For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ തുണിയുടെ ഇറക്കം കുറവ് കണ്ട് കുലപുരുഷന്മാരും കുലസ്ത്രീകളും ഭ്രാന്തമാരാകും, ട്രോളുമായി നിമിഷ

  |

  ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു നിമിഷ. ഒരു തവണ പുറത്തേക്ക് പോയി കളി പഠിച്ചിട്ടാണ് നിമിഷ തിരിച്ച് വന്നത്. എന്നാല്‍ അമ്പതാം ദിവസം നടന്ന എവിക്ഷനിലൂടെ താരം പുറത്തേക്ക് പോയി. ഷോ യില്‍ വന്നത് മുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് നിമിഷ ധരിച്ചിരുന്നത്. ഇതിന്റെ പേരില്‍ മോശം കമന്റുകളാണ് നിമിഷയ്‌ക്കെതിരെ വന്നതും.

  എന്നാല്‍ തന്റെ നിലപാടുകളിലോ വസ്ത്രധാരണത്തിലോ യാതൊരു മാറ്റവും വരുത്തില്ലെന്ന തീരുമാനമാണ് നിമിഷ മുന്നോട്ട് വെച്ചത്. പുറത്ത് വന്നതിന് ശേഷവും കിടിലനൊരു ഫോട്ടോയുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞ വേഷമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ നിമിഷ അതിന് കൊടുത്ത ക്യാപ്ഷനാണ് ആരാധകര്‍ക്കിടയില്‍ ുതിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

  ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നതാണ് ബിഗ് ബോസില്‍ പോയതോടെ നിമിഷയ്ക്ക് വിമർശനമായി കേൾക്കേണ്ടി വന്നത്. മോഡലിങ് രംഗത്ത് സജീവമായിരുന്ന നിമിഷ തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും നിലാപാടുകള്‍ വ്യക്തമാക്കി അതിലുറച്ച് നില്‍ക്കുകയും ചെയ്യുന്ന ആളാണ്. ഈ വിമര്‍ശനങ്ങളും കളിയാക്കലുകളും ഒട്ടും ബാധിക്കില്ലെന്നാണ് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും താരം വ്യക്തമാക്കി കൊണ്ടിരിക്കുന്നത്.

  എന്റെ തങ്കമേ നിന്നെ ആ വേഷത്തില്‍ കാണാന്‍ കാത്തിരിക്കുന്നു; വിവാഹ ദിവസം നയന്‍താരയോട് വിഘ്‌നേശ്

  എന്നാല്‍ ബിഗ് ബോസിനുള്ളില്‍ ലക്ഷ്മിപ്രിയയുമായി വസ്ത്രത്തിന്റെ പേരില്‍ ചില വഴക്കുകള്‍ നടന്നിരുന്നു. ആദ്യം നീ മര്യാദയ്ക്കുള്ള തുണി ഉടുക്കാനാണ് അന്ന് ലക്ഷ്മിപ്രിയ പറഞ്ഞത്. വീണ്ടും ഷോ യില്‍ കുലസ്ത്രീ പരാമര്‍ശങ്ങള്‍ ശക്തമായതോടെയാണ് പുത്തന്‍ ചിത്രവുമായി നിമിഷ എത്തിയത്. കാലുകള്‍ വ്യക്തമായി കാണാവുന്ന തരത്തില്‍ ഷോര്‍ട്ട്‌സ് ധരിച്ചിരിക്കുകയാണ് താരം. ഒപ്പം ഒന്നിലധികം കിടിലന്‍ ഫോട്ടോസും പങ്കുവെച്ചിട്ടുണ്ട്.

  കൂടെ കിടന്നപ്പോൾ ഞാൻ അറിഞ്ഞില്ല അവൾ ഇത്തരക്കാരി ആണെന്ന്; പിന്നീട് കെട്ടിപിടിച്ച് കിടന്നു

  'കുലപുരുഷന്മാരും കുലസ്ത്രീകളും എന്റെ ഷോര്‍ട്ട്‌സിന്റെ ഇറക്കകുറവ് കണ്ട് ഭ്രാന്തമാരാകും..' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി നിമിഷ കൊടുത്തിരിക്കുന്നത്. ഇത് ലക്ഷ്മിപ്രിയയെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതല്ലേ എന്ന ചോദിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

  റോബിനെ തേടി ജാസ്മിൻ എത്തി; ഇനി കോഫി കുടിക്കാൻ വിളിക്കുമോന്ന് ആരാധകർ

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  അതേ സമയം ബിഗ് ബോസിനുള്ളിലെ നിമിഷയുടെ ഗ്യാങ് കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ആദ്യം നവീന്‍, ഡെയ്‌സി, അപര്‍ണ എന്നിവര്‍ക്കൊപ്പമാണ് നിമിഷ എത്തിയത്. ജാസ്മിന്‍ കൂടി പുറത്തേക്ക് വന്നതിനാല്‍ സ്ത്രീകള്‍ മാത്രം ഒന്നിച്ച് എത്തി. ജാസ്മിനും ഡെയ്‌സിയും അപര്‍ണയുമെക്കെ ഒത്തുകൂടാന്‍ വന്നിരുന്നു. അതേ സമയം റോബിന്‍ രാധകൃഷ്ണന്‍ അടക്കം ബിഗ് ബോസില്‍ നിന്നും പുറത്തായ മറ്റുള്ളവരും ഒരുമിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Bigg Boss Malayalam Season 4: Nimisha's New Photos To Kulastrees and Kulapurushs, Says Its For Lakshmi Priya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X