'ശ്രുതി ഫുൾ മേക്കപ്പാണെന്ന് എന്റെ കൊച്ചിന് വരെ മനസിലായി'; വിശേഷങ്ങളുമായി ശ്രുതി ലക്ഷ്മിയും ശ്രീലയയും!

അഭിനയ പാരമ്പര്യമുള്ള കുടുംബത്തിലാണ് ശ്രുതി ലക്ഷ്മി ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയ താരം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ യഥാർത്ഥ പേര് ശ്രുതി ജോസ് എന്നാണ്.

താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ശ്രുതിയോടൊപ്പം ചേർന്നപ്പോഴാണ് ശ്രുതി ലക്ഷ്മി എന്നായി മാറിയത്. ബി​ഗ് ബോസ് സീസൺ ഫൈവിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ശ്രുതി ലക്ഷ്മി. ഷോ പകുതി പിന്നിട്ടശേഷമാണ് ശ്രുതി ലക്ഷ്മി ഷോയിൽ നിന്നും പുറത്തായത്.

മുപ്പത്തിരണ്ട് വയസുകാരിയായ ശ്രുതി ലക്ഷ്മിക്ക് ശ്രീലയ എന്നൊരു സഹോദരി കൂടിയുണ്ട്. നഴ്സിങ് ജോലി ഉപേക്ഷിച്ചായിരുന്നു ശ്രീലയ അഭിനയരംഗത്തേക്ക് എത്തിയത്. താരങ്ങളുടെ അമ്മയും അഭിനയരംഗത്ത് സജീവമായിരുന്നു.

വിവാഹം കഴിഞ്ഞതോടെ അഭിനയരംഗത്ത് അത്ര സജീവമല്ല ശ്രീലയ. ബഹ്റൈനിലാണ് ശ്രീലയ കുടുംബത്തോടൊപ്പം സെറ്റിൽഡായിരിക്കുന്നത്. മൂന്ന് മണി എന്ന സീരിയലിൽ കുട്ടിമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീലയ ആരാധകരെ സമ്പാദിച്ചത്.

Sruthi Lekshmi

ശ്രീലയയ്ക്ക് മിൻസാര എന്നൊരു മകളാണുള്ളത്. ബി​ഗ് ബോസിൽ പോയപ്പോൾ‌ തനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്തത് മിൻസാരയേയും ഭർത്താവ് എവിനെയുമാണെന്ന് ശ്രുതി ലക്ഷ്മി പറഞ്ഞിരുന്നു. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രീലയയും ശ്രുതി ലക്ഷ്മിയും.

തന്റെ മകൾക്ക് തന്റെ രൂപവും ചിറ്റയായ ശ്രുതി ലക്ഷ്മിയുടെ സ്വഭാവമാണെന്നുമാണ് ശ്രീലയയെ അഭിമുഖത്തിൽ പറഞ്ഞത്. മകളും ശ്രുതി ലക്ഷ്മിയും തമ്മിലുള്ള സൗഹൃ​ദത്തെ കുറിച്ചും ശ്രീലയ വാചാലയായി.

ബിഗ് ബോസിലായിരുന്ന സമയത്ത് മിന്‍സാരയെ വല്ലാതെ മിസ് ചെയ്തിരുന്നു. എങ്ങനെയെങ്കിലും അവളെ കാണണമെന്നായിരുന്നു ആഗ്രഹിച്ചതെന്ന് ശ്രുതി പറയുന്നു. ഞാന്‍ എങ്ങനെയൊക്കെയോ ചേച്ചിയായിപ്പോയതാണ്. പക്വതയും പാകതയുമൊക്കെ ശ്രുതിക്കാണ് കൂടുതലെന്നായിരുന്നു ശ്രീലയ പറഞ്ഞത്.

എന്റെ കൊച്ചിന് എന്റെ രൂപവും ചിറ്റയുടെ സ്വഭാവമാണ് കിട്ടിയിട്ടുള്ളത്. രാവിലെ എഴുന്നേറ്റാല്‍ പാ എന്ന് പറയും അത് പാലിനാണ്. കുറച്ച് കഴിഞ്ഞ് ട്ടാ എന്ന് പറയും അത് മുട്ടയ്ക്കാണ്. പിന്നീട് മീ എന്ന് പറയും അപ്പോള്‍ മീന്‍ കൊടുക്കണം. ചിറ്റയെ കാണുമ്പോള്‍ ലിപ്പിയെന്നാണ് പറയുന്നത്.'

Sruthi Lekshmi

'ലിപസ്റ്റിക്കാണ് കുഞ്ഞ് ഉദ്ദേശിക്കുന്നത്. ശ്രുതിയെ കാണുമ്പോൾ മിൻസാര ഇടയ്ക്ക് മേക്കപ്പെന്നും പറയും. ശ്രുതി ഫുൾ മേക്കപ്പാണെന്ന് എന്റെ ഒന്നര വയസുള്ള കൊച്ചിന് വരെ മനസിലായിയെന്നും', തമാശയായി ശ്രീലയ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ നിന്നും തനിക്ക് ഒരുപാട് ട്രോളുകള്‍ വന്നിരുന്നുവെന്നും ഇപ്പോള്‍ ചേച്ചിയും കൂടെ വന്നപ്പോള്‍ പൂര്‍ത്തിയായെന്നും ശ്രുതി പറഞ്ഞു.

ചേച്ചിയാണെങ്കിലും ലയമോളേ എന്നാണ് ഞാന്‍ വിളിക്കാറുള്ളത്. ടിന്റുമോള്‍ എന്നാണ് ഞാന്‍ തിരിച്ച് ശ്രുതിയെ വിളിക്കുന്നതെന്നും ഇരുവരും പറഞ്ഞു. ഓണത്തിന് എന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോൾ ബി​ഗ് ബോസിൽ കൂടി പോയി വന്നതോടെ തിരക്കുള്ള സമയമാണെന്നായിരുന്നു ശ്രുതി പറഞ്ഞത്. കുറേ അഭിമുഖങ്ങളും ഷോകളുമൊക്കെ വന്നിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X