'നിന്നെപ്പോലുള്ള നോൺസെൻസ് ബി​ഗ് ബോസിലുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു'; ഏയ്ഞ്ചലിൻ പറയുന്നു!

തങ്ങൾ ആരുടേയും കോപ്പി കാറ്റല്ല ഒറിജിനലാണ് അതുകൊണ്ട് തന്നെ ഒറിജിനലായി നിന്ന് കളിക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി​​ഗ് ബോസ് മലയാളം സീസൺ ഫൈവിലെ പതിനെട്ട് മത്സരാർഥികളും ശേഷം മൂന്നാമത്തെ ആഴ്ച ഹൗസിലേക്ക് വന്ന ഹനാനും ഗെയിം കളി ​തുടങ്ങിയത്. എന്നാൽ കഴിഞ്ഞ നാല് സീസണുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ അ‍ഞ്ചാം സീസണിന് പ്രേക്ഷകർക്കിടയിൽ ഒരു ഓളമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

മാത്രമല്ല നാല് സീസണുകളും കണ്ട പരിചയം വെച്ച് വളരെയേറെ കൃത്രിമത്വം കലർത്തിയാണ് മത്സരാർഥികൾ പ്രവർത്തിക്കുന്നതും പെരുമാറുന്നതും എന്നാണ് പ്രേക്ഷകർ പറയുന്നത്. സേഫ് ​ഗെയിം വളരെ അധികം നടക്കുന്നുണ്ടെന്നും ഇമേജ് ഭയം എല്ലാവ​ർക്കുമുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

Angeline Mariya

നല്ലൊരു വൈൽ‌ഡ് കാർഡ് ഹൗസിലേക്ക് വന്ന് റിയാസ് സൃഷ്ടിച്ചതുപോലൊരു കോളിളക്കം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പ്രേക്ഷരും കാത്തിരിക്കുന്നത്. ആദ്യമായി ഹൗസിൽ നിന്ന് അനാരോ​ഗ്യത്തെ തുടർന്ന് പുറത്തായത് ഹനാൻ ആയിരുന്നു. ശേഷം ഔ​ദ്യോ​ഗികമായ എവിക്ഷനിലൂടെ ഏയ്ഞ്ചലിൻ മരിയ ഹൗസിൽ നിന്നും പുറത്തായി.

ആദ്യത്തെ ആഴ്ചയിൽ തണുപ്പൻ സമീപനവും സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമവും ഏയ്ഞ്ചലിൻ നടത്തിയെന്ന് തോന്നിയതിനാൽ ആ ആഴ്ച ഏയ്ഞ്ചലിനോട് പ്രേക്ഷകർക്ക് താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് രണ്ടാം ആഴ്ചയിലും മൂന്നാം ആഴ്ചയിലും താരം ആക്ടീവായതോടെ ഏയ്ഞ്ചലിന് ആരാധകർ കൂടി.

ലൈവ് കാണുന്നത് ഏയ്ഞ്ചലിന്റെ കുസൃതിയും ത​ഗും കിളിപോയ രീതിയിലുള്ള സംസാരവും കേൾക്കാനാണെന്നാണ് ആരാധകർ പറഞ്ഞത്. ആകെ ഹൗസിനെ കുറച്ച് എന്റർടെയ്ൻ ചെയ്ത് നിർത്തുന്നത് ഏയ്ഞ്ചലിനാണെന്നും പ്രേക്ഷകർ പറഞ്ഞിരുന്നു. അതിനാൽ തന്നെ ഏയ്ഞ്ചലിൻ പുറത്തായത് പ്രേക്ഷകർക്കും തിരിച്ചടിയായി.

ഇപ്പോഴിത ഹൗസിൽ നിന്നും പുറത്തിറങ്ങിയ ഏയ്ഞ്ചലിൻ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സഹമത്സരാർഥികളെ കുറിച്ചും ഹൗസിലെ അനുഭവങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ്. തനിക്ക് ആ വീടും സഹമത്സരാർഥി റിനോഷിനേയും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നാണ് ഏയ്ഞ്ചലിൻ പറഞ്ഞത്.

Angeline Mariya

'ആദ്യത്തെ ആഴ്ചയിൽ അത്രയേറെ പ്രശ്നങ്ങൾ വരാൻ കാരണം പെട്ടന്ന് എൻവയോൺ‌മെന്റ് ചെയ്ഞ്ചായതാണ്. പ്രശ്നമൊന്നും ഉണ്ടാകില്ല മരുന്നുണ്ടല്ലോയെന്ന് കരുതിയാണ് ഞാൻ മത്സരിക്കാൻ പോയത്. പക്ഷെ അവിടെ ചെന്ന് വീടിനുള്ളിൽ കയറിയപ്പോൾ ഞാൻ പോലും അറിയാതെ എനിക്ക് വേറെ ചിന്തകൾ വരികയായിരുന്നു.'

'ആദ്യത്തെ ആഴ്ചയിൽ ജയിലിൽ പോയി റിനോഷ് ബ്രോയോട് മനസ് തുറന്ന് സംസാരിച്ചശേഷമാണ് ഞാൻ ആക്ടീവായത്. അതുകൊണ്ട് റിനോഷ് ബ്രോയ്ക്കൊപ്പമുള്ള ജയിൽവാസമാണ് അവിടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മൊമന്റ്. തക്കാളി പ്രശ്നം നടന്നശേഷം മനീഷ ചേച്ചി ടെലികാസ്റ്റ് ചെയ്യപ്പെടാത്ത പല കാര്യങ്ങളും എന്നെ പറഞ്ഞിരുന്നു. എല്ലാമൊന്നും ലൈവിൽ കാണിച്ചിട്ടില്ലെന്ന് തോന്നുന്നു.'

'അടുക്കള പണി ചെയ്യുന്നില്ലെന്ന് പറഞ്ഞ് പരാതി വരാതിരിക്കാനാണ് ഉച്ചയ്ക്ക് കറിക്ക് ഉപയോ​ഗിക്കട്ടേയെന്ന് കരുതി ഞാൻ തക്കാളി അരിയാൻ തീരുമാനിച്ചത്. അതിനാണ് ആ പ്രശ്നം മൊത്തം അവിടെ ഉണ്ടായത്. മനീഷ ചേച്ചി ചീത്ത പറഞ്ഞപ്പോൾ എനിക്കൊന്നും തിരിച്ച് പറയാൻ പറ്റിയില്ല. ഞാൻ ഇമോഷണലി വളരെ ഡാമേജ്ഡായി. ഒസിഡിയുമായി ബന്ധപ്പെട്ട് എനിക്കുള്ളതെല്ലാം​ ​ഗെയിം സ്ട്രറ്റജിയാണെന്നാണ് മനീഷ ചേച്ചി പറഞ്ഞത്. എന്നെ കുറിച്ച് പരാതി പറയാൻ മുന്നിലുണ്ടായിരുന്നത് മനീഷ ചേച്ചിയാണ്.'

'ചില വാക്കുകളൊക്കെ വളരെ വേദനിപ്പിക്കുന്നതായിരുന്നു. നിന്നെപ്പോലെ ഞങ്ങളും ഭ്രാന്ത് അഭിനയിച്ച് നടക്കണോ...? നിന്നെപ്പോലുള്ള നോൺസെൻസ് ബി​ഗ് ബോസിലുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു. ഈ കുട്ടിയെ ഹൗസിൽ നിർത്തി ഞങ്ങളെ എല്ലാവരേയും പുറത്താക്കൂ ബി​ഗ് ബോസ് എന്നൊക്കെ മനീഷ ചേച്ചി പറഞ്ഞിരുന്നു. എല്ലാമൊന്നും ടെലികാസ്റ്റ് ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ആ വാക്കുകളൊക്കെയാണ് എന്നെ വേദനിപ്പിച്ചത്. അതുകൊണ്ടാണ് ചേച്ചിയോട് അറ്റാച്ച്മെന്റ് വരാത്തത്' ഏയ്ഞ്ചലിൻ പറഞ്ഞു. ഏയ്ഞ്ചലിൻ മാറി ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ആഞ്ചിയാണ് താരമിപ്പോൾ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X