For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലിയ്ക്ക് സാബുമോന്റെ വക കപ്പ്; ബിഗ് ബോസിലെ വിന്നറിനുള്ള യോഗ്യത പ്രഖ്യാപിച്ച് സമ്മാനവുമായി സാബുമോന്‍

  |

  ബിഗ് ബോസ് മത്സരത്തില്‍ നിന്നും റണ്ണറപ്പായി പുറത്തേക്ക് വന്നിരിക്കുകയാണ് ബ്ലെസ്ലി. ഒന്നാം സ്ഥാനത്തിന് അര്‍ഹന്‍ ബ്ലെസ്ലിയാണെന്ന തരത്തില്‍ പുറത്ത് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. മാത്രമല്ല കപ്പ് കിട്ടാതെ പോയതിലുള്ള വിഷമവും ആരാധകര്‍ക്കുണ്ടായി. എന്നാല്‍ ബ്ലെസ്ലിയ്ക്ക് ബിഗ് ബോസ് സമ്മാനിച്ച കപ്പ് ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവിലെത്തിയാണ് താരം ഈ സന്തോഷം അറിയിച്ചത്.

  തന്നെ കാണാന്‍ ഇന്നൊരു സ്‌പെഷ്യല്‍ അതിഥി വന്നെന്ന് പറഞ്ഞാണ് ബ്ലെസ്ലി വീഡിയോ തുടങ്ങുന്നത്. ബിഗ് ബോസ് ഒന്നാം സീസണിലെ വിന്നറായ സാബുമോന്‍ അബ്ദുസമദ് അദ്ദേഹത്തിന് ലഭിച്ച കപ്പ് ബ്ലെസ്ലിയ്ക്ക് സമ്മാനമായി കൊടുത്തിരിക്കുകയാണ്. അതിന്റെ കാരണമെന്താണെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

  ബിഗ് ബോസില്‍ നിന്നുമിറങ്ങിയിട്ടുള്ള ആദ്യത്തെ ലൈവാണ്. ക്യാമറയില്‍ പോയി സംസാരിക്കാനൊക്കെ മടിയുണ്ട്. എന്നിരുന്നാലും ഇന്ന് സര്‍പ്രൈസുമായിട്ടാണ് വന്നിരിക്കുന്നത്. ആ സര്‍പ്രൈസ് ഇതാണെന്ന് പറഞ്ഞ് സാബുമോനെ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.

  ബ്ലെസ്ലി തിരുവനന്തപുരത്തേക്ക് പോവുന്ന വഴിയാണ്. ഞാനിവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടെ സിഗററ്റ് വലിച്ച് സാബു പുറത്തേക്ക് പോവുകയും അത് കളഞ്ഞിട്ട് തിരിച്ച് വരികയും ചെയ്തു. ആരും സിഗററ്റ് വലിക്കരുത്, ഞാന്‍ അതിന് എതിരാണെന്ന് ബ്ലെ്സ്ലിയും പറയുന്നു.

  റിയാസ് വിജയിക്കുമെന്ന് തന്നെ കരുതിയിരുന്നു; അവസാനത്തെ ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപര്‍ണ മള്‍ബറി

  ഇതിനിടെ ബ്ലെസ്ലിയ്ക്ക് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് സാബുമോനും പറയുന്നു. സുഹൃത്തുക്കളുടെ കൂടെയാണ് സാബുമോന്‍ ബ്ലെസ്ലിയെ കാണാനെത്തിയത്. കുറച്ച് ദിവസമായി ബ്ലെസ്ലിയ്ക്ക് സര്‍പ്രൈസ് ഉണ്ടെന്ന് സാബുമോന്‍ പറഞ്ഞിരുന്നു.

  നിനക്ക് ചെറിയൊരു സാധനത്തിന്റെ കുറവ് ഉണ്ടെന്ന് പറഞ്ഞ സാബു എന്റെ ഉദ്ദേശം കറക്ട് അല്ലേന്ന് സുഹൃത്തുക്കളോട് ചോദിച്ചു. പിന്നാലെ കൈയ്യില്‍ ഒളിപ്പിച്ച് വെച്ച ബിഗ് ബോസ് വിന്നറിന് കൊടുത്ത ട്രോഫി ബ്ലെസ്ലിയ്ക്ക് സമ്മാനിച്ചു.

  കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമുണ്ട്; ഒടുവില്‍ ആ സത്യമെന്താണെന്ന് വെളിപ്പെടുത്തി രാംചരണിന്റെ ഭാര്യ

  ഇത് ചുമ്മാതെ കാണിക്കാന്‍ കൊണ്ട് വന്നതാണോ, അതോ തരാനാണോ എന്ന് ബ്ലെസ്ലി വീണ്ടും ചോദിച്ചു. നിനക്കിതിന്റെ കുറവുണ്ടായിരുന്നതായി സാബു പറഞ്ഞു. എന്ന് കരുതി ഒന്നാം സ്ഥാനം കിട്ടിയ ആള്‍ അതിന് അര്‍ഹ അല്ലെന്നല്ല. നിനക്കും അതിന് യോഗ്യത ഉണ്ടെന്നും സാബു സൂചിപ്പിച്ചു. അങ്ങനെ സാബു കൊണ്ട് വന്ന സര്‍പ്രൈസ് ബിഗ് ബോസ് ഒന്നാം സീസണില്‍ അദ്ദേഹത്തിന് ലഭിച്ച കപ്പ് ആണെന്ന തരത്തില്‍ വാര്‍ത്തകളെത്തി. എന്നാല്‍ ഒര്‍ജിനല്‍ കപ്പ് അതല്ലെന്നാണ് വിവരം.

  ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  സാബുമോന്‍ അബ്ദുസമദ് എന്ന മനുഷ്യന് ബിഗ് ബോസ് സമ്മാനിച്ചതില്‍ എറ്റവും വലുത് കപ്പോ, ഫ്‌ളാറ്റോ ഒന്നുമല്ല. അത് ഒരു ജീവിതം തന്നെയാണ്. ഒന്നാം ദിവസം വീടിനുള്ളില്‍ കടന്ന സാബുവിനെ 100-ാം ദിവസം ജനങ്ങള്‍ കാണുന്നത് രഞ്ജിനിയുടെ, അര്‍ച്ചനയുടെ, ദീപന്റെ, ദിയയുടെ ഒരുപാടു് പ്രേക്ഷകരുടെ സാബു അണ്ണന്‍ ആയിട്ടാണ്.

  Recommended Video

  Blesslee First Interview: റോബിനെക്കുറിച്ച് കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല | *Interview

  റോബിനോട് കൊള്ളരുതായ്മകള്‍ ബിഗ് ബോസ് കാണിച്ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സെലിബ്രിറ്റി, ഏഷ്യാനെറ്റിനോട് ജനങ്ങള്‍ക്ക് വേണ്ടി താക്കീത് നല്‍കിയ വ്യക്തി, അയാള് പറയുന്ന അപ്രിയ സത്യങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉളളവര്‍ ഉണ്ടാകും. അവരെ അയാള്‍ക്ക് ഭയമില്ല എന്നത് കൊണ്ട് കൂടി ആണ് അയാള് ഒന്നാം സീസണ്‍ വിന്നര്‍ ആയത്.

  ഒറ്റയ്ക്ക് അകത്തേക്ക് കടന്നിട്ട് പുറത്തേക്ക് നടന്നു വരുമ്പോള്‍ അയാള്‍ക്ക് പടകള്‍ ഉണ്ടായിരുന്നു. ഇന്നലെ ബ്ലെസ്ലിക്ക് വച്ച് നീട്ടിയ ആ കപ്പ് അതാണ് വിന്നറുടെ കപ്പ്, എറ്റവും അര്‍ഹതയുള്ളവര്‍ക്ക് മാത്രം കിട്ടുന്ന കപ്പ് എന്ന് തുടങ്ങി നിരവധി

  English summary
  Bigg Boss Malayalam Season 4: Sabumon Gifted A Cup To 1st Runner-up Blesslee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X