'ഞാൻ രണ്ടെണ്ണം അടിച്ച് വൈബായി ഇരിക്കുകയായിരുന്നു, മദ്യപിക്കാൻ കമ്പനി വേണ്ട, വിക്സിയാണ് കഴിക്കാറ്'; ഏയ്ഞ്ചലിൻ!
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബിഗ് ബോസ് സീസൺ ഫൈവിലെ ആദ്യ എവിക്ഷൻ നടന്നത്. അതിന് മുമ്പ് ഹൗസിൽ നിന്നും അസുഖം കാരണം വന്ന അസ്വസ്ഥതകളെ തുടർന്ന് വൈൽഡ് കാർഡ് ഹനാൻ ഹൗസിൽ നിന്നും പുറത്ത് പോയിരുന്നു. ശേഷമാണ് വീക്കെൻഡ് എപ്പിസോഡിൽ ആദ്യ എവിക്ഷൻ നടന്നതും ഏയ്ഞ്ചലിൻ മരിയ പുറത്തായതും.
ആദ്യത്തെ ആഴ്ചയിലെ വീക്ക് പ്രകടനവും സിംപതി ക്രീയേറ്റ് ചെയ്യുന്നതിന് സമാനമായുള്ള ഹൗസിലെ പെരുമാറ്റവും കാരണം പ്രേക്ഷകർക്ക് ഏയ്ഞ്ചലിനെ ആദ്യം അത്ര ബോധിച്ചിരുന്നില്ല. പിന്നാലെയാണ് ജെയിൽ നോമിനേഷൻ വന്നതും റിനോഷിനൊപ്പം ഏയ്ഞ്ചലിൻ ജയിൽ ശിക്ഷ അനുഭവിക്കാൻ പോയതും.

അവിടെ വെച്ച് റിനോഷിനോട് തന്റെ ഭയത്തെ കുറിച്ചെല്ലാം മനസ് തുറന്ന് സംസാരിച്ചതടെയാണ് ഏയ്ഞ്ചലിൻ ആക്ടീവായത്. പലരും തന്നോട് സംസാരിക്കാനും പ്രശ്നങ്ങളെ കുറിച്ച് ചോദിക്കാനും വന്നുവെങ്കിലും റിനോഷിനോട് സംസാരിച്ചപ്പോൾ കിട്ടിയ ആശ്വാസം ഹൗസിലെ മറ്റുള്ളവരോട് സംസാരിച്ചപ്പോൾ കിട്ടിയില്ലെന്നും ഏയ്ഞ്ചലിൻ പറഞ്ഞിരുന്നു.
ഹൗസിൽ വെച്ച് തന്റെ പ്രണയത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു ഏയ്ഞ്ചലിൻ. വിഷു ദിന ഓർമകളെ കുറിച്ച് കഴിഞ്ഞ ആഴ്ച മോഹൻലാൽ ചോദിച്ചപ്പോൾ മതിൽ ചാടി കടന്ന് വിഷു ദിനത്തിൽ കാമുകനെ കാണാൻ പോയ കഥയാണ് ഏയ്ഞ്ചലിൻ പറഞ്ഞത്.
ഇപ്പോഴിതാ തന്റെ പ്രണയം തനിക്ക് എന്തുകൊണ്ടാണ് ഇത്ര സ്പെഷ്യലാകുന്നതെന്ന് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഏയ്ഞ്ചലിൻ. കാമുകന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല ഏയ്ഞ്ചലിൻ പകരം കാമുകന്റെ ഓമനപ്പേരാണ് ഏയ്ഞ്ചലിൻ വെളിപ്പെടുത്തിയിരിക്കുന്നത്. ശുപ്പൂട്ടൻ എന്നാണ് ഏയ്ഞ്ചലിൻ കാമുകനെ വിളിക്കുന്നത്.
ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷം കാമുകനെ വിളിച്ച് കരയുകയാണ് ചെയ്തതെന്നും ആളെ വല്ലാതെ മിസ് ചെയ്തുവെന്നും ഏയ്ഞ്ചലിൻ പറഞ്ഞു. 'കഴിഞ്ഞ വർഷത്തെ വിഷുവും ദുഖവെള്ളിയാഴ്ചയും ഒരുമിച്ചായിരുന്നു. ആ സമയത്ത് കുടുംബവിളക്ക് ചെയ്യുന്നുണ്ട്. അന്ന് ഞാൻ സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടിൽ വന്ന് രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുകയായിരുന്നു.'

'ഒരു വൈബ് തോന്നിയത് കൊണ്ടാണ് രണ്ട് പെഗ് അടിച്ചത്. വിസ്കിയാണ് ഞാൻ കൂടുതൽ കഴിക്കാറ്. എനിക്ക് മദ്യപിക്കാൻ കമ്പനി ആവശ്യമില്ല. ഒറ്റയ്ക്ക് ഇരുന്ന് കഴിക്കും. അപ്പോഴാണ് ശുപ്പൂട്ടൻ വിളിച്ച് കാണണമെന്ന് പറഞ്ഞത്. അന്ന് ഞങ്ങൾ ഫ്രണ്ട്സാണ്. അതിനും കുറച്ച് ദിവസം മുമ്പ് ഞാൻ ശുപ്പൂട്ടനെ പ്രപ്പോസ് ചെയ്തിരുന്നു. അന്ന് പക്ഷെ ആള് അത് സ്വീകരിച്ചില്ല.'
'ഒരുപാട് പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു. മുമ്പ് ഒരുപാട് ബ്രേക്കപ്പ് കിട്ടി ബ്രേക്ക് ഡൗണായ ആളാണ് അതുകൊണ്ടാണ് അന്ന് റിജക്ട് ചെയ്തത്. ശേഷം വിഷുവിന് വിളിച്ച് പെട്ടന്ന് കാണമെന്ന് പറഞ്ഞപ്പോൾ എന്ത് പറയാനായിരിക്കുമെന്ന് തോന്നി. വളരെ രാത്രിയായതുകൊണ്ട് എന്റെ വീടിന്റെ ഗേറ്റ് അടച്ചിരുന്നു. വണ്ടി എടുക്കാനും സാധിച്ചില്ല. അതുകൊണ്ടാണ് മതിൽ ചാടി പോയത്.'
'എന്തായാലും കാണമെന്ന് ശുപ്പൂട്ടന് നിർബന്ധമായിരുന്നു. ഞങ്ങൾ രണ്ടുപേരും ചാലക്കുടിക്കാരാണ്. അങ്ങനെ ആളുടെ വീട്ടിലെത്തി. ശുപ്പൂട്ടന്റെ വീട്ടുകാർക്ക് എന്നെ ഇഷ്ടമാണ്. അന്ന് അവിടെ വെച്ചാണ് കണ്ണിൻ നോക്കി എന്നോട് തിരിച്ച് ശുപ്പൂട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞത്. അന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസിലായി അത് ഉള്ളിൽ നിന്നും വന്നതാണെന്ന്. പിന്നെ ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി. മൂന്നാറൊക്കെ കറങ്ങാൻ പോകുമായിരുന്നു.'
'അങ്ങനെ ഒരിക്കൽ എന്റെ വീട്ടിൽ പിടിച്ച് പ്രശ്നമായി. ശുപ്പൂട്ടന്റെ വീട്ടിൽ ചിലർക്ക് എതിർപ്പുണ്ട്. ഇപ്പോൾ ശുപ്പൂട്ടൻ വിദേശത്താണ്. അദ്ദേഹം പോകുന്നതിന് മുമ്പ് കുറച്ച് നാൾ ഞങ്ങൾ ലിവിങ് റിലേഷനിലായിരുന്നു. ഇപ്പോൾ ശരിക്കും ശുപ്പൂട്ടനെ മിസ് ചെയ്യുന്നുണ്ട് ഏയ്ഞ്ചലിൻ പറഞ്ഞു. ഇനി തനിക്ക് ശുപ്പൂട്ടനെ ചതിക്കാൻ പറ്റില്ലെന്നും' ഏയ്ഞ്ചലിൻ പറഞ്ഞു.


Click it and Unblock the Notifications