'ഹനാനോട് സംസാരിച്ച് എന്റെ കിളികൾ കൂടി പാറിപ്പോയി, അവൾ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞു'; ഏയ്ഞ്ചലിൻ!
ദേ വന്നു ദാ പോയി എന്നപോലെ ഹനാൻ ഹൗസിലേക്ക് വൈൽഡ് കാർഡായി വന്നതും ഷോയിൽ നിന്നും പുറത്ത് പോയതുമെല്ലാം വെറും മൂന്ന് ദിവസങ്ങൾക്കുള്ളിൽ സ്വപ്നം പോലെ സംഭവിച്ചു. കണ്ണ് നിറച്ചൊന്ന് കാണാൻ കിട്ടും മുമ്പ് ഹനാൻ പുറത്ത് പോയല്ലോയെന്നാണ് ചില പ്രേക്ഷകർ ആക്ഷേപ ഹാസ്യം രീതിയിൽ പറഞ്ഞത്.
സീസൺ ഫൈവിലെ ആദ്യ വൈൽഡ് കാർഡായിരുന്നു ഹനാൻ. താരം ഹൗസിലേക്ക് വന്നപ്പോൾ പ്രേക്ഷകർക്കെല്ലാം വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ ഹൗസിലുള്ളവരുടെ ഡ്രാമയെക്കാൾ വലിയ ഡ്രാമ ക്വീൻ ആയിരുന്നു ഹനാൻ എന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം കുറിച്ചത്.

വീട്ടിൽ വന്ന ശേഷം അധികം ആരോടും സംസാരിക്കാതെയും തനിയെ സംസാരിച്ചും മറ്റും ഹനാൻ ഹൗസിനുള്ളിൽ കറങ്ങി നടക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഹൗസിൽ മൂന്നോ നാലോ പ്രശ്നങ്ങളും വാക്ക് തർക്കവും ഹനാൻ സൃഷ്ടിച്ചു. കപ്പ് അർഹിക്കുന്നവരുടെ കൈയ്യിൽ കിട്ടണമെന്നും താൻ റിനോഷ് ജോർജിനെ ജയിപ്പിക്കാനാണ് ഹൗസിലേക്ക് വന്നതെന്നുമെല്ലാം ഹനാൻ പറയുന്നുണ്ടായിരുന്നു.
ഹനാന് മാനസീക പ്രശ്നങ്ങളുണ്ടെന്നാണ് താരം ഉണ്ടായിരുന്ന മൂന്ന് എപ്പിസോഡുകൾ കണ്ടശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ തനിക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലെന്നും ആളുകളെ കൺഫ്യൂസ് ചെയ്യിപ്പിച്ചതാണെന്നും ഹനാൻ പറഞ്ഞിരുന്നു.
ഇപ്പോഴിത മൂന്ന് ദിവസം ഹനാനൊപ്പം ഹൗസിൽ കഴിഞ്ഞ സുഹൃത്ത് എന്ന പേരിൽ തനിക്ക് തോന്നിയ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പുറത്തായ മത്സരാർഥി ഏയ്ഞ്ചലിൻ മരിയ. ഹനാൻ ഓക്കെയായിരുന്നില്ലെന്നാണ് തനിക്ക് പേഴ്സണലി തോന്നിയതെന്നും ഹനാനോട് സംസാരിച്ചശേഷം തനിക്കുള്ള കിളികൾ പോലും പറന്ന് പോയിയെന്നും ഏയ്ഞ്ചലിൻ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
'ഹനാൻ ഓക്കെയായിരുന്നില്ലെന്നാണ് എനിക്ക് പേഴ്സണലി തോന്നിയത്. വന്ന ആദ്യത്തെ ദിവസം ഹനാൻ നന്നായി സംസാരിച്ചു. രണ്ടാമത്തെ ദിവസമായപ്പോൾ ഞാൻ അത്ര നോട്ട് ചെയ്തിരുന്നില്ല. സിംപിളായി എടുത്തു.'

'പക്ഷെ ഹൗസിലെ പല ആളുകളും ഹനാന്റെ ഗെയിം സ്ട്രാറ്റർജിയെ കുറിച്ചും രീതികളെ കുറിച്ചും എന്നോട് സംസാരിച്ചു. എടീ.... ഹനാൻ നിന്നെ കോപ്പിയടിക്കാൻ നോക്കുകയാണെന്ന് പലരും എന്നോട് വന്ന് പറഞ്ഞു. ഹനാൻ നിന്നെ ഇമിറ്റേറ്റ് ചെയ്യുന്നുവെന്നെല്ലാം പലരും പറഞ്ഞു. സിംപതി ട്രാക്കാണെന്ന് തോന്നുന്നുവെന്നെല്ലാം പലരും എന്നോട് സംശയം പറഞ്ഞു.'
'നിനക്ക് റിയാലാണെന്ന് അറിയാം. ഹനാൻ റിയലാണോയെന്ന് അറിയില്ല എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ഞാൻ ഹനാനോട് സംസാരിക്കാമെന്ന് തീരുമാനിച്ചത്. റിയലാണോയെന്ന് അറിയാനാണ് ഹനാനോട് സംസാരിക്കാൻ പോയത്. പക്ഷെ സംസാരിക്കാൻ ചെന്നപ്പോൾ ഹനാൻ എനിക്ക് സ്പേസ് തന്നില്ല.'
'എത്ര വിളിച്ചിരുത്തി ചോദിച്ചാലും ഞാൻ ചോദിച്ചത് എനിക്ക് ഉത്തരം കിട്ടിയിരുന്നില്ല. അവസാനം ഇത് എന്താ നടക്കുന്നേയെന്ന് എനിക്ക് തോന്നിപ്പോയി. ഞാൻ നല്ല കിളിയോട് കൂടിയാണ് ഹനാനോട് സംസാരിക്കാൻ പോയത്. പക്ഷെ ഹനാനോട് സംസാരിച്ച് എന്റെ കിളി പോയി. ഞാൻ ഒന്ന് ഓണായി വന്നപ്പോഴാണ് സംസാരിക്കാൻ പോയത്.'
'അപ്പോൾ എനിക്കുള്ള കിളികൾ കൂടി പാറിപ്പോയി. പിന്നെ ഞാൻ മനസിലാക്കി ഇത് കൂട്ടിയാൽ കൂടില്ലെന്ന്. മനീഷ ചേച്ചി ചോദിച്ചപ്പോൾ സ്ലീപിങ് പിൽസ് കഴിക്കുന്നുണ്ടെന്ന് ഹനാൻ പറഞ്ഞിരുന്നു. പക്ഷെ അവളുടെ മെഡിസിൽ ബാഗിൽ തപ്പിയപ്പോൾ ഞാൻ അത് കണ്ടില്ല' ഏയ്ഞ്ചലിൻ പറഞ്ഞു.
തൃശൂരിലെ ഇലക്ട്രീഷ്യനായ ഹമീദിന്റേയും സൈറാബിയുടേയും മകളാണ് ഹനാൻ. സമ്പന്നമായ കുടുംബത്തിലാണ് ജനനം എങ്കിലും ദുരിത ജീവിതം നയിക്കേണ്ടി വന്നു ഹനാന്. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കവും അച്ഛന്റെ മദ്യപാനവും എല്ലാമായപ്പോള്‍ ഹനാന്റെ ജീവിതം ദുരിതത്തിലായി.
ജ്വല്ലറി യൂണിറ്റ് നടത്തിയും ട്യൂഷനുമൊക്കെയായാണ് കുഞ്ഞ് ഹനാൻ നിത്യചെലവിനായി പണം കണ്ടെത്തിയത്. മീൻ കച്ചവടം നടത്തിയും പഠിക്കാൻ കൊച്ചു പെണ്‍കുട്ടി പണം കണ്ടെത്തുന്നത് വാര്‍ത്തയായതോടെ ഹനാൻ പ്രശസ്‍തയായി. ജീവിതത്തോട് പട പൊരുതിയ ഹനാൻ സിനിമയില്‍ വരെ എത്തി.


Click it and Unblock the Notifications