ബിഗ് ബോസിന് ശേഷം ചിലരുമായി പ്രശ്‌നത്തിലായി! ഹനാനെ തീരെ ഇഷ്ടമില്ലെന്ന് നടി എഞ്ചലിന്‍ മരിയ
കഴിഞ്ഞ ബിഗ് ബോസ് മലയാളത്തില്‍ വന്ന് പോയ മത്സരാര്‍ഥികളെല്ലാം വലിയ ജനപ്രീതി നേടിയിരുന്നു. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ഉടനെ ബിഗ് ബോസിലേക്ക് വന്ന മത്സരാര്‍ഥിയാണ് എഞ്ചലിന്‍ മരിയ. ഷോ യിലൂടെ തന്റെ വിശേഷങ്ങളും പ്രണയത്തെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ മത്സരത്തിന് ശേഷം സഹമത്സരാര്‍ഥികളായി കൂടെ ഉണ്ടായിരുന്നവരെ പറ്റി എഞ്ചലിന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ബിഗ് ബോസ് അഞ്ചാം സീസണില്‍ വിജയിച്ച അഖില്‍ മാരാര്‍ ഒരു ജാഡക്കാരനാണെന്നാണ് നടി പറയുന്നത്. പുറത്ത് വന്നതിന് ശേഷം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്തത് അഖിലാണ്.

അതുപോലെ ഹനാന്‍, വൈബര്‍ഗുഡ് ദേവു എന്നിവരുമായി തനിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് എഞ്ചലിനിപ്പോള്‍.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം തീരെ വിളിക്കാത്തത് അഖില്‍ മാരാരാണ്. പുള്ളിയ്ക്ക് കുറച്ച് ജാഡയാണെന്ന് തോന്നുന്നു. പലയാളുകളും എന്റെ അടുത്ത് പറഞ്ഞിരുന്നു. ഇടയ്ക്ക് ഒരു സുഹൃത്തിന്റെ സിനിമയുടെ ആവശ്യത്തിന് ഞാന്‍ വാട്‌സാപ്പില്‍ മെസേജ് അയച്ചിരുന്നു. ആളത് കണ്ടിട്ടും മൈന്‍ഡ് ആക്കിയിരുന്നില്ല. പിന്നെ കുറേ തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. അപ്പോള്‍ വേണ്ടെന്ന് തോന്നി. അയാള്‍ മെസേജ് അയച്ചില്ലെങ്കിലും എനിക്കൊന്നുമില്ലെന്ന് എഞ്ചലീന്‍ പറയുന്നു.
പുറത്ത് നിന്ന് ആളുകളും അഖിലേട്ടനെ പറ്റി സംസാരിച്ചിരുന്നു. ഞാനൊരിക്കല്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ബിഗ് ബോസിലെ കുട്ടിയല്ലേ എന്ന് ചോദിച്ച് ഒരാള്‍ ഇങ്ങോട്ട് വന്ന് സംസാരിച്ചിരുന്നു. അങ്ങനെ സംസാരിക്കുന്നതിനിടയില്‍ അഖിലേട്ടനെ പറ്റിയും സംസാരിച്ചു. ബിഗ് ബോസില്‍ ഉള്ളപ്പോള്‍ അഖില്‍ വിജയിക്കട്ടെ എന്ന നിലയിലാണ് ഞങ്ങളെല്ലാവരും നിന്നത്. അത് വേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. പലരും അങ്ങനെ പറഞ്ഞു.

ഹനാനെ എനിക്കൊട്ടും ഇഷ്ടമല്ല. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ പുറത്തിറങ്ങിയതിന് ശേഷം അവള്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞു. ഇതോടെ അവള്‍ക്കെതിരെ ഞാനും പോസ്റ്റ് ഇട്ടിരുന്നു. അത് കണ്ടതോടെ എനിക്ക് മെസേജ് അയച്ച് വന്നു. അതോടെ ഞാന്‍ ബ്ലോക്ക് ചെയ്തു. കുറേ മിസ്‌റ്റേക്കുകള്‍ അവള്‍ക്കുണ്ട്. അത് ഞാന്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. വെറുതേ എന്റെ വായിലെ വെള്ളം കളയുന്നതെന്ന് കരുതി മിണ്ടാതെയായി.
ഏറ്റവും കോണ്‍ടാക്ട് ഉള്ളത് മനീഷ ചേച്ചിയോടാണ്. അവിടെ ഞാനുമായിട്ട് ഏറ്റവും കൂടുതല്‍ അടിയുണ്ടായത് മനീഷ ചേച്ചിയുമായിട്ടാണ്. പക്ഷേ അവര്‍ സൂപ്പര്‍ വ്യക്തിയാണ്. വൈബര്‍ഗുഡ് ദേവുവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നെ ഇങ്ങോട്ട് ഫോളോ ചെയ്ത് വന്നതാണ്.
ഞാനും തിരിച്ച് ഫോളോ ചെയ്തപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും എന്നെ അണ്‍ഫോളോ ചെയ്തു. അതെന്ത് പണിയാണെന്നും ഇങ്ങനെയാണോ ഇത്രയും ഫോളോവേഴ്‌സിനെ ഉണ്ടാക്കിയതെന്നും ചോദിച്ചു. അപ്പോള്‍ അവള്‍ എന്നെ പുല്ലേ എന്നോ വൈക്കോലോ എന്നൊക്കെ വിളിച്ചു. വീട്ടില്‍ പോയി വിളിക്കാന്‍ ഞാനും പറഞ്ഞു.


Click it and Unblock the Notifications











