For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാസ് കാണിക്കാൻ ദിൽഷയ്ക്കുമറിയാം; പെരുമ്പാവൂരിനെ ഇളക്കി മറിച്ച് ബിഗ് ബോസ് താരത്തിൻ്റെ എൻട്രി

  |

  ബിഗ് ബോസ് സീസൺ നാല് ഏറെ നാടകീയതകൾക്കൊടുവിലാണ് തിരശ്ശീല വീണത്. ഷോ അവസാനിച്ചിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ബി​ഗ് ബോസ് മത്സരാർത്ഥികളുടെ വിശേഷങ്ങൾക്ക് അവസാനമായിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും പുത്തൻ വിശേഷങ്ങളുമായി ആരാധകരിലേക്ക് എത്താറുമുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വിജയകിരീടം ചൂടുന്നത്. ദിൽഷ പ്രസന്നനാണ് ആ നേട്ടം കൈവരിച്ചത്. ഷോയിലെ എല്ലാ ഘട്ടങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ദിൽഷയ്ക്ക് അവസാനനിമിഷത്തിൽ മികച്ച വോട്ടും നേടാനായി.

  ഷോയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ താരത്തിന് നേരെ നിരവധി വിമർശനങ്ങൾ ഉന്നയിക്കുകയും സൈബർ അറ്റാക്കുകൾ നേരിടേണ്ടിയും വന്നിട്ടുണ്ട്. താരം പറയുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊരു തരത്തിലായിരുന്നു. ബി​ഗ് ബോസിലെ മത്സരാർത്ഥിയായി റോബിനുമായുള്ള സൗഹൃദം നിർത്തിയതോടെയാണ് സൈബർ അറ്റാക്കുകൾ താരം നേരിട്ടത്. എന്നാൽ കഴിഞ്ഞ ദിവസത്തോടെ ഏകദേശ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. തൻ്റെ പേരിൽ ആരെയും സോഷ്യൽ മീഡിയ വഴി ഡീ​ഗ്രേഡ് ചെയ്യരുതെന്നും റോബിൻ ആരാധകരോട് പറഞ്ഞിരുന്നു.

  ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടും ടിവി പ്രോ​ഗ്രാമുകളിലായി തിരക്കിലാണ് ദിൽഷ, വ്യത്യസ്ത രീതിയിലുള്ള ദിൽഷയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് പെരുമ്പാവൂരിൽ ദിൽഷക്ക് കിട്ടിയ സ്വീകരണമാണ്. ഇത്രയും നാൾ ഉദ്ഘാടനങ്ങൾക്ക് പോയിട്ടുണ്ടെങ്കിലും ഇന്ന് ലഭിച്ച സ്വീകരണം എടുത്ത് പറയേണ്ടതാണ്.

  Also Read: നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദന

  പെരുമ്പാവൂരിലേക്ക് ദിൽഷയെ കാണാൻ ജനസാ​ഗരമാണ് അവിടേക്ക് ഒഴുകി എത്തിയത്. ദിൽഷക്കൊപ്പം അവതാരകയായ ലക്ഷ്മിയും ഉണ്ടായിരുന്നു. കുഞ്ഞ് കുട്ടികളെ കളിപ്പിച്ചും ആരാധകരോടൊപ്പം സെൽഫി എടുത്തുമാണ് ദിൽഷ അവിടെ നിന്നും പോയത്. താങ്ക്യു പെരുമ്പാവൂർ എന്ന് പറഞ്ഞ് ദിൽഷ തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ദിൽഷയുടെ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങൾ ദിൽഷയെ സ്നേഹിക്കാൻ തുടങ്ങി എന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകർ പറയുന്നത്.

  Also Read: ബി​ഗ് ബോസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം കണ്ടുമുട്ടി സായ് വിഷ്ണുവും മണിക്കുട്ടനും

  ഷോ തുടങ്ങിയത് മുതലുണ്ടായിരുന്ന പ്രവചനങ്ങളൊക്കെ കാറ്റിൽ പറത്തുന്നതാണ് ഈ സീസണിലൂടെ കാണാൻ കഴിഞ്ഞത്. ശക്തരായ നിരവധി മത്സരാർഥികൾ ഉണ്ടാങ്കിലും അവരിൽ നിന്നും ഭാഗ്യം തേടി എത്തിയത് ദിൽഷ പ്രസന്നനെയാണ്. മുൻപ് ലൗവ് ട്രാക്ക് ആണെന്ന് ആരോപണം ദിൽഷയ്ക്കെതിരെ വന്നെങ്കിലും ഗംഭീരമായി കളിക്കാൻ സാധിച്ചിരുന്നു. ആദ്യമായി ഫിനാലെയിലേക്ക് എൻട്രി ലഭിച്ച ദിൽഷ വീടിനകത്ത് ഒരുവിധം എല്ലാ ടാസ്ക്കുകളും വിജയിച്ചിരുന്ന ആളാണ്.

  Also Read: 'വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം', സന്തോഷം പങ്കുവെച്ച് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്

  കോഴിക്കോടുകാരിയാണ് കൊയിലാണ്ടിക്കാരിയാണ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ അഭിമാനമുള്ള കാര്യമാണ്. ഭയങ്കര സ്നേഹമുള്ള കുറേ ആളുകളുള്ള നാടാണ് അത്. വേറെ ഒരിടത്ത് നിന്ന് ആരെങ്കിലും വന്നാൽ അവരെ എങ്ങനെ സ്വീകരിക്കണം, അവർക്ക് എന്തെലാം ചെയ്തുകൊടുക്കണം എന്നതിലെല്ലാം പ്രത്യേക ശ്രദ്ധയായിരിക്കുമെന്നും ദിൽഷ പ്രസന്നൻ പറയുന്നു

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 winner Dilsha Prasannan Got Mass Welcome At Perumbavoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X