ഹൗസിലേക്ക് കയറിയത് പതിനെട്ട് പേർ, അമല ഷാജിയും അമ്പിളിയും ആലീസും ഇല്ല, കോമണറായ മത്സരാർഥി പെൺകുട്ടി!
മലയാളം ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങൾ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ബിബി ഹൗസിൽ എത്തുകയെന്നറിയാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകരും. കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും ഷോയുടെ മുഖം മോഹൻലാൽ തന്നെയാണ്.
എല്ലാ സീസണുകളും താൻ ഒറിജിനൽ ആയാണ് നിന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്. കഴിഞ്ഞ ദിവസം മുംബൈയിലാണ് സീസൺ ഫൈവ് ലോഞ്ചിങ് ചടങ്ങുകൾ ഗംഭീരമായി നടന്നത്. പതിനെട്ട് പേർ ഹൗസിൽ പ്രവേശിച്ചുവെന്നാണ് റിപ്പോർട്ട്. അക്കൂട്ടത്തിൽ ഒരാൾ പ്രേക്ഷകർ തിരഞ്ഞെടുത്ത കോമണറാണ്.

ശോഭ വിശ്വനാഥ്, അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, അഖിൽ മാരാർ, വിഷ്ണു ജോഷി, വൈബർഗുഡ് ദേവു, മനീഷ കെ.എസ്, ജുനൈസ് വി.പി, സാഗർ സൂര്യ, നാദിറ മെഹ്റിൻ, ആഞ്ചലീന മരിയ, ലച്ചു ഗ്രാം, റനീഷ റഹ്മാൻ, ഷിജു, റിനോഷ് ജോർജ്, സെറീന, ആലിയ, ഗോപിക ഗോപി എന്നിവരാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ച മത്സരാർഥികൾ.
അതിൽ ഗോപിക ഗോപിയാണ് ബിഗ് ബോസ് മലയാളം സീസണിലെ തന്നെ ആദ്യത്തെ കോമണർ എന്നാണ് റിപ്പോർട്ടുകൾ വന്നത്. അതേസമയം പ്രഡിക്ഷൻ ലിസ്റ്റിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം സൂപ്പർ താരം അമല ഷാജി, നടി അനു ജോസഫ്, അമ്പിളി ദേവി, ആലീസ് ക്രിസ്റ്റി, നെൽസൺ ശൂരനാട്, സിബിൻ ബെഞ്ചമിൻ, ഫെജോ, കൃഷ്ണപ്രഭ എന്നിവരൊന്നും ഇത്തവണ ബിഗ് ബോസിൽ ഇല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
അമല ഷാജിയെ കുറിച്ചുള്ള സൂചനകൾ നൽകുന്ന പോസ്റ്ററും പ്രമോയുമെല്ലാം ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. അതുകൊണ്ട് തന്നെ അമല ഷാജി ഇത്തവണ എന്തായാലും മത്സരാർഥിയായി വരുമെന്ന് ഉറച്ച പ്രതീക്ഷയിലായിരുന്നു ബിഗ് ബോസ് പ്രേക്ഷകർ.
ഇനി വൈൽഡ് കാർഡായി മുകളിൽ പറഞ്ഞവരിൽ ആരെങ്കിലും വരുമോയെന്നതിലും വ്യക്തത വന്നിട്ടില്ല. ഇന്ന് വൈകിട്ട് ഏഴ് മണി മുതലാണ് ബിഗ് ബോസ് സീസൺ ഫൈവ് ലോഞ്ചിങ് എപ്പിസോഡ് സംപ്രേഷണം ചെയ്ത് തുടങ്ങുക. കഴിഞ്ഞ സീസണിൽ വൈൽഡ് കാർഡ് ഉൾപ്പടെ ഇരുപത് പേരാണ് മത്സരിച്ചത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു.

ബാറ്റിൽ ഓഫ് ദി ഒർജിനൽസ്... തീ പാറും എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈൻ. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാർത്ഥികൾ എന്നാണ് വിലയിരുത്തലുകൾ. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 5 കാണാനാകും. ഹോട്സ്റ്റാറിൽ ഇരുപത്തിനാല് മണിക്കൂറും ഷോ കാണാനാകും.
തിങ്കൾ-മുതൽ വെള്ളി വരെ രാത്രി 9.30ക്കും ശനി- ഞായർ ദിവസങ്ങളിൽ 9 മണിക്കും ആകും ഏഷ്യാനെറ്റിൽ ഷോയുടെ സംപ്രേക്ഷണം. കൂടാതെ ബിഗ് ബോസ് ആരാധകർക്ക് മോഹൻലാലിനെയും പ്രിയ മത്സരാർത്ഥികളേയും നേരിട്ട് കാണാനുമുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
മോഹൻലാൽ നിഷ്പക്ഷമായി സംസാരിക്കുന്നില്ലെന്നും മത്സരാർഥികൾക്ക് കൃത്യമായി നിർദേശങ്ങൾ നൽകുന്നില്ലെന്നുമുള്ള ആക്ഷേപം കഴിഞ്ഞ കുറച്ച് സീസണുകളായി കേൾക്കുന്ന ഒന്നാണ്. 'ഞാൻ എല്ലാ സീസണിലും ഒറിജിനൽ ആയിട്ട് തന്നെയാണ് നിൽക്കുന്നത്. കാരണം ഈ ഷോയിൽ നമുക്ക് കള്ളത്തരങ്ങൾ ഒന്നും കാണിക്കാൻ പറ്റില്ല. എല്ലാവരും പറയും ഇത് സ്ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല.'
'കാരണം ഇതൊരു ഭാഷയിൽ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരത്തെ സ്ക്രിപ്റ്റ് ചെയ്യാൻ നമുക്ക് പറ്റില്ലല്ലോ. അതൊന്നും ലോകത്താർക്കും സ്ക്രിപ്റ്റ് ചെയ്യാൻ പറ്റില്ല. അത്തരം കാര്യങ്ങളിൽ ഏറ്റവും ഒറിജിനൽ ആയി പ്രവർത്തിക്കാൻ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളത്' എന്നാണ് കഴിഞ്ഞ ദിവസം ലൈവിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്.


Click it and Unblock the Notifications