'വെറുപ്പിക്കാതെ വേറെ നിവർത്തിയില്ല, ഞാൻ ആടി തകർത്തിട്ട് വന്നതല്ലേ, ചാനലിനെ ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല'; ഗോപിക
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ബിഗ് ബോസ് അഞ്ചാം സീസണാണ് നടന്നുകൊണ്ടിരിക്കുന്നത്. മുപ്പത് ദിവസത്തോട് അടുക്കുമ്പോൾ ഇതുവരെ മൂന്ന് പേരാണ് ഹൗസിൽ നിന്നും പുറത്തായത്. ഏയ്ഞ്ചലിൻ മരിയ, ഗോപിക ഗോപി എന്നിവർ എവിക്ഷനിലൂടെയും ഹനാൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്നുമാണ് ഹൗസിൽ നിന്നും പുറത്തായത്.
ഇത്തവണത്തെ സീസണിൽ ഗോപിക ഗോപി കോമണർ കാറ്റഗറിയിലാണ് ഹൗസിൽ മത്സരിക്കാനെത്തിയത്. തുടക്കത്തിൽ ആദ്യത്തെ ആഴ്ച ഗോപികയുടെ പ്രകടനത്തെ ആരാധകർ പുകഴ്ത്തിയെങ്കിലും പിന്നീട് അങ്ങോട്ട് ഓവർ കോൺഫിഡൻസ് കാരണം ഗോപികയുടെ ഗെയിം മുഴുവൻ പാളിപ്പോയിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

തുടക്കത്തിൽ നല്ല വോട്ട് കിട്ടിയിരുന്ന ഗോപികയ്ക്ക് പിന്നീട് അത് കുറഞ്ഞു. ഇപ്പോഴിത ഹൗസിൽ നിന്നും പുറത്തിറങ്ങി നാട്ടിലെത്തിയ ഗോപിക മുൻ മത്സരാർഥി ശാലിനി നായർക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ബിഗ് ബോസ് ഹൗസ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
താൻ ഇപ്പോൾ പുറത്താകേണ്ട മത്സരാർഥിയായിരുന്നില്ലെന്നും ഒരു നോമിനേഷൻ ലിസ്റ്റ് വെച്ച് നാലാഴ്ച വരെ വോട്ടിങ് നടത്തിയശേഷം എവിക്ഷൻ നടത്തിയതിനോട് യോജിപ്പില്ലെന്നുമാണ് ഗോപിക ഗോപി അഭിമുഖത്തിൽ പറഞ്ഞത്. 'ബിഗ് ബോസ് വീട്ടിൽ കയറിയ ഒരു ദിവസം മാത്രമാണ് മറ്റുള്ളവർ കെയർ തന്നിട്ടുള്ളത് പോലെ പെരുമാറിയിട്ടുള്ളത്. ഞാനൊരു കോമണർ എന്ന രീതിയിൽ അല്ല അവിടെ പെരുമാറിയത്.'
'ആദ്യം തൊട്ടെ ആക്ടീവായിട്ട് നിൽക്കാനാണ് നോക്കിയത്. ഒറ്റപ്പെടലുകൾ ഉണ്ടായിട്ടുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ പല രീതിയിലും മാനസികമായി വിഷമമുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും പലരും ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ എങ്ങനെയാണ് വന്നതെന്ന് എനിക്ക് അറിയില്ല. പല സമയത്തും നമ്മളെ കുത്തിനോവിച്ചിട്ടുണ്ട്.'
'പക്ഷേ മാക്സിമം സ്ട്രോംഗ് ആയിട്ട് തന്നെയാണ് ഞാൻ അവിടെ നിന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്' എന്നാണ് ഗോപിക ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം പറഞ്ഞത്. 'എവിക്ഷൻ എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല. കാണേണ്ട ആവശ്യമുണ്ടോ... ഞാൻ ആടി തകർത്തിട്ട് വന്നതല്ലേ... എനിക്ക് ഹൗസിൽ ജെനുവിനായി തോന്നിയത് റെനീഷയെയാണ്. ടോപ്പ് ഫൈവിൽ വരാനും സാധ്യതയുണ്ട്. കാരണം അത്രയും കാമറ നിരീക്ഷിച്ചുകൊണ്ടിരിക്കെ ആദ്യ ആഴ്ചയിൽ തന്നെ എന്നെ ഇഷ്ടമല്ലെന്നുള്ളത് മുഖത്ത് നോക്കി അവൾ പറഞ്ഞു.'

'അത് പറയാൻ ഒരു ധൈര്യം വേണം റെനീഷ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ പറയാനുള്ളത് പറഞ്ഞതുപോലെ തോന്നി. ഞാൻ പോരേണ്ട ആളായിരുന്നില്ല. പുറത്തെ പ്രതികരണം എനിക്ക് അറിയേണ്ട ആവശ്യമില്ല. പക്ഷെ ഞാൻ നല്ല ഗെയിമറാണ്. റിയലായി നിന്നാണ് കളിച്ചത്. സീറോ ഫോളോവേഴ്സുമായാണ് ഞാൻ ഹൗസിലേക്ക് പോയത്. നന്നായി ഗെയിം കളിക്കണം. ബെസ്റ്റ് ചെയ്യണമെന്ന് മാത്രമാണ് ചിന്തിച്ചത്.'
'അതുകൊണ്ട് തന്നെ പലരും പഴയ കാര്യങ്ങൾ പറഞ്ഞ് ബ്ലോക്ക് ചെയ്യുന്നതിനാൽ വെറുപ്പിക്കാതെ വേറെ നിവർത്തിയില്ല. എങ്കിലെ ഞാൻ ആ ഹൗസിലുണ്ട് എന്നത് ആളുകൾക്ക് മനസിലാകൂ. പിന്നെ ജുനൈസും സാഗറുമായി ബന്ധപ്പെട്ട അടുക്കള ഇഷ്യുവിൽ എനിക്ക് പറയാനുള്ളത് ജുനൈസും സാഗറും മടിയന്മാരാണ്. കാരണം ലെച്ചുവിന്റെ ഗ്രൂപ്പിൽ ഇരുവരും ഉണ്ടായിരുന്നപ്പോൾ പ്രശ്നമായി ക്യാപ്റ്റൻ സ്ഥാനം വരെ കൊടുത്ത് ലെച്ചു ഗ്രൂപ്പിൽ നിന്നും മാറിപ്പോയിരുന്നു.'
'ഫോർത്ത് സീസണിലെ ചില മത്സരാർഥികളെ എനിക്കിഷ്ടമല്ലായിരുന്നുവെന്നത് സത്യമാണ്. അത് എല്ലാവരേയും അല്ല ചിലർ പുറത്തിറങ്ങിയ ശേഷമുള്ള പെരുമാറ്റം എനിക്ക് ഇഷ്ടപ്പെട്ടില്ല അത്രമാത്രം. അഖിൽ മാരാർ നിലപാടുണ്ടെന്ന് പറഞ്ഞിട്ട് നിലപാടില്ലാത്ത പെരുമാറ്റമാണ് കാണിക്കുന്നത്. കട്ട ടാസ്ക്കിൽ മോഷ്ടിക്കില്ലെന്ന് പറഞ്ഞയാൾ രത്നങ്ങൾ പെറുക്കുന്ന ടാസ്ക്കിൽ തുണികൾക്കിടയിൽ നിന്ന് വരെ മോഷ്ടിച്ചു.'
'എവിക്ഷന് ശേഷം കൊച്ചിയിൽ വന്ന് ഇറങ്ങിയപ്പോൾ ഞാൻ മാധ്യമങ്ങളോട് എവിക്ഷനിൽ തൃപ്തിയില്ലെന്ന് പറഞ്ഞിരുന്നു. അത് ചാനലിനെ തള്ളി പറഞ്ഞതല്ല. നാല് ആഴ്ച ഒരേ നോമിനേഷൻ ലിസ്റ്റ് ഇട്ടതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്' ഗോപിക ഗോപി പറഞ്ഞു. താരത്തിന്റെ അഭിമുഖം വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. ഗോപിക തിരിച്ച് ഹൗസിലേക്ക് വരണമെന്നും ചിലർ കമന്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications