'മരിച്ചുപോയ മകന്റെ മുഖച്ഛായ...'; ആ അമ്മയുടെ സങ്കടത്തിന് ആശ്വാസം പകർന്ന് ബി​ഗ് ബോസ് താരം വിഷ്ണു ജോഷി!

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. വിഷ്ണുവും അഖിൽ മാരാരും ഷിജുവും അടങ്ങിയ ​ഗ്യാങ് ബി​ഗ് ബോസ് വീട്ടിൽ തീർത്തത് വലിയൊരു ആരവമായിരുന്നു. ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധിയെഴുതിയ വിഷ്ണുവിന് പക്ഷെ ഫിനാലെയ്ക്ക് തൊട്ട് മുമ്പ് ഷോയിൽ നിന്നും പുറത്തുപോകേണ്ടിവന്നു. എന്നാൽ തന്നെയും ഈ ഖൽ നായകിന് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. ബി​ഗ് ബോസ് കഴിഞ്ഞ ശേഷം മോഡലിങ്ങും യുട്യൂബ് ചാനലും മറ്റുമായി മുന്നോട്ട് പോവുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണു അടുത്തിടെ ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു. ജീവിതത്തിൽ നേടുന്ന വിജയങ്ങളുടെയും സന്തോഷങ്ങളുടെയും വിശേഷങ്ങളെല്ലാം വിഷ്ണു ജോഷി യുട്യൂബിൽ പങ്കുവെക്കാറുണ്ട്. ഖൽ നായകിന് യുട്യൂബ് ചാനലിൽ രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്.

Vishnu Joshi

അതിയായ സിനിമാ മോഹമാണ് വിഷ്ണുവിനെ ബി​ഗ് ബോസിൽ വരെ എത്തിച്ചത്. വ്യത്യസ്തമായ വീഡിയോകളാണ് യുട്യൂബ് ചാനൽ വഴി വിഷ്ണു ജോഷി പങ്കിടുന്നത്. അത്തരത്തിൽ വിഷ്ണു കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചെല്ലാനത്തുള്ള ഒരു കുടുംബത്തെ സന്ദർശിച്ചതിന്റെ വീഡിയോയാണ് വിഷ്ണു പങ്കിട്ടത്.

ഒരു കുടുംബത്തെ തിരഞ്ഞ് പോയി കണ്ടതിന് പിന്നിൽ ഒരു കാരണവുമുണ്ട്. വിഷ്ണുവിന്റെ മുഖച്ഛായയുള്ള ജിതിൻ എന്ന ചെറുപ്പക്കാരൻ മൂന്ന് വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. അതിനുശേഷം കുടുംബം മുഴുവൻ സങ്കടത്തിലാണ്. വിഷ്ണുവിനെപ്പോലെ മുടി നീട്ടിവളർത്തി ഫിറ്റ്നസിനൊക്കെ പ്രാധാന്യം കൊടുക്കുന്ന യുവാവായിരുന്നു ജിതിനും. വിഷ്ണുവിനെ ബി​ഗ് ബോസിൽ കണ്ടപ്പോൾ മുതൽ മകനെ വീണ്ടും കാണുന്നപോലെയാണ് ജിതിന്റെ അമ്മയ്ക്ക് അനുഭവപ്പെട്ടത്.

ഒരിക്കലെങ്കിലും വിഷ്ണുവിനെ നേരിട്ട് കാണണമെന്ന ആ​ഗ്രഹവുമായി ജിതിന്റെ അമ്മ ജീവിക്കുന്നുവെന്ന് ആരാധകർ വഴി അറിഞ്ഞാണ് വിഷ്ണു ജിതിന്റെ കുടുംബത്തെ ചെല്ലാനത്ത് പോയി സന്ദർശിച്ചത്. വിഷ്ണുവിനെ കണ്ടതോടെ ജിതിന്റെ അമ്മയും ബന്ധുക്കളുമെല്ലാം അതീവ സന്തോഷത്തിലായി. ഞങ്ങളുടെ ജിതിനെപ്പോലെ തന്നെയാണ് കാണാനെന്ന് വിഷ്ണുവിനോട് ജിതിന്റെ കുടുംബാ​ഗങ്ങളും നാട്ടുകാരുമെല്ലാം പറയുന്നുണ്ടായിരുന്നു.

ക്രിസ്മസ് അടുത്തതുകൊണ്ട് തന്നെ ഒരു കേക്കും വാങ്ങിയാണ് ജിതിന്റെ കുടുംബത്തെ കാണാൻ വിഷ്ണു ചെന്നത്. വികാരനിർഭരമായ നിമിഷങ്ങളാണ് എന്നതുകൊണ്ട് തന്നെ ജിതിന്റെ കുടുംബത്തിന്റെ അനുവാദം വാങ്ങിയശേഷമാണ് അവിടുത്തെ സന്തോഷ നിമിഷങ്ങൾ വിഷ്ണു വ്ലോ​ഗായി ഷൂട്ട് ചെയ്തത്. ജിതിന്റെ കുടുംബം സമ്മതിച്ചാൽ മാത്രമെ വീഡിയോ പോസ്റ്റ് ചെയ്യൂവെന്ന് തുടക്കത്തിൽ തന്നെ വിഷ്ണു പറഞ്ഞിരുന്നു.

Vishnu Joshi

ജിതിന്റെ കുടുംബത്തിനൊപ്പമിരുന്ന് ഊണും കഴിച്ചാണ് വിഷ്ണുവും കൂട്ടരും മടങ്ങിയത്. ബി​ഗ് ബോസിൽ പോയപ്പോൾ... തന്നെ യൂത്തിന് മാത്രമെ ഇഷ്ടപ്പെടൂവെന്നാണ് കരുതിയതെന്നും എന്നാൽ അമ്മമാർക്കും ചെറിയ കുട്ടികൾക്കും തന്നെ ഇഷ്ടപ്പെട്ടുവെന്നത് വലിയ സന്തോഷം പകരുന്നുവെന്നുമാണ് വിഷ്ണു ജിതിന്റെ കുടുംബത്തോട് വിശേഷങ്ങൾ പങ്കിടവെ പറഞ്ഞത്.

ചിലർ കൃഷ്ണനെപ്പോലെ തോന്നുന്നുവെന്നും മറ്റ് ചിലർ യേശുക്രിസ്തുവിന്റെ മുഖച്ഛായ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു. റെനീഷയുമായി പ്രണയത്തിലാണോ എന്നാണ് വിഷ്ണുവിനെ കാണാനെത്തിയ ആരാധികമാരിൽ മറ്റ് ചിലർ ചോദിച്ചത്. എന്നാൽ അങ്ങനെയൊന്നും ഇല്ലെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുമാണ് വിഷ്ണു പറഞ്ഞത്.

ജിതിന്റെ കുടുംബത്തെ കാണാനും ഞാൻ കാരണം അവർക്ക് കുറച്ച് ആശ്വാസവും സന്തോഷവും കിട്ടുന്നുണ്ടെന്ന് കേൾക്കുന്നതിലും ഒരുപാട് സന്തോഷവുമുണ്ട്. ഈ വീഡിയോ ആരുടെയും ഫീലിങ്സ് മുതലെടുത്തുകൊണ്ട് ഇടുന്നതല്ല. അവർക്കും ഇഷ്ടമാണ് എപ്പോഴും കാണാല്ലോയെന്ന് പറഞ്ഞതുകൊണ്ട് ഇടുന്നതാണ്. ഇത് തെറ്റിദ്ധരിച്ച് വേറെ രീതിയിൽ അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ ഞാൻ അവരോടൊക്കെ ക്ഷമ ചോദിക്കുന്നുവെന്നും വിഷ്ണു വീഡിയോയിൽ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X