For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഷൂട്ടിങ് തിരക്കുകളിലേക്ക് ആരതി, തലയിൽ കൈവെച്ച് അനു​ഗ്രഹിച്ച് യാത്രയാക്കി റോബിൻ'; വൈറലായി വീഡിയോ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ 4 ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. എട്ട് മാസത്തോളം ബി​ഗ് ബോസിന് വേണ്ടി പഠനവും മറ്റും നടത്തിയ ശേഷമാണ് റോബിൻ മത്സരിക്കാനെത്തിയത്.

  അതുകൊണ്ട് തന്നെ എത്തരത്തിൽ നീങ്ങിയാലാണ് ആളുകളുടെ കൈയ്യടിയും സ്നേഹവും സ്വന്തമാക്കാൻ കഴിയുകയെന്ന് റോബിന് നന്നായി അറിയാമായിരുന്നു. ഡോക്ടറും മോട്ടിവേഷണൽ സ്പീക്കറും കൂടിയായ റോബിൻ ഡോക്ടർ ജോലിയിൽ നിന്നും ഇടവേളയെടുത്താണ് ബി​ഗ് ബോസിലേക്ക് എത്തിയത്.

  Also Read: ​'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  ബി​ഗ് ബോസിലെത്തുന്നതിന് മുമ്പും റോബിൻ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ്. ബി​ഗ് ബോസ് സീസൺ ഫോർ തുടങ്ങിയ സമയത്ത് നടന്ന പത്രസമ്മേളനത്തിൽ താൻ ബി​ഗ് ബോസിൽ പങ്കെടുക്കുന്നതിന് വേണ്ടി നടത്തിയ ഒരുക്കങ്ങളെ കുറിച്ചും വിശദീകരിച്ചിരുന്നു.

  സീസൺ ഫോർ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റോബിന് വേണ്ടി ആർമികളും ഫാൻ പേജുകളും രൂപം കൊണ്ടിരുന്നു. പിന്നീടങ്ങോട്ട് റോബിന് ഒന്നും ഹൗസിനുള്ളിൽ ചെയ്യേണ്ടി വന്നിട്ടില്ല.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  റോബിൻ അകത്ത് മത്സരിക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന് വേണ്ടി അ​ദ്ദേഹത്തിന്റെ ആരാധകർ പുറത്ത് മത്സരിച്ചു. സീസൺ‌ ഫോറിൽ ഏറ്റവും കൂടുതൽ തവണ നോമിനേഷനിൽ വന്നിട്ടുള്ള മത്സരാർഥിയും റോബിനായിരുന്നു.

  റോബിൻ പുറത്തായത് ഹൗസിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിലാണ് എഴുപതാം ദിവസമാണ് സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിനെ പുറത്താക്കിയത്.

  റോബിൻ പുറത്തായശേഷം ആരാധകർ ഷോയും ഏഷ്യാനെറ്റ് ചാനലും വരെ ബഹിഷ്കരിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. സീസൺ ഫോർ അവസാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും റോബിന്റെ സ്റ്റാർഡത്തിന് കുറവ് വന്നിട്ടില്ല.

  ആ​ഗ്രഹിച്ച സിനിമയെന്ന സ്വപ്നമടക്കം എല്ലാം റോബിൻ ഇപ്പോൾ നേടികൊണ്ടിരിക്കുകയാണ്. ഹൗസിൽ വെച്ച് ദിൽഷയോട് തനിക്ക് പ്രണയമാണെന്ന് പലപ്പോഴും റോബിൻ പറഞ്ഞിരുന്നു. മാത്രമല്ല ഇരുവരും ഹൗസിലുണ്ടായിരുന്നപ്പോൾ നല്ല സുഹൃത്തുക്കളുമായിരുന്നു.

  എന്നാൽ പുറത്തിറങ്ങിയ ശേഷം ഇരുവരും സൗഹ‍ൃദം അവസാനിപ്പിച്ചു. ഇപ്പോൾ റോബിൻ നടിയും മോഡലും ഫാഷൻ ഡിസൈനറുമായ ആരതി പൊടിയുമായി പ്രണയത്തിലാണ്.

  വരുന്ന വർഷം ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നാണ് റോബിൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത്. ഒരു അഭിമുഖത്തിൽ വെച്ചുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് മാറിയത്.

  റോബിന്റെ സോഷ്യൽമീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽ‌ക്കുന്നത് ആരതിയാണ്. മാത്രമല്ല ഭാവി വധു ആരതിക്കൊപ്പം ആഘോഷമായാണ് റോബിൻ ഓണം കൊണ്ടാടിയത്. പൊന്നോണം സ്പെഷ്യൽ കപ്പിൾ‌ ഫോട്ടോയും റോബിൻ ആരാധകർക്കായി പങ്കു‌വെച്ചിരുന്നു.

  ഇപ്പോഴിത ഓണാഘോഷങ്ങൾക്ക് ശേഷം ആരതി പൊടി വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ്. ഷൂട്ടിങിനായി പോകുന്ന ആരതിയെ യാത്രയാക്കുന്ന റോബിന്റെ വീ‍ഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിമാനത്താവളത്തിൽ എത്തി തലയിൽ കൈവെച്ച് അനു​ഗ്രഹിച്ചാണ് റോബിൻ‌ ആരതിയെ യാത്രയാക്കിയത്.

  'മിസ് യൂ.... മൂവി ഷൂട്ടിങൊക്കെ കഴിഞ്ഞ് വേ​ഗം വാ.... ആശംസകൾ... സേഫ് ജേർണി കുഞ്ഞെ....' എന്നാണ് ആരതിയുടെ വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. തമ്മിലുള്ള ദൂരം സ്നേഹത്തിന്റെ ആഴം വർധിപ്പിക്കും. തുടങ്ങി നിരവധി മനോഹര കമന്റുകളാണ് ഇരുവരുടേയും വീഡിയോയ്ക്ക് ലഭിക്കുന്നത്.

  എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം അതാണ് ആരതിയെന്നാണ് കഴിഞ്ഞ ദിവസം ആരതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റോബിൻ കുറിച്ചത്. റോബിനും സിനിമകളിൽ നിന്നും അവസരങ്ങൾ വന്നിട്ടുണ്ട്. നാലോളം സിനിമകൾ താൻ കമ്മിറ്റ് ചെയ്തുവെന്നും വൈകാതെ ഷൂട്ടിങ് തുടങ്ങുമെന്നും റോബിൻ‌ അടുത്തിടെ പറഞ്ഞിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: robin giving blessings to arati podi, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X