For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ദിൽഷ ഓക്കെയായിരുന്നു, അവൾ പറയുന്നത് റെസ്പെക്ട് ചെയ്ത് മിണ്ടാതിരുന്നു'; സൂരജ്

  |

  ബി​ഗ് ബോസ് സീസൺ ഫോർ എല്ലാം കൊണ്ടും തരം​ഗം സൃഷ്ടിച്ച സീസൺ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ടിആർപിയുടെ കാര്യത്തിൽ പോലും വൻ കുതിച്ച് ചാട്ടമാണ് സീസൺ ഫോർ നടത്തിയത്. നാലാം സീസൺ ഫോർ പൂർത്തിയായി മൂന്ന് മാസം പിന്നിട്ടിട്ടും. ആരാധകർക്കിടയിൽ ഇന്നും സീസൺ ഫോറും അതിലെ മത്സരാർഥികളും ചർച്ചാ വിഷയം തന്നെയാണ്.

  സീസൺ ഫോർ അവസാനിച്ച ശേഷം മത്സരാർഥികളായ ദിൽഷയും റോബിനും തമ്മിൽ‌ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഹൗസിൽ വെച്ച് ദിൽഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിൻ വെളിപ്പെടുത്തിയിരുന്നു.

  Also Read: 'അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നെന്ന് പറഞ്ഞവരുണ്ട്'; ശ്രീനിവാസൻ!

  എന്നാൽ പുറത്ത് വന്ന ശേഷം ഇരുവരും പിരിഞ്ഞു. ദിൽഷ-റോബിൻ വിഷയവുമായി ബന്ധപ്പെട്ട് ദിൽഷയുടെ സുഹൃത്ത് സൂരജും വലിയ ചർച്ചയായിരുന്നു. പലപ്പോഴും റോബിൻ ഫാൻസും റോബിനും സൂരജുമായി സോഷ്യൽമീഡിയ വഴിയും മറ്റും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

  റോബിനുമായി ഇനി സൗഹൃ​ദമില്ലെന്ന് ദിൽഷ പറഞ്ഞ ശേഷം ദിൽഷയ്ക്കും സൂരജിനും നേരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങും ഡീ​​ഗ്രേഡിങും ഇപ്പോഴും നടക്കുന്നുണ്ട്.

  Also Read: 'ഞാൻ ആർട്ടിസ്റ്റുകളോട് സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല, പ്രായശ്ചിത്തമാണ് കൗരവരിലെ റോൾ'; ബേബി അഞ്ജു

  ബി​ഗ് ബോസിന് ശേഷം താൻ നേരിട്ടതിനെ കുറിച്ച് ദിൽഷയുടെ സുഹൃത്ത് സൂരജ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. 'തുടക്കത്തിൽ നൽ‌കിയ ഇന്റർവ്യൂ മാത്രം കണ്ട് അതിന് പുറകിലെന്താണ് നടന്നതെന്ന് മനസിലാക്കാതെ ആളുകൾ ഒരോ സ്റ്റോറി ഉണ്ടാക്കികൊണ്ടുവന്നത് മുതലാണ് അബ്യൂസീവ് കമന്റുകൾ എനിക്കെതിരെ വരാൻ തുടങ്ങിയത്.'

  'പിന്നാലെ റോബിനും ദിൽഷയും തമ്മിലുള്ള ഇഷ്യൂസ് വന്നു. എന്റെ ഒരു വോയ്സ് ക്ലിപ്പ് ലീക്കായി. അങ്ങനെ വൺ ബൈ വൺ‌ ഇൻസിഡന്റ്സ് വന്നുകൊണ്ടിരുന്നു.'

  Also Read: ചെറിയ ആഘോഷം മാത്രം, അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമാഘോഷിച്ച് റോബിൻ, ആശംസകളുമായി ആരതിയും!

  'എനിക്ക് തിരിച്ച് പറയാനോ പ്രൂവ് ചെയ്യാനോ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെയല്ല ഞാൻ പറഞ്ഞത് ഇങ്ങനെയാണ് എന്നുപോലും പറഞ്ഞ് നിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു. എനിക്ക് അത് കണ്ടുകൊണ്ടിരിക്കാൻ മാത്രമെ അന്ന് പറ്റുമായിരുന്നുള്ളു. എന്റെ കൈയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ അതല്ല ഇതാണ് ഉദ്ദേശിച്ചതെന്ന് തെളിയിച്ച് കൊടുക്കാൻ പോലും.'

  'എല്ലാവരുടെ ഫാമിലിയിലും സൈബർ അറ്റാക്ക് കൊണ്ട് പ്രശ്നങ്ങളായിരുന്നു. ഞാൻ എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത് എന്നതടക്കമുള്ള ചോദ്യങ്ങൾ വന്നിരുന്നു. യുട്യൂബ് ചാനൽസ് അവർക്ക് തോന്നുന്ന തമ്പ്‍നെയിൽ വെച്ചാണ് കൊടുക്കുന്നത്. എല്ലാ ചാനലുമല്ല ചിലത്. ക്ലിക്ക് ബൈറ്റിന് വേണ്ടിയിട്ട്. എന്റെ ഫ്രണ്ട്സിന്റെ ഫാമിലി വരെ ചോദിച്ചിരുന്നു സൂരജ് എങ്ങനെ ഇതിൽ ഇൻവോൾവ്ഡായിയെന്ന്.'

  'നാല് വശത്ത് നിന്നും ചോദ്യങ്ങളായിരുന്നു. ഒന്നും പറഞ്ഞ് മനസിലാക്കാനുള്ള ​ഗ്യാപ്പ് ഉണ്ടായിരുന്നില്ല. പ്രശ്നങ്ങളെല്ലാം ഒതുങ്ങി, കോപ്രമൈസായി എന്നുള്ള സീൻ ആയികഴിഞ്ഞ് പിന്നേയും എന്നെ ചൊറിഞ്ഞപ്പോഴാണ് ഞാനും വീഡിയോകൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയത്.'

  'നമ്മളെ ഇഷ്ടപ്പെടുന്ന ആൾക്കാരുമുണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ ക്ലാരിഫിക്കേഷൻ കൊടുക്കുന്നത്. അവർക്ക് കാര്യം അറിയണമെന്നും നമ്മളുടെ ഭാ​ഗത്ത് തെറ്റുണ്ടോയെന്ന് അറിയണമെന്നുമുണ്ട്. അവർ നമ്മൾ പറഞ്ഞാൽ മനസിലാക്കാൻ നിൽക്കുന്ന ആളുകളാണ്. നെ​ഗറ്റീവ് കമന്റ്സ് വായിക്കാൻ തന്നെ പോകാറില്ല.'

  'ഞാൻ റി​ഗ്രറ്റ് ചെയ്യുന്നില്ല. ഇപ്പോഴും ആളുകൾ എന്നെ ബ്ലെയിം ചെയ്യുന്നുണ്ട്. കാരക്ടർ പ്രകാരവും ഇമോഷണലിയും ഞാൻ ദിൽഷയെക്കാൾ കുറച്ച് സ്ട്രോങാണ്. ദിൽഷ ഫുൾ ഡൗൺ ആയിരുന്നു. ആരെയും സപ്പോർട്ട് ചെയ്യാനുള്ള മാനസീകാവസ്ഥയിലൊന്നുമായിരുന്നില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ദിൽഷ ടോട്ടലി ഓക്കെയായിരുന്നു.'

  'ഇനി പ്രശ്നമുണ്ടാക്കാൻ പോകാണ്ട. എനിക്ക് മടുത്തുവെന്നൊരു രീതിയിലായിരുന്നു അന്ന് ദിൽഷ. അതിനാലാണ് അന്ന് പല വീഡിയോകൾക്കും ഞാൻ പ്രതികരിക്കാതിരുന്നത്. അവൾ പറയുന്നത് റെസ്പെക്ട് ചെയ്ത് മിണ്ടാതിരുന്നിട്ടുണ്ട് അന്ന് ഞാൻ. പല സമയത്തും എനിക്ക് റിയാക്ട്ട ചെയ്യാൻ പറ്റുന്നില്ലല്ലോയെന്ന ഫ്രസ്ട്രേഷനായിരുന്നു കൂടുതൽ' സൂരജ് പറഞ്ഞു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Winner Disha's Friend Sooraj Open Up About Cyber Bullying
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X