​'ഗോപികയുടെ കുടുംബത്തെ ശാലിനി നായർ കൺട്രോൾ ചെയ്യുന്നു?'; സംശയങ്ങൾക്ക് മറുപടി നൽകി ബി​ഗ് ബോസ് താരം ​ഗോപിക!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആവേശകരമായി മുന്നോട്ട് പോകുമ്പോൾ ഹൗസിൽ ഇപ്പോൾ അവശേഷിക്കുന്നത് പതിനാറ് മത്സരാർഥികളാണ്. ഏറ്റവും അവസാനത്തെ എവിക്ഷനിൽ ഹൗസിൽ നിന്നും പുറത്തായത് കോമണർ വിഭാ​ഗത്തിൽ ഹൗസിൽ മത്സരിക്കാനെത്തിയ മത്സരാർഥി ​ഗോപിക ​ഗോപിയാണ്.

മൂവാറ്റുപുഴക്കാരിയായ ​ഗോപിക ഏറെ പ്രതീക്ഷകളോടെയാണ് ഹൗസിലേക്ക് എത്തിയത്. വളരെ നാളുകളായി ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയാണ് ​ഗോപിക. താനും ചേട്ടനും സെലക്ഷൻ കിട്ടാൻ വേണ്ടി പരിശ്രമിച്ചുവെന്നും അതിൽ ഭാ​ഗ്യം തുണച്ചത് തന്നെയാണെന്നും ​ഗോപിക അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

 Gopika Gopi

ഇപ്പോഴിത ​ ഹൗസിൽ നിന്നും എവിക്ടായ ശേഷം തന്റെ ഹൗസിലെ അനുഭവങ്ങളും ബി​ഗ് ബോസ് ഷോ സ്ക്രിപ്റ്റഡാണോയെന്നതിനും കൃത്യമായി മറുപടി നൽകിയിരിക്കുകയാണ് ​ഗോപിക ​ഗോപി. ടിവി കേരള എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ​ഗോപിക അനുഭവങ്ങൾ പങ്കുവെച്ചത്. ബി​ഗ് ബോസ് ഷോ ഒരിക്കലും സ്ക്രിപ്റ്റഡല്ലേയെന്ന് ​അവതാരക ചോദിച്ചപ്പോൾ ആണ്... നൂറ് ശതമാനവും എന്നാണ് ​ഗോപിക മറുപടി പറഞ്ഞത്.

മാത്രമല്ല ഹൗസിൽ വെച്ച് എന്റെ കഥ സെ​ഗ്മെന്റിൽ എല്ലാവരും പറഞ്ഞ കഥകൾ സ്ക്രിപ്റ്റഡാണോയെന്ന് ചോദിച്ചപ്പോൾ താൻ പറഞ്ഞ അനുഭവങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതാണെന്നും ഒരു വരിപോലും മറ്റൊരാൾ എഴുതി തന്നിട്ട് താൻ പറഞ്ഞതല്ലെന്നും ​ഗോപിക പറഞ്ഞു.

എല്ലാവരുടെ ലൈഫിലും ഏന്തെങ്കിലും ഉണ്ടാകും. അതിന്റെ പരിണിത ഫലമായി പിന്നീട് ട്രോമ, അസുഖങ്ങൾ പോലുള്ളവയും വരും. ഏയ്ഞ്ചലിന് ഉള്ള അസുഖങ്ങൾ മുമ്പ് ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ കാരണമാണ്. പിന്നെ ബി​​ഗ് ബോസ് അണിയറപ്രവർത്തകർ‌ എങ്ങനെയാണ് മത്സരാർഥികളെ സെലക്ട് ചെയ്തതെന്ന് എനിക്കറിയില്ല. ലെച്ചുവിന് ബോധമില്ലാത്തത് കൊണ്ടല്ല പതിനാറ് വർഷം അവൾ പീഡനം അനുഭവിച്ചത്.

അവൾ ഒരാളുടെ കീഴിലായിരുന്നു. അവിടെ നിന്നും ആ പ്രായത്തിൽ രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. പിന്നെ പതിനെട്ട് വയസിൽ അവൾ വീട് വിട്ടിറങ്ങി. അതിന് ശേഷമാണ് അവൾക്ക് സ്വന്തം കാര്യം തീരുമാനിക്കാൻ സാധിച്ചത്. ആളുകളുടെ ഓരോരോ സാ​ഹചര്യങ്ങളാണ്. ലെച്ചുവിനെ കുറിച്ച് ആളുകൾക്കുള്ള സംശയങ്ങൾക്ക് മറുപടിയായി ​ഗോപിക പറഞ്ഞു.

 Gopika Gopi

ഞാൻ പറഞ്ഞത് മുഴുവൻ ഞാൻ അനുഭവിച്ച കാര്യങ്ങളാണ്. എനിക്ക് അന്ന് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. പിന്നെ നമ്മൾ എല്ലാവരും ലേണേഴ്സാണ്. ഓരോ കാര്യങ്ങളും നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ​ഗോപിക പറഞ്ഞു. ശേഷം ശാലിനി നായരെ കുറിച്ചാണ് അവതാരക ചോദിച്ചത്. ​

ഗോപിക ​ഹൗസിലായിരുന്ന സമയത്ത് താൻ ​ഗോപികയുടെ വീട്ടിൽ ചെന്നപ്പോൾ ഗോപികയുടെ കുടുംബത്തെ ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഒരു മത്സരാർഥി നിയന്ത്രിക്കുന്നതായി കണ്ടുവെന്നും തന്നോട് ഇറങ്ങി പോകാൻ പറഞ്ഞുവെന്നുമാണ് അവതാരക ​ഗോപികയോട് പറഞ്ഞത്.

ഗോപികയുടെ കുടുംബത്തെ ആരെങ്കിലും കൺട്രോൾ ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ‌ ​ഗോപിക പറഞ്ഞ മറുപടി ഇതായിരുന്നു. ശാലിനി ചേച്ചിയെ കുറിച്ചാണ് നിങ്ങൾ പറയുന്നതെന്ന് എനിക്ക് മനസിലായി. എനിക്ക് ചേച്ചിയുമായി കോൺടാക്ടില്ല.

എന്നെ ആരും ഹെൽപ്പ് ചെയ്തിട്ടില്ല ബി​ഗ് ബോസ് ഹൗസിലേക്ക് എത്താൻ. സാധാരണ ഓഡീഷൻ വഴിയാണ് എത്തിയത്. എന്നെ ആരും ട്രെയിൻ ചെയ്ത് വിട്ടതല്ല. ലോഞ്ചിങ് ഡെയുടെ രണ്ട് ദിവസം മുമ്പാണ് ഞാൻ സെലക്ഷൻ കിട്ടിയത് പോലും അറിഞ്ഞത്. എന്റെ ചേട്ടൻ പവിന്റെ ഇൻസ്റ്റ ഫ്രണ്ടാണ് ശാലിനി ചേച്ചി. ഹൗസിലേക്ക് പോകാൻ‌ സെലക്ഷൻ കിട്ടിയപ്പോൾ ശാലിനി ചേച്ചിയാണ് വസ്ത്രം പോലുള്ളവ എടുക്കാൻ എന്നെ സഹായിക്കാമെന്ന് പറഞ്ഞത്.

ഇങ്ങോട്ട് പറഞ്ഞതാണ് ​ഹെൽപ്പ് ചെയ്യാമെന്ന്. ഞാൻ ഹൗസിലേക്ക് പോകും മുമ്പ് വീട്ടിലുള്ളവരോട് പറഞ്ഞിരുന്നു ഇന്റർവ്യു കൊടുക്കേണ്ടെന്ന്. കാരണം പിന്നീട് സോഷ്യൽമീഡിയ വഴി എന്റെ വീട്ടുകാർക്ക് മോശം അനുഭവങ്ങൾ വന്നേക്കും. മുമ്പുള്ള സീസണിൽ മത്സരാർഥികളുടെ കുടുംബക്കാർ അനുഭവിച്ചത് ഞാൻ കണ്ടതാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ​ഗോപിക ​ഗോപി പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X