സീക്രട്ട് റൂമിൽ വച്ച് തന്നെ അടി ആവാൻ സാദ്ധ്യത; പുതിയ വൈൽഡ് കാർഡ് എൻട്രികൾ വേറെ ലെവൽ

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായി പുതിയ രണ്ടുപേരാണ് ഈ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ എത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുന്‍സറായ റിയാസ് സലീമും നടനും ആങ്കറും ഷെഫും വിദൂഷകനും ഗായകനുമൊക്കെയായ വിനയ് മാധവും.

ഇരുവരും പുറത്ത് നിന്നും കളി കണ്ട് അതിന്റെ ഗതി മനസിലാക്കിയവരാണ്. ബിഗ് ബോസ് വീട്ടിലെ എല്ലാ മത്സരാർത്ഥികളുടെ സ്വഭാവവും അവർക്കുള്ള സപ്പോർട്ടും നല്ലപോലെ മനസിലാക്കിയവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇരുവരുടെയും നീക്കങ്ങൾ ഷോയുടെ മുന്നോട്ടുള്ള പോക്കിനെ എങ്ങനെയാവും സ്വാധീനിക്കുക എന്നത് കണ്ട് തന്നെ മനസിലാക്കേണ്ട ഒന്നാണ്.

ഇരുവരും ഇപ്പോൾ ബിബി വീട്ടിനുള്ളിലെ സീക്രട്ട് റൂമിലാണ്. അവിടെയിരുന്ന് കളികൾ കണ്ട ശേഷം അടുത്ത ദിവസങ്ങളിലാകും ഇവരെ വീട്ടിനുള്ളിലേക്ക് കയറ്റി വിടുക. സീക്രട്ട് റൂമിലത്തിയ ഇരുവരും പരിചയപ്പെടുന്നതും വീട്ടിനുള്ളിലെ കാര്യങ്ങൾ സംസാരിക്കുന്നതും കാണാം.

എന്നാൽ ഇരുവരും കളി സീക്രട്ട് റൂമിൽ വച്ച് തന്നെ ആരംഭിച്ച മട്ടാണ്. മറ്റ് മത്സരാർഥികളെയെല്ലാം മനസിലാക്കിയ ഇരുവരും തമ്മിൽ മനസിലാക്കാൻ കിട്ടിയ അവസരമായാണ് സീക്രട്ട് റൂമിലെ വാസം ഉപയോഗിക്കുന്നത്.

വിനയ് റിയാസിനോട് അയാളുടെ ലൈംഗിക താല്പര്യത്തെപ്പറ്റി ചോദിച്ചു

ഇരുവരും തങ്ങളുടെ ആശയങ്ങൾ പരസ്പരം പങ്കുവെക്കുന്നുണ്ട്. തങ്ങൾ താമസിച്ച കയറിയത് കൊണ്ട് എല്ലാരുടെയും സ്വഭാവം മനസിലായി എന്നും എന്നാൽ നാല്പത്തി ഒന്നാം ദിവസം ആയതിനാൽ ഇത്രയും ദിവസം നഷ്ടമായതും തങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഇരുവരും അഭിപ്രായപ്പെടുന്നുണ്ട്.

ഇരുവരും തങ്ങൾ ജെനുവിൻ ആയി മാത്രമേ കളിക്കൂ എന്നും ആരുടെയും പക്ഷം ചേർന്ന് നിൽക്കില്ലെന്നും പറയുന്നുണ്ട്.

താൻ ഒരു ഗെയിം പ്ലാനുമായി അല്ല വന്നത് എന്ന് വ്യക്തമാക്കിയ വിനയ് തന്റെ ഗെയിം സീക്രട്ട് റൂമിൽ വച്ച് തന്നെ ആരംഭിച്ച കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്.

വിനയ് റിയാസിനോട് അയാളുടെ ലൈംഗിക താല്പര്യത്തെപ്പറ്റി ചോദിച്ചുകൊണ്ടായിരുന്നു തുടക്കം.

അത് ചോദിക്കുന്നത് ശരിയല്ലെന്ന് അറിയാം, പക്ഷേ ഇനി ഒന്നിച്ച് താമസി്ക്കേണ്ടവരായതിനാൽ വെറുതെ അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാണ് എന്നായിരുന്നു വിനയ് വിശദീകരിച്ചത്.

എന്നാൽ അത് ശരിയായ രീതിയല്ല എന്നാണ് റിയാസ് മറുപടി പറഞ്ഞത്. നേരിട്ട് കണ്ട് നിമിഷങ്ങൾക്കുള്ളിൽ വിനയ് ചോദിച്ച സംശയം റിയാസിൽ ഇഷ്ടക്കേടുണ്ടാക്കി എന്നാണ് അനുമാനിക്കേണ്ടത്.

റോൻസോൺ സുചിത്ര എന്നിവർ കളിക്കുന്ന സേഫ് ഗെയിം

ജാസ്മിന്റെ തെറി വിളിയിലും റോൻസോൺ സുചിത്ര എന്നിവർ കളിക്കുന്ന സേഫ് ഗെയിമിലും എല്ലാം ഇരുവർക്കും ഒരേ അഭിപ്രായവുമാണ് ഉണ്ടായിരുന്നത്.

മറ്റ് മത്സരാർത്ഥികളെ പറ്റി സംസാരിക്കുന്നതിനിടെ റിയാസ് ഉച്ചത്തിൽ സംസാരിച്ചപ്പോൾ സീക്രട്ട് റൂം ബിഗ്ബോസ് വീടിനോട് ചേർന്ന ഭാഗമാണെന്നും അവിടെ ഉച്ചത്തിൽ സംസാരിച്ചാൽ വീട്ടിലുള്ളവർക്ക് അത് കേൾക്കാൻ സാധിക്കുമെന്നും അതിനാൽ അധികം ശബ്ദമുണ്ടാക്കരുതെന്നും വിനയ്നോട് റിയാസ് പറയുന്നുണ്ട്.

ബിഗ് ബോസ് വീടിന് പുറത്തുള്ള സമകാലിക പ്രശ്നങ്ങളെ പറ്റി സംസാരിക്കുമ്പോൾ ഇരുവർക്കും എതിരഭിപ്രായങ്ങളാണ് ഉണ്ടാവുന്നത്.
ഇരുവരും സീക്രട്ട് റൂമിൽ വച്ച് തന്നെ വാക്കു തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
ഇന്നത്തെ കാലത്ത് ഏത് സ്ത്രീക്കാണ് ജോലി ഇല്ലാത്തതെന്നും എല്ലാരും ജോലിക്ക് പോകുന്നുണ്ടെന്നും വിനയ്

ഫെമിനിസ്റ്റായ റിയാസ് തന്റെ ആശയങ്ങൾ വിനയുമായി പങ്ക് വച്ചപ്പോഴാണ് അദ്ദേഹം അതിനെ എതിർത്തത്.

ഇന്നത്തെ കാലത്ത് ഏത് സ്ത്രീക്കാണ് ജോലി ഇല്ലാത്തതെന്നും എല്ലാരും ജോലിക്ക് പോകുന്നുണ്ടെന്നും വിനയ് പറഞ്ഞപ്പോൾ റിയാസ് അതിനെ എതിർക്കുകയും കേരളത്തിൽ തന്നെ ഒരു ഭൂരിഭാഗം പേർ വീട്ടിൽ ഒതുങ്ങി കൂടി കഴിയുന്നവരാണെന്നും വ്യക്തമാക്കി.

എന്നാൽ തനിക്ക് അതേപ്പറ്റി അറിയില്ല എന്നാണ് വിനയ് റിയാസിനോട് പറഞ്ഞത്.

എന്തായാലും സീക്രട്ട് റൂമിൽ വച്ച് പോലും കണ്ടന്റ് നൽകാൻ സാധിച്ച ഇരുവരും നല്ല ശക്തരായ മത്സരാർഥികൾ തന്നെയാവും എന്ന പ്രതീക്ഷയിലാണ് ബി ബി ആരാധകർ.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X