'എനിക്കിപ്പോൾ വലിയ ശത്രുക്കളുണ്ട്, ഇനി മുതൽ കളികൾ വേറെ ലെവലായിരിക്കും'; ആരാധകരുടെ സ്നേഹം വാങ്ങി റോബിൻ!

സോഷ്യൽമീഡിയയിൽ ഡോ.മച്ചാൻ എന്ന പേരിൽ തരം​ഗമായിരുന്ന ഡോ.റോബിൻ രാധാകൃഷ്ണന് ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ പങ്കെടുത്ത ശേഷം ആരാധകർ ഇരട്ടിക്ക് ഇരട്ടിയായി വർധിച്ചു. ഇപ്പോൾ എവിടെ പോയാലും റോബിൻ തരം​ഗമാണ്.

മോട്ടിവേഷണല്‍ സ്‍പീക്കറെന്ന നിലയിലും ആയിരക്കണക്കിന് ആരാധകരുണ്ട് ഡോ.റോബിന്‍ രാധാകൃഷ്‍ണന്. തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്ത് വരവെയാണ് റോബിന്‍ രാധാകൃഷ്‍ണന്‍‍‍ ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്ടര്‍ മച്ചാന്‍ എന്ന പേരില്‍ റോബിൻ താരമായത്. കൗമുദി ടെലിവിഷനില്‍ ചാറ്റ് വിത്ത് ഡോക്ടര്‍ മച്ചാന്‍ എന്ന ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലുമെത്തിയിരുന്നു ബി​ഗ് ബോസിന് മുമ്പ് റോബിൻ.

അഭിനയ രംഗത്തും തിരക്കഥയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിദംബരം ഗവ.മെഡിക്കല്‍ കോളേജിലാണ് മെഡിക്കല്‍ പഠനം റോബിൻ പൂര്‍ത്തിയാക്കിയത്. റോബിൻ അഭിനയിച്ച മ്യൂസിക്ക് വീഡിയോകളും വൈറലായിരുന്നു. വളരെ ഏറെ ജനശ്രദ്ധ നേടിയ ഒരു ബി​ഗ് ബോസ് സീസൺ ആയിരുന്നു സീസൺ നാല്.

എനിക്കിപ്പോൾ വലിയ ശത്രുക്കളുണ്ട്

ഇരുപത് മത്സരാർഥികൾ പങ്കെടുത്ത സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. ബ്ലെസ്ലി രണ്ടാം സ്ഥാനത്തുമെത്തി. സീസൺ നാല് ആരംഭിച്ച ആദ്യ ദിവസം തന്നെ നടന്ന വാർത്തസമ്മേളനം മുതലാണ് പ്രേക്ഷകർ റോബിനെ ശ്രദ്ധിച്ച് തുടങ്ങിയത്.

താൻ എട്ട് മാസത്തോളം ബി​ഗ് ബോസ് ഷോയെ കുറിച്ച് പഠിക്കാൻ വേണ്ടി ചെലവഴിച്ചുവെന്നാണ് റോബിൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. അന്ന് മുതൽ പ്രേക്ഷകരും റോബിൻ ബി​ഗ് ബോസിൽ മത്സരിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിക്കാൻ തുടങ്ങി. അങ്ങനെയാണ് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ റോബിൻ ഹൗസിന് പുറത്ത് ആരാധകരെ സമ്പാദിച്ചത്.

കളികൾ വേറെ ലെവലായിരിക്കും

നാല് മാസമായി നാലാം സീസൺ പൂർത്തിയായിട്ട്. പക്ഷെ ഇപ്പോഴും റോബിൻ വഴി ബി​ഗ് ബോസ് തരം​ഗം പ്രേക്ഷകർക്കിടയിലുണ്ട്. എഴുപത് ദിവസം വരെയാണ് റോബിൻ ബി​ഗ് ബോസിൽ ചെലവഴിച്ചത്. ശേഷം പുറത്താക്കപ്പെട്ടു. സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ പുറത്താക്കപ്പെട്ടത്.

ഏറ്റവും കൂടുതൽ നോമിനേഷനിൽ വന്ന മത്സരാർഥിയും റോബിനായിരുന്നു. പക്ഷെ വിജയ കിരീടം ചൂടും മുമ്പ് പുറത്താകേണ്ടി വന്നു. റോബിൻ ഷോയിൽ നിന്നും പുറത്തായപ്പോൾ പ്രേക്ഷകരുടേയും റോബിൻ ആരാധകരുടേയും ഭാ​ഗത്ത് നിന്ന് വലിയ രീതിയിൽ വിമർശനവും ഷോ ബഹിഷ്കരണവുമെല്ലാമുണ്ടായിരുന്നു.

റാന്നി ഇളക്കി മറിച്ച് റോബിൻ

ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റിയായി റോബിനെ ആഘോഷിക്കുകയാണ് കേരളം. കേരളത്തിൽ അങ്ങോളമിങ്ങോളം ഉദ്ഘാടനവും മറ്റ് പരിപാടികളുമായി തിരക്കിലാണ് റോബിൻ.

ഇപ്പോഴിത റാന്നിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയയ റോബിൻ നടത്തിയ പ്രസം​ഗമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'ബി​ഗ് ബോസ് കഴിഞ്ഞ് നാല് മാസമായിട്ടും എന്നെ സ്നേഹിക്കുന്ന ആളുകളുടെ എനർജി കാണുമ്പോൾ‌ ഞാൻ അലറും. ബി​ഗ് ബോസ് എനിക്ക് ജനങ്ങളിലേക്ക് എത്താനുള്ള വഴി മാത്രമായിരുന്നു.'

അവർക്ക് വേണ്ടിയാണ് ഞാൻ അലറുന്നത്

'ഇപ്പോഴും ഞാൻ ഇങ്ങനെ നിൽക്കുന്നത് എന്നെ സ്നേഹിക്കുന്നവരുള്ളതുകൊണ്ടാണ്. ബി​ഗ് ബോസ് വഴി മാത്രമാണ് ആളുകൾക്ക് എന്നെ അറിയാവുന്നത്. അതുകൊണ്ടാണ് അവിടെ പറഞ്ഞ പല ഡയലോ​ഗുകളും അവർക്ക് വേണ്ടി ഞാൻ ഇപ്പോഴും അലറി പറയുന്നത്.'

'നമ്മൾ വളരുമ്പോൾ നമ്മുടെ ശത്രുക്കളുടെ വലിപ്പവും കൂടും. ഇപ്പോൾ എന്റെ ശത്രുക്കളുടെ വലിപ്പം കൂടിയിട്ടുണ്ട്. അതുകൊണ്ട് ഇനി കളി വേറെ ലവൽ ആയിരിക്കും', റോബിൻ പറഞ്ഞു. തന്റെ ആദ്യ സിനിമ ചെയ്യാനുള്ള തയ്യറെടുപ്പിലാണ് ഇപ്പോൾ റോബിൻ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X