അനു ജോസഫിന്റെ മൂന്ന് കോടിയുടെ വീട് പണിയിൽ എഞ്ചിനീയർ എത്ര രൂപ പറ്റിച്ചു?, കമന്റുകളോട് പ്രതികരിച്ച് താരം!

കൈരളി ടിവില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് അനു ജോസഫ്. അവതരണ ലോകത്തും തന്റേതായ സാന്നിധ്യം തെളിയിച്ച അനു അടുത്തിടെ അവസാനിച്ച ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലും മത്സരാർത്ഥിയായിരുന്നു.

വൈൽഡ് കാർഡ് എൻട്രിയായിരുന്ന അനു ജോസഫ് ഒരു മസാത്തോളം ​ബി​ഗ് ബോസിൽ ചിലവഴിച്ച ശേഷം എവിക്ടായി. കൂടാതെ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യൽമീഡിയ പേജുകളിലുമെല്ലാം താരം വളരെ സജീവമാണ്.

സഹപ്രവര്‍ത്തകരുടെ വിശേഷങ്ങളും തന്റെ വിശേഷങ്ങളും എല്ലാം അനു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കാസർ​ഗോഡ് സ്വദേശിനിയായ അനു ജോസഫിന്റെ മറ്റൊരു വിനോദം പൂച്ച വളർത്തലാണ്. വിലപിടിപ്പുള്ള നിരവധി പൂച്ചകളെ താരം വളർത്തുണ്ട്. അടുത്തിടെയാണ് കോടികൾ മുടക്കി അനു സ്വപ്ന ഭവനം പണിതത്. അടിമുടി വെറൈറ്റിയോടെയാണ് അനു വീട് പണിതിരിക്കുന്നത്.

Bigg Boss Malayalam, Anu Joseph

പാശ്ചാത്യരീതിയിലാണ് വീടിന്റെ രൂപകൽപ്പന. നിരവധി പ്രത്യേകതകളുള്ള വീടിന്റെ വിശേഷങ്ങൾ വീഡിയോയാക്കി അനു പങ്കുവെക്കുകയും ചെയ്തിരുന്നു. 5500 സ്ക്വയർ ഫീറ്റാണ് ഈ വീടിന്റെ വിസ്താരം. ഓഫീസും ഷൂട്ടിങുള്ള ഫ്ളോറുമെല്ലാം ചേർന്ന ഒരു മൾട്ടി പർപ്പസ് വീടാണിത്. ബ്ലാക്ക് കളർ തീമിലൊരുക്കിയ ഈ വീട് അടിമുടി യൂറോപ്യൻ സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്.

എന്നാൽ അനുവിന്റെ ഹോം ടൂർ വീഡിയോ വൈറലായതോടെ നിരവധി വിമർശനങ്ങളാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. എഞ്ചിനീയറും അനുവിന്റെ ബിസിനസ് പാട്നറുമായ റോക്കി അനുവിനെ നല്ലരീതിയിൽ പറ്റിച്ചുവെന്നാണ് വീട് കാണുമ്പോൾ മനസിലാകുന്നത് എന്നതടക്കമുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിരുന്നു.

ബ്ലാക്ക് നിറം വീടിന് നൽകിയതും വിമർശനമുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ വീടിനെ കുറിച്ചും വീട് ഡിസൈൻ‌ ചെയ്ത എഞ്ചിനീയറെ കുറിച്ചും വന്ന മോശം ​കമന്റുകളോട് സുഹൃത്ത് റോക്കിക്ക് ഒപ്പമെത്തി പ്രതികരിച്ചിരിക്കുകയാണ് അനു ജോസഫ്.

'അനുവിന്റെ വീട് പണിയിൽ എഞ്ചിനീയർ എത്ര രൂപ പറ്റിച്ചു?', എന്നുള്ള രസകരമായ തലക്കെട്ടോടെയാണ് അനു വീഡിയോ യുട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. വീടിന് കറുത്ത നിറം കൊടുത്തതുകൊണ്ടാണ് പലർക്കും വീട് ഇഷ്ടപ്പെടാതെ പോയതെന്ന് പറഞ്ഞുകൊണ്ടാണ് അനു ജോസഫ് സംസാരിച്ച് തുടങ്ങുന്നത്.

bigg boss malayalam, anu joseph

തങ്ങൾ പണിത വീട്ടിൽ സമാധാനവും സന്തോഷവും നിറഞ്ഞ് നിൽക്കുകയാണെന്നും അനുവും സുഹൃത്ത് റോക്കിയും വീടിന്റെ വലുപ്പത്തെ വിമർശിച്ച് വന്ന് കമന്റിനോട് പ്രതികരിച്ച് പറഞ്ഞു. എപ്പോഴും വ്യത്യസ്തമായിരിക്കണമെന്നും ഒരേ രീതി പിന്തുടരുന്നതിൽ രസമില്ലെന്നും ഇരുവരും പറഞ്ഞു.

എഞ്ചിനീയറും സുഹൃത്തുമായ റോക്കി അനുവിന്റെ പണം ദുരുപയോ​ഗം ചെയ്തതായാണ് വീട് കണ്ടപ്പോൾ മനസിലായതെന്നായിരുന്നു മറ്റൊരു കമന്റ്. റോക്കിയും അനുവും ഈ കമന്റിനോട് പ്രതികരിച്ചു. അനു ഇതുവരെയും ഒരു പൈസ സ്പെന്റ് ചെയ്തിട്ടില്ലെന്നും ഇനിയെങ്കിലും പൈസ മുടക്കാൻ പറയൂ എന്നുമാണ് കമന്റിനോട് തമാശയായി പ്രതികരിച്ച് റോക്കി പറഞ്ഞത്.

'നല്ല പൊസിറ്റീവ് വൈബുള്ള വീടാണ്. നൂറ് ശതമാനം വെട്ടവും വെളിച്ചവും വീടിന് അകത്തേക്ക് കയറും. ബ്ലാക്ക് പെയിന്റാണ് ഇപ്പോഴത്തെ ട്രെന്റ്. പലർക്കും വീട് ദഹിക്കാത്തത് പാറ്റേൺ കൊണ്ടാണെന്ന് തോന്നുന്നു. പിന്നെ അനുവിന്റെ പൈസ പറ്റിച്ചിട്ടില്ല. ഒരുപാട് പൈസ് അനു മുടക്കിയാൽ അല്ലേ പറ്റിക്കാൻ പറ്റൂ. പുള്ളിക്കാരി മുടക്കിയിട്ടില്ല. ഇതൊരു കോൺസപ്റ്റിന്റെ ഭാ​ഗമായി പണിത വീടാണ്. മിറാക്കിൾ എന്നാണ് വീടിന്റെ പേര്.'

'അതുപോലെ തന്നെ ഞങ്ങളുടെ വീടിനെ കുറിച്ച് മോശം അഭിപ്രായമുള്ളവർ കമന്റ് ചെയ്താൽ അതിൽ നിന്നും മൂന്നുപേരെ ഞങ്ങൾ ഈ വീട്ടിൽ ഒരു ദിവസം താമസിപ്പിക്കുകയും കാൻഡിൽ ലൈറ്റ് ഡിന്നർ നൽകുകയും ചെയ്യും. ഞങ്ങളുടെ ഈ വീട്ടിൽ എസി, ലൈറ്റ് എന്നിവയുടെ ആവശ്യം ഇല്ല. പകൽ നല്ല വെളിച്ചം വീടിനുള്ളിലേക്ക് കയറും. ഇത്രയും വലിയ വീടായിട്ടും വളരെ കുറഞ്ഞ നിരക്കിൽ മാത്രമാണ് കറന്റ് ബിൽ വരുന്നതെന്നും', അനുവിന്റെ സുഹൃത്ത് റോക്കി പറഞ്ഞു.

More from Filmibeat

Read more about: bigg boss malayalam anu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X