ഭാവി വധുവിനൊപ്പം ബി​ഗ് ബോസ് താരം റോബിന്റെ ആദ്യ ഓണം, ആരതി ഡിസൈൻ ചെയ്ത വസ്ത്രത്തിൽ തിളങ്ങി താരം!

ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടതും ഏറ്റെടുത്തതുമായൊരു സീസണായിരുന്നു സീസൺ‍ ഫോർ. ഇരുപത് പേർ മത്സരിച്ച സീസണിൽ‍ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു.

തുടക്കം മുതൽ സീസൺ ഫോർ അവസാനിച്ച് ഇത്രയേറെ മാസങ്ങൾ പിന്നിട്ടിട്ടും ബി​ഗ് ബോസുമായും അതിൽ പങ്കെടുത്ത മത്സരാർഥികളുമായും ബന്ധപ്പെട്ട എല്ലാ വാർത്തകൾക്കും ആരാധകർ നിരവധിയാണ്. ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനോടെയാണ് നാലാം സീസൺ നടന്നത്. പങ്കെടുത്ത മത്സരാർഥികളും അവർക്കായി ഒരുക്കിയ മത്സരങ്ങളുമെല്ലാം വളരെ വ്യത്യസ്തമായിരുന്നു.

സീസൺ ഫോറിൽ രണ്ടാം സ്ഥാനം നേടിയത് ബ്ലെസ്ലിയായിരുന്നു. വിജയി ദിൽഷ പ്രസന്നനാണെങ്കിലും നാലാം സീസൺ അറിയപ്പെടുന്നത് റോബിൻ രാധാകൃഷ്ണൻ‍ എന്ന മത്സരാർഥിയുടെ പേരിലാണ്. അത്രയേറെ ഓളമാണ് റോബിൻ കേരളക്കരയിലാകെ ബി​ഗ് ബോസിൽ പങ്കെടുത്ത് ഉണ്ടാക്കിയത്.

റോബിൻ എഴുപത് ദിവസം മാത്രമാണ് ബി​ഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. സഹ മത്സരാർഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്.

ഭാവി വധുവിനൊപ്പം ബി​ഗ് ബോസ് താരം റോബിന്റെ ആദ്യ ഓണം

ഹൗസിനുള്ളിൽ‍ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളിൽ തന്നെ റോബിൻ‍ ആരാധകരെ സമ്പാദിച്ച് തുടങ്ങിയിരുന്നു. ബി​ഗ് ബോസിൽ‍ നിന്നും പുറത്തിറങ്ങിയ ശേഷം റോബിന് ആരാധകർ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഹൗസിൽ നിന്നും പുറത്ത് വന്നശേഷം നിരവധി സിനിമാ അവസരങ്ങളും റോബിന് ലഭിച്ചിട്ടുണ്ട്.

ഈ വരുന്ന ഒക്ടോബറോടെ താൻ കമ്മിറ്റ് ചെയ്ത സിനിമകളുടെ വർക്കുകൾ ആരംഭിക്കുമെന്ന് അടുത്തിടെ റോബിൻ അറിയിച്ചിരുന്നു. അതേസസമയം റോബിൻ‍ അടുത്തിടെ തന്റെ വിവാഹം ഫെബ്രുവരിയിലുണ്ടാകുമെന്നും അറിയിച്ചിരുന്നു.

കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിക്കിടെ പരിചയപ്പെട്ട നടിയും മോഡലും ഫാഷൻ ഡിസൈനറും ബിസിനസ് വുമണുമായ ആരതി പൊടിയാണ് റോബിന്റെ ഭാവി വധു.

ആരതി ഡിസൈൻ ചെയ്ത വസ്ത്രത്തിൽ തിളങ്ങി താരം

ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി പ്രണയത്തിലാണ്. താനാണ് ആരതിയെ പ്രപ്പോസ് ചെയ്തതെന്ന് അടുത്തിടെ റോബിൻ വെളിപ്പെടുത്തിയിരുന്നു. ബി​ഗ് ബോസ് ഹൗസിലായിരിക്കുമ്പോൾ‍ ദിൽഷ പ്രസന്നനോട് തനിക്ക് പ്രണയമുള്ളതായി റോബിൻ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ മത്സരം കഴിഞ്ഞ് പുറത്ത് വന്നശേഷം ഇരുവരും സൗഹൃദം വരെ അവസാനിപ്പിച്ചു. ഇപ്പോൾ‍ താനും ദിൽഷയും തമ്മിൽ യാതൊരുവിധ സൗഹൃദവും പുലർത്തുന്നില്ലെന്നും റോബിൻ വ്യക്തമാക്കിയിരുന്നു.

കപ്പിൾ പിക്ക് പങ്കുവെച്ച് താരം

ഇപ്പോഴിത തിരുവോണ ദിനത്തിൽ ഭാവി വധു ആരതിക്കാപ്പം ഓണം സ്പെഷ്യൽ കപ്പിൾ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ‍. പൊന്നോണ ആശംസകൾ നേർന്നുകൊണ്ടാണ് റോബിൻ ആരതിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഇരുവരുടേയും കപ്പിൾ ഫോട്ടോ ഇപ്പോൾ വൈറലാണ്. 'വന്നടാ... കപ്പിൾ പിക്ക് വന്നു, ഇപ്പോഴാണ് ഹാപ്പി ഓണം ആയത്, ഫോട്ടോയ്ക്കായി ഞങ്ങൾ വെയിറ്റിങായിരുന്നു' തുടങ്ങി നിരവധി ആരാധക കമന്റുകളാണ് താരങ്ങളുടെ ഫോട്ടോയ്ക്ക് വരുന്നത് ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ലൈക്കുകൾ ഫോട്ടോയ്ക്ക് ലഭിച്ചു.

അതേസമയം റോബിന്‍റെ സിനിമാ അരങ്ങേറ്റം പ്രമുഖ നിര്‍മ്മാതാവ് സന്തോഷ്.ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ്.

വൈറലായി ഫോട്ടോ

അനൗണ്‍സ്മെന്‍റ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജൂണ്‍ അവസാനം മോഹന്‍ലാല്‍ ആണ് റോബിന്‍റെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചത്. സന്തോഷ്.ടി.കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ് ഇത്. നാലോളം സിനിമകൾ താൻ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് റോബിൻ പറഞ്ഞത്.

ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ ടാ​ഗ് ലൈനുകളോടെ ബി​ഗ് ബോസ് ഹൗസിൽ എത്തിയ റോബിൻ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയാണ് ഇപ്പോൾ.

ചെറുപ്പത്തിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പോകേണ്ടി വന്ന സ്കൂളിൽ വീണ്ടും ചീഫ് ​ഗസ്റ്റായി ചെന്ന സന്തോഷം പങ്കുവെച്ചുള്ള റോബിന്റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X