മോണിക്കയുമായി ജാസ്മിൻ വേർപിരിഞ്ഞതിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മടുപടിയുമായി നിമിഷ
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന റിയാലിറ്റി ഗെയിം ഷോയാണ് ബിഗ് ബോസ് മറ്റ് റിയാലിറ്റി ഷോകളിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം ഷോയിലെ ഓരോ മത്സരാർഥികളെയും പ്രേക്ഷകർക്ക് ആഴത്തിൽ അറിയാൻ കഴിയുന്നു എന്നതാണ്.
ഷോയുടെ അവസാനം വരെ നിൽക്കുന്ന മത്സരാർഥികളുടെ വ്യക്തി ജീവിതവും സ്വഭാവവുമെല്ലാം ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിൽ ഒരു മറയും കൂടാതെ വ്യക്തമായി കാണിച്ച് തരുന്നു. ടാസ്ക്കുകളുടെ ഭാഗമായി തന്റെ വ്യക്തി ജീവിതവും പൂർവ കാല അനുഭവങ്ങളും പറയുന്നതിന് പുറമെ മറ്റ് മത്സരാർഥികളുമായുള്ള സ്വകാര്യ സംഭാഷണങ്ങളിലും ഇതെപറ്റിയെല്ലാം വെളിപ്പെടുത്തേണ്ടിവരും.

ഈ സീസണിൽ ശക്തമായി മത്സരിച്ച മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ. തന്റെ നിലപാടുകൾ എവിടെയും തുറന്ന് പറഞ്ഞിരുന്ന താരം ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു. മലയാളം ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു മത്സരാർത്ഥി ഷോയിൽ നിന്നും ഇറങ്ങി പോകുന്നത്.
താരം ഷോയിൽ പങ്കെടുക്കാൻ എത്തിയ സമയത്ത് പറഞ്ഞിരുന്നു താൻ ഒരു ലെസ്ബിയൻ ആണെന്നും തനിക്ക് മോണിക്ക എന്നൊരു കാമുകി ഉണ്ടെന്നും.

ഒരിക്കൽ ജാസ്മിന്റെ അഭ്യർത്ഥനയെ മാനിച്ച് മോഹൻലാൽ മോണികയെയും പട്ടിയെയും കാണിച്ച് കൊടുക്കുകയും ചെയ്തു. ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞിരുന്ന കാലത്ത് തന്റെ ഇഷ്ടത്തിന് ചേർന്ന വ്യക്തിയല്ല മോണികയെന്നു ഒരിക്കൽ പറഞ്ഞിരുന്നു.
മോണിക്ക തന്നെ ഉപേക്ഷിച്ചാലും തന്റെ നായ സിയാലോ തനിക്കൊപ്പം ഉണ്ടാവുമെന്നും ജാസ്മിൻ പറഞ്ഞിരുന്നു.
ഒടുവിൽ അന്ന് പറഞ്ഞത്ത് സത്യമായി. മോണികയുമായി ജാസ്മിൻ വേർപിരിഞ്ഞു. ജാസ്മിൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ വ്യക്തമാക്കിയതാണ് ഈ കാര്യം.

എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ വന്നത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറയാനാണ്. മോണിക്ക, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു.
ഞാന്‍ ബിഗ് ബോസിലേക്ക് പോകുമ്പോള്‍ എന്റെ കുടുംബം എന്ന് അവകാശപ്പെടാനുള്ളത് മോണിക്കയും എന്റെ നായ സിയാലോയും മാത്രമായിരുന്നു. ഞാന്‍ ബിഗ് ബോസില്‍ ആയിരുന്ന സമയത്ത് സിയാലോയെ നോക്കിയത് മോണിക്കയാണ്.

ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം എനിക്ക് നേരെയും മോണിക്കയ്ക്ക് നേരെയും ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ഇപ്പോഴും ഉണ്ടാവുന്നു. ബിഗ്ഗ് ബോസില്‍ വന്ന ഒരു കാരണത്താല്‍ ഞാന്‍ ഇപ്പോഴും കഷ്ടപ്പെടുന്നു. ഞാന്‍ കാരണം, എന്റെ പ്രവൃത്തികളില്‍ യാതൊരു പങ്കും ഇല്ലാത്ത അവളും കഷ്ടപ്പെടുന്നു. അത്തരം സൈബര്‍ ബുള്ളിങ് നേരിടേണ്ട ആവശ്യം അവള്‍ക്കില്ല.
ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഞാന്‍ മാനസികമായി ഒരുപാട് തകര്‍ന്ന അവസ്ഥയിലാണ്. ഈ ഒരു സാഹചര്യത്തില്‍ ഞാന്‍ മാനസികമായും ശാരീരികമായും ഒന്നും അവൈലബ്ള്‍ അല്ല. ഈ ഒരു അവസ്ഥയില്‍ മോണിക്കയമായി തുടര്‍ന്ന് പോകുക എന്നത് വളരെ കഷ്ടമാണ്. കാരണം, അവള്‍ എന്നെക്കാള്‍ നല്ല ഒരാളെ ഡിസേര്‍വ് ചെയ്യുന്നു.
ഇപ്പോഴത്തെ എന്റെ സാഹചര്യം എന്ത് തന്നെ ആയാലും അവളെ സംരക്ഷിക്കാന്‍ പറ്റുന്ന ഒരാള്‍ക്കൊപ്പം അവള്‍ ജീവിയ്ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഞാനതിന് യോജിച്ച ആളല്ല എന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.
Recommended Video

ജാസ്മിന്റെ ഈ പോസ്റ്റ് വന്നതിനു ശേഷം നിരവധിപോയരാണ് നിമിഷയോട് അഭിപ്രായം തിരക്കി വന്നത്. അവരോടെല്ലാം നിമിഷ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ.
ഇരുവരുടെയും സ്വകാര്യതയെ താൻ മാനിക്കുന്നുവെന്നും തന്നോട് അതേപ്പറ്റി കൂടുതൽ ചോദിക്കരുതെന്നും ആരാധകരോട് നിമിഷ പറയുന്നു. ജാസ്മിന്റെ സുഹൃത്തായി എന്നും ഒപ്പം ഉണ്ടാവുമെന്നും നിമിഷ കുറിച്ചു.


Click it and Unblock the Notifications











