു ഇവര്‍. 100 ദിവസം ഹൗസില്‍ പൂര്‍ത്തിയാക്കിയ ഇവര്‍ പിന്നീട് വിവാഹിതരാവുകയായിരുന്നു. ബിഗ് ബോസ് നാലാം സീസണായിട്ടും പേളി- ശ്രീനി പ്രണയകഥ ഇപ്പോഴും ഹൗസുകളില്‍ ചര്‍ച്ചയാവാറുണ്ട്.

 അപര്‍ണ്ണ- ജാസ്മിന്‍

ഇക്കുറിയും ബിഗ് ബോസ് ഹൗസില്‍ പ്രണയത്തിന് ഒരു പഞ്ഞവുമില്ല. എന്നാല്‍ ഒന്നിലധികം പ്രണയകഥകളാണ് ചര്‍ച്ചയാവുന്നത്. ബിഗ് ബോസ് ഹൗസിന് പുറത്ത് പുറത്ത് ചര്‍ച്ചയാവുന്ന പ്രണയ കഥയാണ് അപര്‍ണ്ണ മള്‍ബറിയുടേയും ജാസ്മിന്‍ മൂസയുടേയും. ഇരുവരും സ്വവര്‍ഗ്ഗനുരാഗികളാണ്. അപര്‍ണ്ണ വിവാഹിതയാണ്. ജാസ്മിന് മോണിക്ക എന്നൊരു പെണ്‍സുഹൃത്തുമുണ്ട്. ഇരുവരും ലിവിങ് റിലേഷന്‍ ഷിപ്പിലാണ്. അപര്‍ണ്ണയും ജാസ്മിനും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. അമൃത ശ്രീയാണ് അപര്‍ണ്ണയുടെ ജീവിത പങ്കാളി. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

  അപര്‍ണ്ണയോടുളള ഇഷ്ടം

അതേസമയം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് അപര്‍ണ്ണയും ജാസ്മിനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. ജാസ്മിന് അപര്‍ണ്ണയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. ആദ്യം അടുത്ത സുഹൃത്തായ നിമിഷയോടായിരുന്നു ഈ ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്. ഈ വീഡിയോ വൈറലുമായിരുന്നു.'എന്തൊരു ഭംഗിയാണ് അവളെ കാണാന്‍. സ്വഭാവവും ആകര്‍ഷണമാണ്. എനിക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നുന്നു' എന്ന തരത്തിലായിരുന്നു ജാസ്മിന്‍ അപര്‍ണ്ണയെ കുറിച്ച് നിമിഷയോട് പറഞ്ഞത്. പിന്നീട് തന്റെ ഇഷ്ടം അപര്‍ണ്ണയോടും നേരിട്ട് പറയുന്നുണ്ട്.

അപര്‍ണ്ണയ്ക്ക് മറുപടി

ഇതിന് ശേഷം തൊട്ട് അടുത്ത അപര്‍ണ്ണയ്ക്ക് വിശദീകരണവും കൊടുക്കുന്നുണ്ട്. എന്നാല്‍ ഇത് രാത്രിയിലെ ടെലികാസ്റ്റ് വീഡിയോയില്‍ കാണിച്ചിരുന്നില്ല. ലൈവിലൂടെയായിരുന്നു ഇവരുടെ സംസാരം പ്രേക്ഷകരിലേയ്ക്ക് എത്തിയത്.'ഇത് നാട്ടുകാര്‍ എല്ലാം കാണുന്ന ഷോ ആണ്. മാത്രമല്ല, നിനക്കൊരു ഭാര്യയുണ്ട്. എനിക്കൊരു ഗേള്‍ ഫ്രണ്ടും. അതുകൊണ്ട് നിന്നില്‍ നിന്ന് ഞാന്‍ അല്പം അകലം പാലിക്കും' എന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ തന്നോട് ക്രഷ് തോന്നുന്നതില്‍ തെറ്റില്ലെന്നായിരുന്നു അപര്‍ണ്ണ മറുപടിയായി പറഞ്ഞത്. അങ്ങനെ പറഞ്ഞ് നീ എന്നില്‍ നിന്ന് അകന്ന് പോകരുതെന്നും പറയുന്നുണ്ട്. ഇത് പറഞ്ഞ് അവിടെ നിന്ന് പോകുന്ന അപര്‍ണ്ണയെ വിളിച്ച് നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നു. എന്നാല്‍ ഇതിന് അപര്‍ണ്ണ മള്‍ബറി പ്രതികരിച്ചിരുന്നില്ല. ഒന്നു മിണ്ടാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൗസില്‍ പൊട്ടിക്കരഞ്ഞ് അപര്‍ണ്ണയെ ആശ്വസിപ്പിച്ച് ജാസ്മിന്‍ എത്തിയിരുന്നു. ജാസ്മിന് മുന്നില്‍ തന്റെ വിഷമങ്ങള്‍ ഇറക്കി വയ്ക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ മറ്റ് പ്രണയ ഗോസിപ്പുകളെക്കാള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഈ ലെസ്ബിയന്‍ ക്രഷ് ആണ്. അപർണ്ണയ്ക്കും തിരിച്ച് ജാസമിനോട് ഇഷ്ടമുണ്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
നിമിഷയുടെ മടങ്ങി വരവ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാം ആഴ്ചയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.16 പേരാണ് ഇപ്പോള്‍ ഹൌസിലുള്ളത്. രഹസ്യ മുറിയില്‍ താമസിച്ചിരുന്ന നിമിഷ ഹൗസിനുള്ളിലേയ്ക്ക് എത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികകളുടെ നീക്കം രണ്ടു ദിവസം കണ്ടതിന് ശേഷമാണ് മടങ്ങി എത്തിയിരിക്കുന്നത്. നിമിഷയുടെ മടങ്ങി വരവ് മത്സരാര്‍ത്ഥികളെ ഞെട്ടിച്ചിട്ടുണ്ട്. ഷോ കണ്ടതിന് ശേഷമാണോ മടങ്ങി എത്തിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ഇവര്‍ പരസ്പരം ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X