ശോഭ വിശ്വനാഥിന് ആശംസകളുമായി റോബിൻ, അവരെ കൂട്ടുപിടിച്ച് ക്രെഡിറ്റ്‌ അടിച്ചെടുക്കാനാണോയെന്ന് പ്രേക്ഷകർ!

ഓരോ സീസണുകൾ പിന്നിടുന്തോറും ബി​ഗ് ബോസ് കേരളത്തിൽ ഒരു ആവേശമായും ആഘോഷമായും മാറിക്കൊണ്ടിരിക്കുയാണ്. ഇപ്പോഴാണ് ബി​ഗ് ബോസിനെ പ്രേക്ഷകർ കൂടുതലായും നിരീക്ഷിച്ച് തുടങ്ങിയത്. സീസൺ ഫൈവ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയും സീസൺ ഫോറിലെ മത്സരാർഥികളാണ് സോഷ്യൽമീഡിയയിൽ മുഴുവൻ ചർച്ച വിഷയം. അക്കൂട്ടത്തിൽ പ്രധാനി ഡോ.റോബിൻ രാധാക‍ൃഷ്ണനാണ്.

അതേസമയം ഇപ്പോഴിത സീസൺ ഫൈവിലെ കൺഫേമ്ഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന ശോഭ വിശ്വനാഥിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ബി​​ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷം റോബിൻ പങ്കെടുത്ത ഒരു ഫാഷൻ ഷോയിൽ ശോഭ വിശ്വനാഥും പങ്കാളിയായിരുന്നു.

Bigg Boss Malayalam, Bigg Boss Malayalam Season 5, Robin Radhakrishnan, Shobha Viswanath, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം സീസൺ 5, റോബിൻ രാധാകൃഷ്ണൻ, ശോഭ വിശ്വനാഥ്

ആ ഷോയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് റോബിൻ ശോഭ വിശ്വനാഥിന് ആശംസകൾ നേർന്നിരിക്കുന്നത്. നെയ്ത്ത് മേഖലയില്‍ അര്‍ഹിക്കുന്ന വേതനം ലഭിക്കാത്തവരെ മുന്നോട്ട് കൊണ്ടുവരുവാനും അവര്‍ നേരിടുന്ന അസമത്വം അവസാനിപ്പിക്കാനും ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് ശോഭ വിശ്വനാഥ്.

അതോടൊപ്പം തന്നെ പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് വേണ്ടിയുള്ള സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഒട്ടും എളുപ്പമായിരുന്നില്ല ശോഭയുടെ യാത്ര... അതികഠിനമായ വിവാഹ ജീവിതത്തില്‍ നിന്ന് പതിയെ പുറത്ത് കടന്ന് സ്വയം പര്യാപ്തയായി ജീവിക്കണം എന്ന സ്വപ്നത്തോടെയാണ് ശോഭ തന്റെ സംരഭം ആരംഭിച്ചത്.

അതിനിടയിലും നിരവധി അ​ഗ്നി പരീക്ഷകളെ ശോഭയ്ക്ക് മറി കടക്കേണ്ടി വന്നിട്ടുണ്ട്. ജീവിതാനുഭവങ്ങള്‍ ഒട്ടേറെ മുറിവുകള്‍ ശോഭയ്ക്ക് സമ്മാനിച്ച് കഴിഞ്ഞു. പക്ഷെ അതെല്ലാം ഉണക്കാനുള്ള മനക്കരുത്തും ശോഭ ആര്‍ജ്ജിച്ചെടുത്തു. ആ കരുത്തും കൊണ്ടാണ് നൂറ് ദിവസം ബി​ഗ് ബോസ് ഹൗസിൽ പോരാടാൻ ശോഭ വിശ്വനാഥ് എത്തുന്നത്.

റോബന്റെ ആശംസ പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ശോഭ വിശ്വനാഥെങ്ങാനും മുന്നോട്ട് പോയാൽ അതിന്റെ ക്രെഡിറ്റ്‌ കൂടെ അടിച്ചെടുക്കാനാണോ ആശംസ പുോസ്റ്റുമായി വന്നതെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകരിൽ ചിലർ കമന്റിലൂടെ റോബിനോട് ചോ​ദച്ചത്.

Bigg Boss Malayalam, Bigg Boss Malayalam Season 5, Robin Radhakrishnan, Shobha Viswanath, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം സീസൺ 5, റോബിൻ രാധാകൃഷ്ണൻ, ശോഭ വിശ്വനാഥ്

സ്റ്റിൽ ഫോട്ടോ​ഗ്രാഫർ ശാലു പേയാട് അടക്കമുള്ളവർ റോബിനെതിരെ തുറന്ന് പറച്ചിലുകൾ നടത്തിയ ശേഷം റോബിന് ഹേറ്റേഴ്സ് കൂടി വരികയാണ്. റോബിൻ ഫ്രോഡ് പരിപാടികൾ പലതും കാണിച്ചാണ് ബി​ഗ് ബോസിന് ശേഷവും സെലിബ്രിറ്റി സ്റ്റാറ്റസ് പിടിച്ച് നിർത്തുന്നത് എന്നാണ് ശാലു പേയാട് അടുത്തിടെ പറഞ്ഞത്. റോബിൻ ബി​ഗ് ബോസ് ഹൗസിൽ എഴുപത് ദിവസമാണ് നിന്നത്.

അതിന് ശേഷം സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ‌ പുറത്തായി. ഹൗസിൽ നിന്നിരുന്നുവെങ്കിൽ റോബിൻ ആയിരുന്നു വിജയിയാവുക. അതേസമയം റോബിൻ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിൽ മടങ്ങിയെത്തിയതേയുള്ളു. രാവണ യുദ്ധം എന്നൊരു സിനിമയും റോബിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

മുംബൈയിൽ ബി​ഗ് ബോസ് സീസൺ 5 നടക്കുന്നത്. ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ഇത്തവണ ബി​ഗ് ബോസ് ഹൗസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിലും ഇ​ദ്ദേഹം തന്നെ ആയിരുന്നു ബിബി ഹൗസിന്റെ ശിൽപി. എല്ലാ സീസണുകളിലും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഭാ​ഗം ബി​ഗ് ബോസ് വീടിന്റെ മുൻ വശമാണ്.

ഒരു പരമ്പരാഗത കേരള തറവാട് വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചുവരിൽ തൂണുകളും മ്യൂറൽ ആർട്ടും ഉള്ളതിനാൽ ഇത് മത്സരാർത്ഥികൾക്കും കാഴ്ചക്കാർക്കും നൊസ്റ്റാൾജിയ കൊണ്ടുവരുമെന്ന് ഉറപ്പാണ്. എന്തായാലും ആദ്യ കാഴ്ചയിൽ തന്നെ പേടിപ്പെടുത്തുന്ന ഘടകങ്ങൾ വീടിന്റെ ഇന്റീരിയറിൽ ദൃശ്യമാണ്. ഒറിജിനലായിട്ടുള്ള ആളുകൾ തമ്മിലുള്ള തീ പാറും പോരാട്ടം കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X