ശോഭയുടെ അച്ഛൻ സ്ക്രീൻ സ്പേസിന് വേണ്ടി തന്റെ അടുത്തേക്കാണ് വന്നതെന്ന് അഖിൽ മാരാർ, വൈറലായി വീഡിയോ!
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മികച്ച ഒരു മത്സരാര്‍ഥി ആണ് അഖില്‍ മാരാര്‍. അഖില്‍ മാരാര്‍ക്ക് നിരവധി ആരാധകരാണുള്ളതെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നെ തന്നെ പ്രശസ്‍തനായിരുന്നു അഖില്‍ മാരാര്‍. ഒരു താത്വിക അവലോകനമെന്ന സിനിമയുടെ സംവിധായകനായിട്ടാണ് അഖിലിനെ പ്രേക്ഷകര്‍ക്ക് പരിചയം.
ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായ അഖിൽ സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മടികാട്ടാത്ത ഒരു സിനിമാക്കാരൻ കൂടിയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു മാരാര്‍ പേരറിയാത്തവര്‍ എന്ന സിനിമയിൽ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൗസിലേക്ക് വന്നശേഷം അഖിൽ ഏറ്റവും കൂടുതൽ വാക്ക് തർക്കവും വഴക്കും സൃഷ്ടിച്ചിരിക്കുന്നത് ശോഭ വിശ്വനാഥുമായിട്ടാണ്.
രണ്ടുപേരുടെയും ചിന്തകൾ രണ്ട് ധ്രുവങ്ങളിൽ ഉള്ളതാണെന്നത് തന്നെയാണ് വഴക്കിന് കാരണം. എന്നാല്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ ആഹ്വാനപ്രകാരം അഖിലുമായുള്ള പ്രശ്നങ്ങളുടെ ഭാരം ഷോയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശോഭ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുമില്ല.

ഇപ്പോഴിതാ വീണ്ടും ശോഭയും അഖിലും തമ്മിൽ ഉരസലുകൾ ഉണ്ടായിരിക്കുകയാണ്. അതിന് കാരണം അഖിൽ ശോഭയുടെ പിതാവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ്. ശോഭയും സെറീനയും അഖിലും ഷിജുവും സംസാരിച്ചിരിക്കവെയാണ്. ശോഭയെ കളിയാക്കികൊണ്ട് അഖിൽ സംസാരിച്ച് തുടങ്ങിയത്.
മകളുടെ കയ്യിലിരുപ്പ് അറിയാവുന്നതുകൊണ്ട് ശോഭയുടെ അച്ഛൻ ഹൗസിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് തന്റെയും ഷിജുവിന്റെയും കൂടെയാണെന്നും സ്ക്രീൻ സ്പേസിന് വേണ്ടി തന്റെ അടുത്ത് ശോഭയുടെ അച്ഛൻ വന്നിരുന്നുവെന്നുമാണ് അഖിൽ പറഞ്ഞത്.
തമാശയ്ക്ക് പറഞ്ഞ് തുടങ്ങിയതാണെങ്കിലും അച്ഛൻ സ്ക്രീൻ സ്പേസിന് ശ്രമിച്ചുവന്നെ പരാമർശം ശോഭയ്ക്കും കേട്ടുനിന്ന സെറീനയ്ക്കും ഇഷ്ടപ്പെട്ടില്ല. സ്നേഹത്തോടെ ആ മനുഷ്യൻ സംസാരിച്ചതിനെ സ്ക്രീൻ സ്പേസ് എന്ന് പറഞ്ഞ് അപമാനിക്കാൻ നാണക്കേട് തോന്നുന്നില്ലേ എന്നാണ് ശോഭ ചോദിച്ചത്.
സെറീനയും ഈ വിഷയത്തിൽ ശോഭയുടെ ഭാഗത്താണ് നിന്നത്. വിഷയം ശോഭയെ മാനസീകമായി ബാധിച്ചുവെന്ന് മനസിലാക്കിയ അഖിൽ പിന്നീട് ശോഭയോടും ക്യാമറ നോക്കി അച്ഛനോടും മാപ്പ് പറഞ്ഞു.
ഫാമിലി വീക്കിന്റെ ഭാഗമായി ഹൗസിൽ എത്തി സംസാരിക്കവെയാണ് ശോഭയുടെ അച്ഛൻ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി അഖിൽ മാരാരാണെന്ന് വെളിപ്പെടുത്തിയത്. ശോഭയുടെ അമ്മയും ഏറ്റവും കൂടുതൽ സ്നേഹം പ്രകടിപ്പിച്ചത് അഖിലിനോടായിരുന്നു.

വിഷയം സോഷ്യൽമീഡിയയിലും ചർച്ചയായിട്ടുണ്ട്. പുറത്തിരിക്കുന്ന മാതാപിതാക്കളെ എടുത്തിടേണ്ടിയിരുന്നില്ലെന്നാണ് ഒരു വിഭാഗം അഖിലിനെ കുറ്റപ്പെടുത്തി പറഞ്ഞത്. അതേസമയം ഒരു മത്സരാർത്ഥി കൂടി തൊണ്ണൂറ്റിനാലാമത്തെ എപ്പിസോഡിൽ ഹൗസിൽ നിന്നും പുറത്തായി.
നാദിറ മെഹ്റിനാണ് ബിഗ് ബോസ് പണപ്പെട്ടി ടാസ്കിലൂടെ ഏഴേമുക്കാൽ ലക്ഷം രൂപ സ്വീകരിച്ച് ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയത്. ആദ്യ ദിനത്തില്‍ 6.5 ലക്ഷം പെട്ടി നാദിറ എടുത്തിരുന്നെങ്കിലും ഒരു ദിവസം കൂടി മത്സരം ഉണ്ടെന്ന് ബിഗ്ബോസ് പറഞ്ഞതോടെ നാദിറ ആ പെട്ടിതിരിച്ച് നല്‍കി. എന്നാല്‍ രണ്ടാം ദിനം വീട്ടുകാര്‍ക്ക് മുന്നില്‍ എത്തിയ ആറുപെട്ടികളില്‍ ഏത് വേണമെങ്കിലും തുറക്കാം.
പക്ഷെ അത് നിശ്ചിത സമയത്തേക്ക് മാത്രമെ ലഭിക്കൂ എന്നതായിരുന്നു നിബന്ധന. 6.5 ലക്ഷത്തില്‍ കൂടിയ പണം വന്നാല്‍ താന്‍ എടുക്കും എന്ന സൂചന രാവിലെ മുതല്‍ വീട്ടുകാര്‍ക്ക് നാദിറ നല്‍കിയിരുന്നു.


Click it and Unblock the Notifications