For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിമുഖങ്ങളോ ഉദ്ഘാടനങ്ങളോ കൊണ്ടല്ലാതെ നിന്റെ കഴിവുകൊണ്ട് നീ ശ്രദ്ധിക്കപ്പെടുന്നതിൽ സന്തോഷം'; ദിൽഷയോട് സൂരജ്!

  |

  ബി​ഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള സീസണുകളിലെ ആദ്യത്തെ ലേ‍ഡി ടൈറ്റിൽ വിന്നറായിരുന്നു ദിൽഷ പ്രസന്നൻ. വമ്പിച്ച വോട്ടോട് കൂടിയാണ് ദിൽഷ ടൈറ്റിൽ വിജയിച്ചത്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. ദിൽഷ സീസൺ ഫോറിലെ വൈറൽ മത്സരാർഥികളിൽ ഒരാളും ദിൽഷയായിരുന്നു.

  ഡാൻസർ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്നീ ടൈറ്റിലുകളോടെയാണ് ദിൽഷ ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയത്. ആദ്യ ആഴ്ചയിലെ എപ്പിസോഡുകൾ കണ്ടവരെല്ലാം ദിൽഷയ്ക്ക് അധികകാലം ഹൗസിനുള്ളൽ നിലനിൽപ്പില്ലെന്നാണ് കരുതിയത്.

  Also Read: ബച്ചനും പ്രണയമുണ്ട്, നിഷേധിക്കുന്നത് ഇമേജ് പേടിച്ച്, കുടുംബം തകരാതിരിക്കാന്‍: വെളിപ്പെടുത്തി രേഖ

  പക്ഷെ എല്ലാവരേയും ഞെട്ടിച്ച് ടാസ്ക്കുകളടക്കം മനോഹരമായി കളിച്ച് ദിൽഷ ഹൗസിൽ നൂറ് ദിവസം പിടിച്ച് നിന്നു. കൂട്ടമായി പലരും ആക്രമിക്കാൻ ശ്രമിച്ചിട്ടും ദിൽഷ തളർന്നില്ല. കൂടാതെ പ്രേക്ഷകരുടെ പിന്തുണയും വലിയ തോതിൽ ലഭിച്ചു.

  വിന്നറായി പുറത്ത് വന്നശേഷം നാലാം സീസണിലെ സഹമത്സരാർഥിയായ റോബിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണവും ദിൽഷയ്ക്ക് നേരെ ഉണ്ടായിരുന്നു. തുടക്കത്തിൽ സൈബർ ബുള്ളിയിങ് തളർത്തിയെങ്കിലും ഇപ്പോൾ അതിനെയെല്ലാം ദിൽഷ അതിജീവിക്കുകയാണ്.

  Also Read: എനിക്കും മമ്മൂക്കയ്ക്കും ആ ഭാ​ഗ്യം ലഭിച്ചു, ലാലിന് അത് കിട്ടിയില്ല; നടനെക്കുറിച്ച് സുരേഷ് ​ഗോപി

  ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം ഡാൻസും മറ്റ് പരിപാടികളുമെല്ലാമായി തിരക്കിലാണ് ദിൽഷ. നല്ല കഥയും കഥാപാത്രവും വന്നാൽ സിനിമകൾ ചെയ്യണമെന്ന ആ​ഗ്രഹം തനിക്കുണ്ടെന്നും ദിൽഷ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  അതിമനോഹരമായി ഏത് സ്റ്റൈൽ നൃത്തവും ഫുൾ എനർജിയിൽ അവതരിപ്പിക്കാറുള്ള ദിൽഷ കഴിഞ്ഞ ദിവസം പങ്കുവെച്ച ഡാൻസ് റീലാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  തമിഴ് സൂപ്പർ താരം സിമ്പുവിന്റെ വേന്ത് തനിന്തത് കാടിലെ മില്യൺ കണക്കിന് വ്യൂസുള്ള മല്ലിപ്പൂ എന്ന ​ഗാനത്തിന് ദിൽഷ ചുവടുവെച്ചതിന്റെ വീഡിയോയാണത്.

  Also Read: ചേട്ടാ ഞാന്‍ വേറെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചു; ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ഗായകന്‍ സരിത്ത്

  ദിൽഷയ്ക്കൊപ്പം മുൻ ബി​ഗ് ബോസ് താരവും ഡാൻസറുമായ റംസാനും ​റീൽസിൽ നൃത്തം ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ ​ഗാനത്തിന്റെ സം​ഗീത സംവിധായകൻ സാക്ഷാൽ എ.ആർ റഹ്മാൻ തന്നെ ആ റീൽസ് വീഡിയോ തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചു.

  അതിന്റെ ത്രില്ലിലാണ് ദിൽഷയും റംസാനും. ഇതിലും വലിയ ഒരു അം​ഗീകാരവും തങ്ങൾക്ക് ഇനി കിട്ടാനില്ലെന്നാണ് ദിൽഷയും റംസാനും കുറിച്ചത്. ഇതിന് ശേഷം ദിൽഷയുടെ അടുത്ത സുഹൃത്ത് സൂരജ് എം നായർ ദിൽഷയെ അഭിനന്ദിച്ച് കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

  അഭിമുഖങ്ങളിലോ ഉദ്ഘാടനങ്ങളിലോ പങ്കെടുത്തിട്ടല്ല നീ ഇന്ന് ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നതും പ്രശസ്തരായവർ വരെ നിന്നെ അഭിനന്ദിക്കുകയും ചെയ്യുന്നത്. നിന്റെ കഴിവ് കണ്ടിട്ടാണ് എന്നതോർക്കുമ്പോൾ‌ സന്തോഷം തോന്നുന്നുവെന്നാണ് സൂരജ് കുറിച്ചത്.

  'വെറും അഭിമുഖങ്ങളോ ഉദ്ഘാടനങ്ങളോ കൊണ്ടല്ല നിന്റെ വർക്കും കഴിവും കൊണ്ടാണ് നീ ഇന്ന് ആളുകൾക്കിടയിൽ സംസാരവിഷയമാകുന്നത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ ഇൻഡസ്ട്രിയിലെ പ്രശസ്തരായവർക്കിടയിൽ നിന്റെ പേര് ചർച്ച ചെയ്യപ്പെടുന്നതും നിന്റെ കഴിവ്, പ്രോജക്ടുകൾ എന്നിവ അവർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതിലും സന്തോഷമുണ്ട്.'

  'ചില മഞ്ഞ ചാനലുകൾ നിന്നെക്കുറിച്ച് പ്രസിദ്ധീകരിക്കുന്ന കാര്യങ്ങളിൽ വിഷമിക്കേണ്ട. നിന്നെ പ്രമോട്ട് ചെയ്യാൻ നീ അവർക്ക് പണം നൽകിയിട്ടില്ല. അതിനാൽ അവർ നിന്നെ പിന്തുണയ്ക്കുമെന്ന് നിനക്ക് പ്രതീക്ഷിക്കാനാവില്ല.'

  'എന്തായാലും നീ കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നീ കൂടുതൽ പരിശ്രമിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ കൂടുതൽ കഴിവുള്ള പ്രതിഭകൾ നിന്റെ ജോലി തിരിച്ചറിയും. നിനക്ക് മുന്നിൽ ഒരു വലിയ ജീവിതമുണ്ട്.'

  'മികച്ച വിജയത്തിലേക്കുള്ള നിന്റെ വഴിയിൽ നീ നേടുന്ന ചെറിയ നാഴികക്കല്ലുകൾ ഇവയാണ്. തുടരുക... ഒരു ദിവസം നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...', എന്നാണ് സൂരജ് കുറിച്ചത്. സൂരജിന്റെ വാക്കുകൾക്ക് ദിൽഷയും നന്ദി അറിയിച്ചിട്ടുണ്ട്.

  'എന്റെ എല്ലാ പ്രയാസങ്ങളിലും സന്തോഷങ്ങളിലും എനിക്ക് വേണ്ടി നിന്ന ഒരു യഥാർത്ഥ സുഹൃത്ത് നിങ്ങളാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. ഈ ബന്ധം എക്കാലവും നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', എന്നാണ് മറുപടിയായി സൂരജ് കുറിച്ചത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Winner Dilsha's Friend Sooraj Congratulated Her Achievements-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X