'ഫെയിം കണ്ട് നമുക്കൊപ്പം കൂടുന്ന ഇത്തിൾകണ്ണികൾ'; സൗഹൃദം അവസാനിപ്പിച്ച് റോബിനും ടോം ഇമ്മട്ടിയും!
ബിഗ് ബോസ് സീസൺ ഫോറിലൂടെ പ്രശസ്തനായ റോബിൻ രാധാകൃഷ്ണന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഒരു മെക്സിക്കൻ അപരാത സിനിമയുടെ സംവിധായകനും കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിയുടെ അവതാരകനുമായ ടോം ഇമ്മട്ടി.
ബിഗ് ബോസിന് ശേഷം വൈറലായ റോബിന്റ അഭിമുഖം ടോം ഇമ്മട്ടിക്കും ആരതി പൊടിക്കുമൊപ്പമുള്ളതായിരുന്നു. ആദ്യത്തെ അഭിമുഖത്തിന് ശേഷം മൂവരും നല്ല സൗഹൃദത്തിലായിരുന്നു. റോബിൻ ആരതിയെ പരിചയപ്പെടുന്നതും സൗഹൃദത്തിലായതുമെല്ലാം ടോം ഇമ്മട്ടിയുടെ ഈ പരിപാടിയിലൂടെയായിരുന്നു.
വൈറൽ അഭിമുഖത്തിന് ശേഷം മൂന്ന് പേരേയും പെർഫക്ട് ട്രയോ എന്നൊക്കെ ആരാധകർ വിശേഷിപ്പിച്ചിരുന്നു. റോബിൻ-ആരതി പ്രണയത്തിലും ടോം ഇമ്മട്ടിക്ക് വലിയ പങ്കുണ്ട്. ഇപ്പോഴിത ടോം ഇമ്മട്ടിയുമായുള്ള സൗഹൃദം റോബിൻ അവസാനിപ്പിച്ചുവെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
അതുമായി ബന്ധപ്പെട്ട് മറ്റൊരു സുഹൃത്ത് ശാലു പേയാട് പങ്കുവെച്ച കുറിപ്പും റോബിൻ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. 'ഫെയിം കണ്ട് നമുക്കൊപ്പം കൂടുന്ന ഇത്തിൾ കണ്ണികള്ളികൾനമ്മുടെ എല്ലാം ജീവിതത്തിലുണ്ടാകും' എന്നുള്ള തരത്തിലാണ് കുറിപ്പ് തുടങ്ങുന്നത്.

മാത്രമല്ല ടോം ഇമ്മട്ടിയെ റോബിൻ അൺഫോളോ ചെയ്തിട്ടുമുണ്ട്. ശാലു പേയാട് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്.... 'നമ്മുടെ ഫെയിം കണ്ട് നമ്മളെ ഉപയോഗിക്കാൻ വേണ്ടി മാത്രം കൂടെ കൂടുന്ന ഇത്തിൾ കണ്ണികളായ കുറെ ഫ്രണ്ട്സ് നമുക്ക് എല്ലാവർക്കും ഉണ്ടാകും.'
'അവരെ നമുക്ക് അറിയാമെങ്കിലും നമ്മളെ കൊണ്ട് ജീവിച്ചുപോകുന്നെങ്കിൽ ജീവിച്ച് പോട്ടെയെന്ന് കരുതി ഒന്നും മിണ്ടാതെ കൂടെ നിർത്തും. പക്ഷെ നമുക്ക് ആ ഫ്രണ്ട്ഷിപ്പ് കൊണ്ട് സഹിക്കാൻ വയ്യാതെയായാൽ അവരെ മാറ്റി നിർത്തുന്നത് തന്നെയാണ് നമുക്ക് നല്ലത്.'

'അങ്ങനെ മാറ്റി നിർത്താൻ കഴിഞ്ഞില്ലെങ്കിൽ അവർ നമുക്ക് നന്നായി പണിതിട്ട് നമ്മുടെ മുഖത്ത് നോക്കി വളിച്ച ചിരി ചിരിക്കുന്നത് നമുക്ക് കാണേണ്ടി വരും. കുന്തിരിക്കം എനിക്ക് ഇഷ്ടമാണ് എന്നാൽ അത് എന്റെ മൂട്ടിലിട്ട് പുകക്കരുത്. നിന്നെ അന്നെ ഞാൻ അൺഫോളോ ചെയ്തു... ഒരു നമ്മട്ടി' എന്നായിരുന്നു ശാലു പേയാടിന്റെ കുറിപ്പ്.
റോബിനെ മെൻഷൻ ചെയ്തുകൊണ്ടാണ് ശാലു പേയാട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ റോബിൻ അത് സ്റ്റോറിയാക്കുകയായിരുന്നു. ശേഷമാണ് റോബിൻ ടോം ഇമ്മട്ടിയെ അൺഫോളെ ചെയ്തത്.

സെലിബ്രിറ്റികൾ തമ്മിലുള്ള സൗഹൃദങ്ങളും പിണക്കങ്ങളും പ്രേക്ഷകരും ആരാധകരുമറിയുന്നത് അവർ പരസ്പരം അൺഫോളോ ചെയ്യുമ്പോഴും ഇതുപോലുള്ള സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെക്കുമ്പോഴുമാണ്.
എല്ലാവരും ആഘോഷിച്ചിരുന്ന സൗഹൃദമായിരുന്നു റോബിൻ, ടോം ഇമ്മട്ടി, ആരതി പൊടി ഫ്രണ്ട്ഷിപ്പ്. കഴിഞ്ഞ ദിവസം ആരതി പൊടിയുടെ പിറന്നാൾ സെലിബ്രേഷനിലും ടോം ഇമ്മട്ടി പങ്കെടുത്തിരുന്നു.
അതിന്റെ വീഡിയോകൾ ടോം ഇമ്മട്ടി തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. ഇരുവരുടേയും സൗഹൃദം അവസാനിച്ചുവെന്നുള്ള വാർത്തകൾ വന്നതോടെ ടോം ഇമ്മട്ടിയുടെ സോഷ്യൽമീഡിയ മുഴുവൻ ഡോ.റോബിൻ ആരാധകരുടെ കമന്റുകളാണ്.

ചില കമന്റുകൾ ടോം ഇമ്മട്ടിയെ എയറിലാക്കി എന്നുള്ള തരത്തിലുള്ളതാണ്. മറ്റ് ചിലത് റോബിനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് പഴയ രീതിയിൽ മുന്നോട്ട് പോകണമെന്ന് ടോമിനോട് ആവശ്യപ്പെട്ടുള്ളതാണ്.
ആരതി പൊടി പക്ഷെ ഷൂട്ടിങിനായി ഹൈദരാബാദിലേക്ക് പോയിരിക്കുകയാണ്. റോബിൻ ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ്. കഴിഞ്ഞ ദിവസം ടോം ഇമ്മട്ടിയുടെ വിവാഹ വാർഷികമായിരുന്നു. അതിന്റെ വീഡിയോകൾ ടോം ഇമ്മട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications