For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കലിപ്പന്റെ വാലിൽ‌ തൂങ്ങി നടക്കുന്നയാളല്ല ഞാൻ, ആരതി ഹാപ്പിയായിരിക്കാൻ ഞാൻ എന്തും ചെയ്യും'; റോബിനും ആരതിയും

  |

  ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി വന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും എഴുപതാം ദിവസമാണ് റോബിൻ പുറത്തായത്. ബി​ഗ് ബോസിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച റോബിൻ ഇപ്പോൾ സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്.

  അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് റോബിൻ വെളിപ്പെടുത്തിയ‌ത്. നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയെയാണ് താരം പ്രണയിക്കുന്നത്. ഇരുവരും വരുന്ന ഫെബ്രുവരിയിൽ വിവാഹിതരാകും.

  ഇപ്പോഴിത പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇരുവരും ഒരുമിച്ച് വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ.

  Also Read: 'മമ്മൂക്ക താമസിച്ചിരുന്ന പങ്കജ് ഹോട്ടലിൽ എന്നെങ്കിലും മുറിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; വിക്രം ഓർക്കുന്നു

  ആരതി തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലാണ് സജീവമായിട്ടുള്ളത്. ബി​ഗ് ബോസിലായിരുന്ന സമയത്ത് റോബിൻ സഹ മത്സരാർഥി ദിൽഷ പ്രസന്നനോട് പ്രണയമുള്ളതായി പറഞ്ഞിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം പലവിധ സാഹചര്യങ്ങളാൽ ഇരുവരും വഴി പിരിഞ്ഞു. ബി​ഗ് ബോസിന് ശേഷം നിരന്തരം ഉദ്ഘാടനങ്ങളും പരിപാടികളുമായി തിരക്കിലാണ് റോബിൻ.

  'ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയിട്ട് എനിക്ക് പത്ത്, പതിമൂന്ന് കിലോ ഭാരം കൂടി. അത് കുറക്കാനുള്ള ശ്രമത്തിലാണ്. പിന്നെ നമ്മൾ സ്നേഹിക്കുന്ന ആൾ നല്ല ഹൃദയമുള്ള ആളാണെങ്കിൽ നമ്മുടെ സൗന്ദര്യം ഓട്ടോമാറ്റിക്കായി കൂടും. ആരതിക്കൊരു കംഫേർട്ട് സോണുണ്ട്.'

  Also Read: മമ്മൂട്ടിയോട് നന്ദി പറയണം; പൊന്നിയിൻ സെൽവനെക്കുറിച്ച് മണിരത്നം

  'അവിടെ ആരതി നന്നായി സംസാരിക്കുകയും എക്സ്പ്രസീവാകുകയും ചെയ്യും. പക്ഷെ ആ കംഫർട്ട സോണിലേക്ക് വരണം. ഞാൻ ഒരു ഇന്റർവ്യൂവിനും കാശ് വാങ്ങാറില്ല. ഇന്റർവ്യൂ ചോദിച്ച് വരുന്നവർക്കെല്ലാം സമയം കൊടുക്കാറുണ്ട്. ഞാൻ ആരതിയെ അൺഎക്സ്പെറ്റഡായി കണ്ടതാണ്. ഇന്റർവ്യൂ ചെയ്യാൻ വന്നൊരു കുട്ടിയെന്ന് മാത്രമെ എനിക്കറിയുമായിരുന്നുള്ളു.'

  'ടോം ഇമ്മട്ടിക്കും ആരതിക്കും ബി​ഗ് ബോസിനെ കുറിച്ച് വലുതായി ഒന്നും അറയില്ലെന്ന് എനിക്ക് മനസിലായപ്പോൾ ഞാൻ അത് കുറച്ച് എന്റർടെയ്നാക്കി. അങ്ങനെ പരിപാടി വൈറലായി. ഒരുപാട് ട്രോളുകൾ വന്നു.'

  'ആരതി ആദ്യമായാണ് ട്രോളുകൾ ഫേസ് ചെയ്യുന്നത്. ഒരാഴ്ച ആയപ്പോഴേക്കും ട്രോളുകൾ ഫേസ് ചെയ്യാൻ പറ്റുന്നില്ലെന്നൊക്കെ എന്നോട് പറയുമായിരുന്നു' റോബിൻ പറഞ്ഞു.

  Also Read: 'ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്, പക്ഷെ ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്'; ശങ്കർ

  'റോബിനൊപ്പം കൂടിയ ശേഷം ഫുഡ് കഴിക്കാൻ തുടങ്ങിയെന്നതാണ് മികച്ച കാര്യം' ആരതി പറഞ്ഞു. 'ആരതി അധികം ഫുഡ് കഴിക്കാറില്ലായിരുന്നു. ഇപ്പോൾ‌ നന്നായി ഫുഡ് കഴിക്കും. നല്ല സ്മാർട്ടാണ്. ഭയങ്കര ക്രിയേറ്റീവാണ്. അവളുടെ വർക്കുകൾ അടിപൊളിയാണ്. മൂന്ന് വർഷമായി പൊടീസ് എന്നൊരു ബൊട്ടീക്ക് നടത്തുന്നുണ്ട്. മൂന്ന് മൂവി ഇതുവരെ അവൾ ചെയ്ത് കഴിഞ്ഞു.'

  'ബി​ഗ് ബോസ് വലിയൊരു ടേണിങ് പോയിന്റായിരുന്നു. പലരും പറഞ്ഞു കുറച്ച് നാളുകൾ കഴിയുമ്പോൾ റോബിന്റെ ഹൈപ്പ് പോകുകയും ഇതെല്ലാം കഴിയുകയും ചെയ്യുമെന്ന് ഒരുപാട് പേർ പറഞ്ഞ് കേട്ടിരുന്നു. ഞാൻ ഒരു തമാശ പറയാം...'

  'ബി​ഗ് ബോസ് സീസൺ ഫൈവിൽ ഏതൊക്കെ കണ്ടസ്റ്റന്റ് വന്നാലും ആരൊക്കെ വന്നാലും ബി​ഗ് ബോസ് സീസൺ ഫൈവിൽ ആര് ഔട്ടാകണം, ആര് ജയിക്കണമെന്ന് അതിൽ ഇല്ലാത്തൊരാൾ തീരുമാനിക്കുന്നത് എങ്ങനെയുണ്ടാകും?. ഈ വാക്കുകൾ എടുത്ത് വെച്ചോളൂ... റോബിൻ ഹേറ്റേഴസിനെ ഇതുവരെ കണ്ടിട്ടില്ല.'

  'എന്റെ അടുത്ത് വന്നാരും സംസാരിച്ചിട്ടില്ല. സോഷ്യൽമീഡിയയിൽ ഉള്ളവരാണ് മൊത്തം മലയാളികൾ എങ്കിൽ സീസൺ ഫോറിന്റെ വിജയി മറ്റൊരാളായേനെ. ഞാൻ ഈ പറഞ്ഞതെല്ലാം ഇഷ്ടപ്പെടുന്നവർ ബിജിഎം ഇട്ട് വീഡിയോയാക്കും അല്ലാത്തവർക്ക് കുരുപൊട്ടും. അവർക്ക് കുരുപൊട്ടാൻ വേണ്ടി തന്നെയാണ് ഞാൻ ഇതെല്ലാം പറഞ്ഞത്. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിന് ക്ഷണം ലഭിച്ചിരുന്നു.'

  'അവർ എന്നെ ഒഴിവാക്കിയതൊന്നുല്ല. സഹോദരിയുടെ കല്യാണം ആയതുകൊണ്ട് പോകാൻ പറ്റിയില്ല. അന്ന് കല്യാണത്തിന് ഇടാൻ വാങ്ങിയ ചെരുപ്പ് ഒരു മണിക്കൂർ‌ കഴിഞ്ഞപ്പോൾ കളവുപോയി. എന്റെ ആദ്യത്തെ അനുഭവമായിരുന്നു.'

  'ആരതി ഷൂട്ടിലായിരുന്നു. അടുത്ത വർഷം കല്യാണമുണ്ടാകും. ഫെബ്രുവരിയാണ് തീരുമാനിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള സുഖത്തിന് വേണ്ടിയാണ് എറണാകുളത്ത് ഫ്ലാറ്റ് വാങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊക്കെ പ്രൈവസി വേണ്ടവരാണ്.'

  'അതുകൊണ്ടാണ് അവരുടെ ഇന്റർവ്യൂ വരാത്തത്. ആരതിയുടെ വീട്ടുകാരോട് ഞാനാണ് കാര്യം പറഞ്ഞത്. വളരെ സിംപിളായിരുന്നു. ആരതിയെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്നുണ്ട്. നന്നായി നോക്കിക്കോളാമെന്ന് പറഞ്ഞു. അവർ ആലോചിച്ച് ഓക്കെ പറഞ്ഞു. അമ്മയ്ക്ക് ഞാൻ എവിടെയാണെന്ന് അറിയാൻ സോഷ്യൽമീഡിയയിൽ നോക്കിയാൽ‌ മതിയെന്ന സ്ഥിതിയാണ്.'

  'എംബിബിഎസ് കൊണ്ട് സാറ്റിസ്ഫൈഡാണ്. അതുകൊണ്ട് എം.ഡി എടുക്കുന്നില്ല. മൂന്നാല് മൂവി കമ്മറ്റ് ചെയ്തിട്ടുണ്ട്. ആക്ടിങിന്റെ കാര്യം ആരതിയോട് ചോദിക്കാറുണ്ട്. ഞങ്ങൾ പരസ്പരം സപ്പോർട്ടീവാണ്. കലിപ്പന്റെ കാന്താരിയല്ല. അവൾ ഹാപ്പിയായി ഇരിക്കാൻ‌ എന്തും ഞാൻ ചെയ്യും.'

  'രണ്ടുപേരും പാവമാകേണ്ട സ്ഥലത്ത് പാവമാണ്. ഇത്ആ കാണുന്ന എല്ലാവരും ആദ്യം സ്വന്തം ലൈഫ് പെർഫെക്ടാണോയെന്ന് നോക്കിയശേഷം മാത്രം മറ്റുള്ളവരുടെ ജീവിതത്തിൽ തലയിടുക' റോബിൻ പറഞ്ഞു. 'കലിപ്പന്റെ കാന്താരി വിളി ചേരുന്നതായി എനിക്ക് തോന്നിയിട്ടില്ല.'

  'കലിപ്പന്റെ വാലിൽ‌ തൂങ്ങി നടക്കുന്നയാളല്ല ഞാൻ. ഞാൻ ഒരു സംരംഭകയാണ്. എന്റേതായ ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ആളാണ് ഞാൻ. അത്തരം മെൻഷനുകൾ ഒരുപാട് സോഷ്യൽമീഡിയയിൽ കാണാറുണ്ട്. പിന്നെ നേരിട്ട് വന്ന് ആരും മോശമായി പെരുമാറിയിട്ടില്ല' ആരതി പറഞ്ഞു. 'ഒരുപാടുപേരുടെ പ്രാർഥന കാരണമാണ് അന്ന് ആ കാർ അപകടത്തിൽ നിന്ന് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടത്.'

  '2012 മുതൽ ഞാൻ ഉപയോ​ഗിച്ചിരുന്ന കാറായിരുന്നു. ചുറ്റുമുള്ള കാര്യങ്ങൾ എല്ലാം നന്നായി നിരീക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഒരുപാട് പോസറ്റീവും നെ​ഗറ്റീവുമുണ്ട്' റോബിൻ പറഞ്ഞു. 'ഞങ്ങൾ വിവാഹിതരാകുന്നുവെന്ന വാർത്ത ആ​ദ്യം കണ്ടത് എന്റെ സ്റ്റാഫാണ്. വാർത്ത കണ്ട് അച്ഛനും അമ്മയും പറഞ്ഞു ഞങ്ങളേയും കൂടി വിവാഹം അറിയിച്ചേക്കാൻ' ആരതി പറഞ്ഞു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: robin and arati podi first time open up about thier love story, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X