For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങൾ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങൾ ചിന്തിപ്പിക്കുകയും ചെയ്ത മത്സരാർഥിയാണ് റിയാസ് സലീം. ന്യൂ നോർമൽ എന്ന ടാഗ് ലൈനിലെത്തിയ സീസൺ നാലിന്റെ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു.

  പക്ഷെ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്. വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്‌ടിച്ചു റിയാസ് സലിം.

  Also Read: 25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ

  തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികൾ ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങി.

  പ്രത്യേകിച്ചും എൽജിബിടിക്യു പോലുള്ള സംഘടനകളുടെ കാര്യത്തിൽ. ഒമ്പത് വർഷമായി ഹിന്ദി ബിഗ് ബോസ് കാണുന്ന വ്യക്തിയാണ് താനെന്നും അതിനോടുള്ള ഇഷ്ടം കൊണ്ടാണ് വൈൽഡ് കാർഡായി സീസൺ ഫോറിൽ മത്സരിക്കാനെത്തിയതെന്നും റിയാസ് പലപ്പോഴായി പറഞ്ഞിരുന്നു. ബി​ഗ് ബോസ് സീസൺ ഫോർ പാതി വഴിയിൽ എത്തിയപ്പോഴാണ് റിയാസ് ഷോയുടെ ഭാ​ഗമായത്.

  Also Read: കല്യാണത്തിന് ശേഷം സുനിച്ചനില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥയായി; ധൈര്യമില്ലാത്ത കാലത്തെ കുറിച്ച് മഞ്ജു സുനിച്ചൻ

  പക്ഷെ തുടക്കത്തിൽ ബി​ഗ് ബോസ് പ്രേക്ഷകരാരും റിയാസിനെ അം​ഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടക്കത്തിൽ ക്രൂരമായ സൈബർ ബുള്ളിയിങാണ് റിയാസിന് നേരെ ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ നടന്നത്.

  ശേഷം ഓരോ ടാസ്ക്കുകളിലും പങ്കെടുക്കുമ്പോൾ റിയാസ് താൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി സംസാരിച്ച് തുടങ്ങിയതോടെയാണ് ആളുകൾ റിയാസിലേക്ക് ശ്രദ്ധ കേന്ദ്രകരിക്കാനും റിയാസ് പറയുന്നതിലും ചിന്തിക്കാൻ നിരവധി കാര്യങ്ങളുണ്ടെന്നും മനസിലാക്കി തുടങ്ങിയത്.

  ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും ഷോകളുമായി തിരക്കിലായ താരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ കോമഡി സ്റ്റാർസിൽ അതിഥിയായി ദിൽഷയ്ക്കൊപ്പം എത്തിയിരുന്നു.

  രമേഷ് പിഷാരടി, ഷാജോൺ, ബൈജു തുടങ്ങിയവരാണ് ഈ റിയാലിറ്റിഷോയുടെ വിധികർത്താക്കൾ. ബി​ഗ് ബോസ് വിശേഷങ്ങളും മറ്റും റിയാസ് പങ്കുവെക്കുന്നതിനിടെ അവതാരിക മീര ചോദിച്ച ചില കാര്യങ്ങളും അതിന് മീര നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

  ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യങ്ങൾ റിയാസിന്റെ സോഷ്യൽമീഡിയ കമന്റ് ബോക്സിൽ കണ്ടിരുന്നു, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? തുടങ്ങിയ തരത്തിലുള്ളതായിരുന്നു അവതാരിക മീരയുടെ ചോദ്യങ്ങൾ.

  ഇതിനെല്ലാം കൃത്യമായി കുറിക്കുകൊള്ളുന്ന തരത്തിലാണ് റിയാസ് സലീം മറുപടി നൽകിയത്. 'എന്റെ ഓറിയന്റേഷൻ സ്പെഷ്യലാണെന്ന് ഞാൻ ആ ഷോയിൽ പറഞ്ഞിട്ടില്ല.'

  'ഞാൻ സ്പെഷ്യലാണെന്ന് മാത്രമാണ് പറഞ്ഞത്. എന്റെ ജെൻഡർ ഐഡന്റിറ്റി ഹീ ഓർ ഹിം എന്ന് ഞാൻ നേരത്ത തന്നെ പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടില്ലെങ്കിൽ അതെന്റെ പ്രശ്നമല്ല. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസിലാക്കാനുള്ള ബുദ്ധിയും വിവരവും ഇല്ലെങ്കിൽ അതും എന്റെ പ്രശ്നമല്ല.'

  'എല്ലായിടത്തും നല്ല മനുഷ്യരും ചീത്ത മനുഷ്യന്മാരു‌മുണ്ട്. വിവരമുള്ളവരും വിവരമില്ലാത്തവരു‌മുണ്ട്. എന്റെ ജെൻഡർ ഐഡന്റിറ്റിയെ കുറിച്ച് ഞാൻ മൂന്നര കോടി ജനങ്ങളുടെ അടുത്ത് പറഞ്ഞ് കഴി‍ഞ്ഞു. എന്നിട്ടും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് എന്റെ പ്രശ്നമല്ല.'

  'ചൂഷണങ്ങൾ നേരിട്ടുവെന്ന് എടുത്ത് ഞാൻ പറഞ്ഞിട്ടില്ല. അനുഭവിച്ചത് സൈബർ ബുള്ളിയിങാണ്. ബുള്ളി ചെയ്തത് കൂടുതലും ആണുങ്ങളാണ്. പെൺകുട്ടികൾ അപ്രോച്ച് ചെയ്താൽ അത് എന്റെ പേഴ്സണൽ ലൈഫാണ്. ഞാനത് പേഴ്സണലി ഹാൻഡിൽ ചെയ്യും.'

  'അത് ഈ ഷോയിൽ പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. റിലേഷൻഷിപ്പ് സ്റ്റാറ്റസ് സിം​ഗിൾ ആണ്. വിവരവും ബുദ്ധിയും പ്രോ​ഗ്രസീവ് ചിന്താ​ഗതിയും നല്ല മനസുമുള്ള വ്യക്തിയെയാണ് ജീവിത പങ്കാളിയാക്കാൻ ആ​ഗ്രഹിക്കുന്നത്.'

  'ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന് മീരയോട് എന്തിന് പറയണം?. എന്റെ പേഴ്സണൽ‍ ലൈഫിലേക്ക് ചോദ്യങ്ങൾ പോകേണ്ട ആവശ്യമില്ല' റിയാസ് വ്യക്തമാക്കി.

  Read more about: bigg boss
  English summary
  bigg boss malayalam season 4: riyas salim and anchor meera anil argument, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X