കണ്ടാൽ പേടിയാകും.... മത്സരാർഥികൾ നൂറ് ദിവസം കഴിയാൻ പോകുന്നത് ഭീമാകാരമായ തറവാട് വീട്ടിൽ, ഫോട്ടോകൾ പുറത്ത്!

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 100 ദിവസം കഴിയുന്നതാണ് ഷോയെന്ന് ചുരുക്കത്തിൽ പറയാം. മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബിഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. മലയാളം ബിഗ് ബോസ് അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളക്കരയിൽ.

എന്തൊക്കെ സർപ്രൈസുകളായിരിക്കും ആരാധകർക്കായി ഇത്തവണ ബിബി ഹൗസ് കാത്തുവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണണം. ബാറ്റിൽ ഓഫ് ദി ഒറിജിനൽസ്... തീ പാറും എന്നാണ് ഇത്തവണത്തെ ടാഗ് ലൈൻ. ബിബി ഹൗസ് പുതിയ മത്സരാർത്ഥികൾ കാരണം യുദ്ധഭൂമി ആകുമോ തീ പാറിക്കുമോ എന്നെല്ലാം വരും ദിവസങ്ങൾ അറിയാം.

Bigg Boss Malayalam Season 5, Bigg Boss Malayalam, Bigg Boss, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം, ബിഗ് ബോസ്

അതേസമയം ബി​ഗ് ബോസ് സീസൺ ഫൈവ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സീസൺ ഫൈവിലെ മത്സരാർഥികൾ നൂറ് ദിവസം താമസിക്കാൻ പോകുന്ന ബി​ഗ് ബോസ് ഹൗസിന്റെ ഫോട്ടോകൾ പുറത്ത് വന്നിരിക്കുകയാണ്. കണ്ടാൽ ഭയം ജനിപ്പിക്കുന്ന ഭീമാകാരനായ തറവാട് വീട്ടിലാണ് മത്സരാർഥികൾ നൂറ് ദിവസം കഴിയാൻ പോകുന്നത്.

ഒരു തറവാട് തീമിലാണ് സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല ഇതുവരെ സംപ്രേഷണം ചെയ്ത നാല് സീസണുകളിലേയും വീടുമായി യാതൊരു വിധ ബന്ധവും ഇ‌ല്ലാത്ത സെറ്റാണ് അഞ്ചാം സീസണിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് സെറ്റിന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

മുംബൈയിൽ സജ്ജീകരിച്ചിരിക്കുന്ന ബിഗ് ബോസ് ഹൗസ് ആർട്ടിസ്റ്റിക്ക് ബ്രില്യൻസിന്റെ കൂടിച്ചേരലുള്ള വീടാണ്. കലാസംവിധായകൻ ഒമംഗ് കുമാർ രൂപകൽപന ചെയ്ത ബിബി ഹൗസിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലാണ്. കേരളത്തിലെ തറവാട് വീടുകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണൺ് ബിഗ് ബോസ് മാളികയുടെ മുൻവശവും അകത്തളവുമെല്ലാം സജീകരിച്ചിരിക്കുന്നത്. മേൽക്കൂരയിൽ ഓട് മേഞ്ഞിരിക്കുന്നതും കാണാം.

തൂണുകൾ മ്യൂറൽ ആർട്ടുകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ഇത് മത്സരാർത്ഥികൾക്കും കാഴ്ചക്കാർക്കും നൊസ്റ്റാൾജിയ കൊണ്ടുവരുമെന്ന് ഉറപ്പാണ്. പഴയ യുദ്ധക്കപ്പലിന്റെ രൂപത്തിലാണ് ഇത്തവണ വീടിന്റെ പ്രധാന വാതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുല്യമായ രൂപകൽപ്പനയിൽ പീരങ്കികളുടെ 3D പ്രൊജക്ഷനുകളുണ്ട്. ഇത്തവണത്തെ ഹൗസിലെ ബെഡ്റൂമിലെ ചുമർ ചിത്രങ്ങൾ അൽപ്പം ഭയം ജനിപ്പിക്കുന്നവയാണ്. ചുവരിന്റെ ഒരു വശത്ത് കഥകളി മുഖങ്ങളും മറ്റൊരു ചുവരിൽ തികച്ചും ഭയാനകമായ മുഖങ്ങളുടെ ത്രിഡി ഡിസൈനുകളുമാണ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ പോലെ തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറിയില്ല. കൂടാതെ കഴിഞ്ഞ വർഷത്തെപ്പോലെ പ്രത്യേക ക്യാപ്റ്റൻ റൂം ഇല്ല. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഗാർഡൻ ഏരിയയിൽ ഇത്തവണ വലിയ ഡൈനിംഗ് ടേബിൾ സ്ഥാപിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂൾ, ജിം എന്നിവയ്‌ക്കൊപ്പം നിരവധി ഇരിപ്പിട ക്രമീകരണങ്ങളും ഈ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലേതിന് സമാനമായി ഇത്തവണയും വീടിന് ബാൽക്കണി ലഭിച്ചിട്ടുണ്ട്. ഹൗസ്‌മേറ്റ്‌സിന് അവിടെ ഒരു ബീച്ച്‌ വൈബ് ലഭിക്കുന്ന തരത്തിലാണ് ഡിസൈൻ. പക്ഷികളുടേയും തേങ്ങയുടേയും ത്രിഡി ചിത്രീകരണങ്ങൾക്കൊപ്പം ബാൽക്കണിയിൽ ഒരു വിന്റേജ് റിക്ഷയും സ്ഥപിച്ചി‌ട്ടുണ്ട്.

Bigg Boss Malayalam Season 5, Bigg Boss Malayalam, Bigg Boss, ബിഗ് ബോസ് മലയാളം സീസൺ 5, ബിഗ് ബോസ് മലയാളം, ബിഗ് ബോസ്

ഇത്തവണയും ജയിൽ വീടിന് പുറത്ത് കാണാം. മാത്രമല്ല ജയിലിന് സമീപം ഒരു ഇരിപ്പിട ക്രമീകരണവുമുണ്ട്. അത് മത്സരാർത്ഥികൾക്കും തടവുകാർക്കും തമ്മിലുള്ള സംഭാഷണങ്ങൾക്ക് വേദിയാകും. ലിവിംഗ് ഏരിയയിലാണ് വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഭീതിയും മത്സരത്തിന്റെ ചൂടും കൂടുതൽ പ്രതിഫലിച്ച് കാണുന്നത്.

ഫ്ലോറിംഗിന് താമരയുടെ ഡിസൈനാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ചുവരുകളിൽ നിറയെ മൃഗങ്ങളുടെ പെയിന്റിംഗുകളും ത്രിഡി ഡിസൈനുകളുമുണ്ട്. കൗതുകകരമെന്ന് പറയട്ടെ മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി നീളൻ സോഫയ്ക്ക് പകരം മരം, തലയണകൾ, മുള എന്നിവയും മറ്റും കൊണ്ട് നിർമ്മിച്ച പ്രത്യേക ഇരിപ്പിടങ്ങളാണ് ലിവിങ് ഏരിയയിൽ ഒരുക്കിയിട്ടുള്ളത്.

ഡൈനിങ് ഏരിയയിൽ 16 പേർക്ക് ഇരിക്കാവുന്ന ടേബിളും കസേരകൾക്ക് ആനിമ‌ൽ പ്രിന്റുള്ള കുഷ്യൻ കവറുകളുമാണ് നൽകിയിരിക്കുന്നത്. ഭീമാകാരനായ വലിയ മത്സ്യത്തിന്റെ ആകൃതിയിലുള്ള ഹാങിങ് ലൈറ്റും ഡൈനിങ് ഏരിയയിൽ സ്ഥാപിച്ചിട്ടുണ്ട്. അടുക്കളയ്ക്ക് ഇത്തവണ പരമ്പരാഗതമായ ലുക്കാണ് നൽകിയിരിക്കുന്നത്. വാഷ്‌റൂം ഏരിയയിൽ ഇത്തവണ ​ഗ്രീൻ കളറാണ് നിറച്ചിരിക്കുന്നത്. കൺഫഷൻ റൂമിൽ യുദ്ധോപകരണങ്ങൾ കൊണ്ട് നിറച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഡൈനാമിറ്റ് മുതൽ റോക്കറ്റ് ലോഞ്ചറുകൾ വരെ കൺഫഷൻ റൂമിലുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X