ഹൗസിലേക്ക് കയറുന്നതിന് മുമ്പ് തന്നെ റോബിൻ ഫാൻസിന്റെ വക ഹേറ്റ് കമന്റും മെസേജും, സ്ക്രീൻഷോട്ടുമായി ഡിജെ സിബിൻ!

വീണ്ടും ഒരു ബി​ഗ് ബോസ് കാലം വരികയാണ്. ഇനി ഒരു ദിവസം മാത്രമാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിക്കാൻ അവശേഷിക്കുന്നത്. ഓരോ സീസൺ കഴിയുന്തോറും ബി​ഗ് ബോസ് മലയാളത്തിന് ആരാധകർ ഏറി വരികയാണ്. ഇതുവരെ കഴിഞ്ഞ് പോയ നാല് സീസണുകളിൽ ഏറ്റവും കൂടുതൽ‌ ചർച്ച ചെയ്യപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടതുമായി സീസണായിരുന്നു ബി​ഗ് ബോസ് സീസൺ ഫോർ.

അഞ്ചാം സീസൺ ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഇപ്പോഴും ബി​ഗ് ബോസ് സീസൺ ഫോർ‌ മത്സരാർഥികളും അവരുടെ ഫാൻസും തമ്മിലുള്ള ആർമി ഫൈറ്റ് തുടരുകയാണ്. ഇപ്പോഴിത സീസൺ ഫോറിലെ മത്സരാർഥികളുടെ ഫാൻസിൽ നിന്നും നേരിടുന്ന സൈബർ അറ്റാക്ക് വ്യക്തമാക്കി രം​ഗത്തെത്തയിരിക്കുകയാണ് സീസൺ ഫൈവ് പ്രഡിക്ഷൻ ലിസ്റ്റിലുള്ള ഡിജെ സിബിൻ ബെഞ്ചമിൻ.

Bigg Boss Malayalam, Bigg Boss Malayalam Season 5,  DJ Sibin Benjamin,  DJ Sibin Benjamin robin, robin radhakrishnan, ബിഗ് ബോസ് മലയാളം സീസൺ 5, ഡിജെ സിബിൻ ബെഞ്ചമിൻ, സിബിൻ ബെഞ്ചമിൻ റോബിൻ, റോബിൻ രാധാകൃഷ്ണൻ

തന്റെ പേര് പ്രഡിക്ഷൻ ലിസ്റ്റിൽ വന്നത് മുതൽ നിരവധി ഹേറ്റ് കമന്റുകളും മെസേജുകളുമാണ് സിബിന് വരുന്നത്. 'ബി​ഗ് ബോസ് സീസൺ ഫൈവിൽ ഉണ്ടെന്ന് കേട്ടു... നിന്നെ ഊക്കാനായി ഒരു പേജ് തന്നെ തുടങ്ങിയിട്ടുണ്ട് കുട്ടാ... വേ​ഗം വാ....' എന്നൊക്കെ തനിക്ക് കമന്റ് വന്നതായാണ് കഴിഞ്ഞ ദിവസം സ്ക്രീൻഷോട്ട് പങ്കുവെച്ച് സിബിൻ പറഞ്ഞത്.

കൂടാതെ തനിക്ക് ഹേറ്റ് കമന്റ്സ് അയച്ചത് റോബിൻ രാധാകൃഷ്ണൻ ഫാൻസാണെന്നും സിബിൻ കണ്ടെത്തി. അതിന്റെ സ്ക്രീൻഷോട്ടും സിബിൻ പങ്കുവെച്ചിട്ടുണ്ട്. 'കിട്ടിപ്പോയി... ഇത് റൂബി അണ്ണൻ ഫാൻ ആണേ...' എന്നാണ് സിബിൻ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കുറിച്ചത്.

ബി​ഗ് ബോസ് സീസൺ ഫോറിൽ‌ പങ്കെടുത്ത മറ്റ് മത്സരാർഥികളിൽ ഏറെപ്പേർക്കും സൈബർ‌ അറ്റാക്ക് വന്നത് റോബിൻ ഫാൻസിൽ നിന്നായിരുന്നു. റോബിനുമായുള്ള സൗഹൃദം അവസാനിപ്പിച്ച ശേഷം കഴിഞ്ഞ സീസണിലെ വിന്നർ ദിൽഷ പ്രസന്നൻ ഇപ്പോഴും സൈബൻ അറ്റാക്ക് നേരിടുന്നുണ്ട്.

സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥി റോബിനാണ്. എഴുപത് ദിവസം ഹൗസിൽ തികച്ച ശേഷം സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ മത്സരത്തിൽ നിന്നും പുറത്തായത്. ഷോയിൽ തുടർന്നിരുന്നുവെങ്കിൽ വിജയിയാവുക റോബിനായിരുന്നു. ഇപ്പോൾ റോബിൻ ശ്രീലങ്ക വിസിറ്റ് ചെയ്യാനായി പോയിരിക്കുകയാണ്.

Bigg Boss Malayalam, Bigg Boss Malayalam Season 5,  DJ Sibin Benjamin,  DJ Sibin Benjamin robin, robin radhakrishnan, ബിഗ് ബോസ് മലയാളം സീസൺ 5, ഡിജെ സിബിൻ ബെഞ്ചമിൻ, സിബിൻ ബെഞ്ചമിൻ റോബിൻ, റോബിൻ രാധാകൃഷ്ണൻ

ഇടയ്ക്കിടെ വിവാദങ്ങളിൽ നിറയാറുള്ള മത്സരാർഥി കൂടിയാണ് റോബിൻ. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 100 ദിവസം കഴിയുന്നതാണ് ഷോയാണ് ബി​ഗ് ബോസ്. മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബി​ഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്.

ഇവയിൽ മത്സരാർത്ഥികളായി വന്നവർ പിന്നീട് അഭിനേതാക്കൾ ആയിട്ടുമുണ്ട്. ഇപ്പോൾ മലയാളം ബി​ഗ് ബോസ് അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. എന്തൊക്കെ സർപ്രൈസുകളായിരിക്കും ആരാധകർക്കായി അണിയറപ്രവർത്തകർ കാത്തുവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമെല്ലാം സീസൺ ഫൈവിലെ മത്സരാർഥികളുടെ പ്രഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിനിടയിൽ മത്സരാർത്ഥികളെ സംബന്ധിച്ച ചെറിയ സൂചനകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതിലൂടെയാണ് സിബിൻ ബെഞ്ചമിൻ ഇത്തവണ മത്സരാർഥിയായി വരുന്നുണ്ടെന്ന് പ്രേക്ഷകർ കണ്ടെത്തിയത്.

കമ്പോസർ, സിങർ, ആക്ടർ എല്ലാം കൂടി ചേർന്ന ഒരു സകലകലാവല്ലഭനും ഷോയിൽ എത്തുന്നുണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങിയ പ്രോമോയിൽ പറഞ്ഞിരുന്നു. ഇതോടെയാണ് ആളുകൾ സൂചന വെച്ച് സിബിനായിരിക്കും ആ മത്സരാർഥിയെന്ന് പ്രവചിച്ചത്. ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക്ക് ആരാദ്യം പാടും എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ ഡിജെ കൂടിയാണ് സിബിൻ ബെഞ്ചമിൻ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X