'ഞാൻ സൈക്കാട്രിസ്റ്റിന്റെ ഒബ്സർവേഷനിലാണ്, ചെടിച്ചട്ടിയെടുത്ത് തലയ്ക്കടിക്കുമെന്ന് വരെ പറഞ്ഞു'; ഏയ്ഞ്ചലിൻ!

സീസൺ ഫൈവ് വരെ എത്തിനിൽക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകരെല്ലാം ബി​ഗ് ബോസ് എന്താണ് എന്നതിൽ വ്യക്തമായ ധാരണയോടെയാണ് അത് കാണാനിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മത്സരാർഥികളെ വിലയിരുത്താനും പ്രേക്ഷകർക്ക് സാധിക്കും. മലയാളത്തിൽ സീസൺ ഫൈവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതിയതായി കയറിയ വൈൽ‌ഡ് കാർഡ് സംവിധായകൻ ഒമർ ലുലു അടക്കം പതിനെട്ട് പേരാണ് ഹൗസിനുള്ളിലുള്ളത്.

നാലാം ആഴ്ചയിലൂടെയാണ് ഇപ്പോൾ മത്സരം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതുവരേയും മറ്റ് സീസണുകൾ പോലെ ഒരു ഓളം ഉണ്ടാക്കാൻ സീസൺ ഫൈവിലെ മത്സരാർഥികൾ‌ സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷകർ പ​റയുന്നത്. കഴിഞ്ഞ നാല് സീസണുകൾ കണ്ട് പഠിച്ച് വന്നതിനാൽ അത് എവിടെ എങ്ങനെ എപ്പോൾ പ്രയോ​ഗിക്കണമെന്ന് കൺഫ്യൂഷനിലാണ് മത്സരാർഥികളെന്നും മൊത്തത്തിൽ ഒരു അവിയൽ പരുവം​ ​ഗെയിമാണ് എല്ലാവരുടേതുമെന്നും പ്രേക്ഷകർ പറയുന്നു.

Angeline Mariya

കഴിഞ്ഞ ദിവസം വൈൽഡ് കാർഡായി ഹൗസിലേക്ക് കയറിയ ഒമർ ലുലുവിലാണ് ഇനി പ്രതീക്ഷയെന്നാണ് പ്രേക്ഷകർ പറയുന്നത്. ബി​ഗ് ബോസ് ആളുകൾ കാണുന്നത് തന്നെ വാശിയേറിയ മത്സരങ്ങൾ, ആരോ​ഗ്യപരമായ തർക്കങ്ങൾ, കിടിലൻ ത​ഗുകൾ, അഭിനയമല്ലാത്ത കോമ്പോകൾ എന്നിവ ആസ്വ​ദിക്കുന്നതിന് വേണ്ടിയാണ്.

എന്നാൽ സീസൺ ഫൈവ് തുടങ്ങി മുപ്പത് ദിവസത്തോട് അടുക്കാനായിട്ടും എന്റർടെയ്നായിട്ടുള്ള ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ആകെ കൂടി മരുന്നിനെന്നപോലെ ഒറിജിനലായി പെരുമാറിയത് നല്ലസമയം നടി ഏയ്ഞ്ചലിൻ മരിയയായിരുന്നുവെന്നും എന്നാൽ അവർ കൂടി എവിക്ടായതോടെ ബോറിങ് സീസണായി മാറിയെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

വന്ന കുറച്ച് ദിവസങ്ങളിൽ ഒസിഡി, ഹാലുസിനേഷൻ പ്രശ്നങ്ങൾ പറഞ്ഞ് ഏയ്ഞ്ചലിൻ ഹൗസിൽ ഒട്ടും ആക്ടീവായിരുന്നില്ല. അതിനാൽ തന്നെ ആദ്യത്തെ ആഴ്ച ഏയ്ഞ്ചലിന് ഒട്ടും പ്രേക്ഷക പിന്തുണ ലഭിച്ചില്ല. പക്ഷെ രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോഴേക്കും ഹൗസിലെ ഏറ്റവും നല്ല എന്റർടെയ്നർ ഏയ്ഞ്ചലിനായി മാറി.

പക്ഷെ ആദ്യത്തെ ഒരാഴ്ച കൈവിട്ട് പോയതിനാൽ മൂന്നാം ആഴ്ചയിലെ എവിക്ഷനിൽ വോട്ട് കുറഞ്ഞ് താരത്തിന് വീടിന് പുറത്താകേണ്ടി വന്നു. താൻ ആ വീടിനെ ഇഷ്ടപ്പെട്ട് വരികയായിരുന്നുവെന്നും ആദ്യത്തെ ആഴ്ച ഡൗണായി ഇരുന്നതാണ് പിന്തുണ കുറയാൻ കാരണമായതെന്ന് തനിക്ക് അറിയാമെന്നും ഏയ്ഞ്ചലിൻ പുറത്തായശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.

Angeline Mariya

ഹൗസിലുള്ള പലരും ഏയ്ഞ്ചലിന്റെ ഒസിഡി, ഹാലുസിനേഷൻ പ്രശ്നങ്ങളെ പരിഹസിച്ചിരുന്നു. ഇപ്പോഴിത താൻ എന്തൊക്കെ അസുഖങ്ങൾ കൊണ്ട് ബു​​ദ്ധിമുട്ടുന്നുണ്ടെന്ന് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്നെ രോ​ഗത്തിന്റെ പേരിൽ കളിയാക്കാൻ മുന്നിൽ നിന്നത് നടി മനീഷയാണെന്നും ഏയ്ഞ്ചലിൻ പറഞ്ഞു. 'മെഡിസിൻ ഒരുപാട് കഴിക്കുന്നത് കൊണ്ടാണ് എപ്പോഴും ഉറക്കം വരുന്നത്.'

'എല്ലാം ആന്റി സൈക്കോട്ടിക്ക് ഡ്ര​ഗ്സാണല്ലോ. എനിക്ക് ഒസിഡി, ബൈപോളാർ, സ്കീസോഫീനിയ സിംറ്റംസൊക്കെയുണ്ട്. ബൈപോളാർ ഇപ്പോഴുമുണ്ട്. സ്കീസോഫീനിയ അധികം ഇല്ല. അതുകൊണ്ട് തന്നെ എന്റെ അവസ്ഥ അൺസ്പെസിഫൈഡാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും ഞാൻ സൈക്കാട്രിസ്റ്റിന്റെ ഒബ്സർവേഷനിലാണ്' ഏയ്ഞ്ചലിൻ പറഞ്ഞു.

ഹൗസിനകത്ത് തന്റെ അസുഖങ്ങളെ കുറിച്ച് നിരവധി ചർച്ച നടന്നിട്ടുണ്ടെന്നും പലരും സ്ട്രാറ്റർ‌ജിയാണെന്നാണ് പറഞ്ഞ് നടന്നിരുന്നതെന്നും ഏയ്ഞ്ചലിൻ പറഞ്ഞു. മാത്രമല്ല വീക്കിലി ടാസ്ക്കിന് ശേഷം സാ​ഗർ കൈ പിടിച്ച് തിരിച്ചശേഷം സാ​ഗറിനോട് താൻ പിണക്കത്തിലായിരുന്നുവെന്നും ചെടിച്ചട്ടിയെടുത്ത് തലയിൽ അടിക്കുമെന്ന് വരെ പറഞ്ഞിരുന്നുവെന്നും ഏയ്ഞ്ചലിൻ പറയുന്നു. തൃശൂർ സ്വ​ദേശിനിയാണ് ഏയ്ഞ്ചലിൻ. ഒമർ ലുലു സംവിധാനം ചെയ്ത സിനിമയായിരുന്നു ഏയ്ഞ്ചലിന്റെ നല്ലസമയം എന്ന ചിത്രം. സോഷ്യൽമീഡിയയിലും ആക്ടീവാണ് ഏയ്ഞ്ചലിൻ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X