'മാനസീകമായി കുഴപ്പമില്ലെന്ന് തെളിഞ്ഞിട്ടാണ് ഹൗസിലേക്ക് പോയത്, ഒറ്റയ്ക്ക് സംസാരിച്ചത് ഗെയിമിന് വേണ്ടി'; ഹനാൻ!
ഹനാൻ ഹൗസിലേക്ക് വന്നതും നിന്നതും പോയതുമെല്ലാം കണ്ണ് അടച്ച് തുറക്കും മുമ്പ് സംഭവിച്ചു. ഒരു കൊടുങ്കാറ്റ് വന്ന് പോയപോലെ എന്നാണ് പ്രേക്ഷകർ ഹനാന്റെ വൈൽഡ് കാർഡ് എൻട്രിയെ വിശേഷിപ്പിച്ചത്. വെറും മൂന്ന് ദിവസം മാത്രമാണ് ഹനാൻ ഹൗസിനുള്ളിൽ നിന്നത്. ശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹൗസിൽ നിന്നും പുറത്ത് പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം മോഹൻലാൽ വന്നപ്പോൾ ഹനാന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിശ്രമം ആവശ്യമാണെന്നുമാണ് ഹൗസിലെ മറ്റ് അംഗങ്ങളോട് പറഞ്ഞത്. മനീഷ കെ.എസ് അടക്കമുള്ള മത്സരാർഥികൾ ഹനാൻ പോയതിൽ സങ്കടപ്പെട്ട് കരഞ്ഞിരുന്നു. മാത്രമല്ല ഹനാന്റെ ഗെയിമിനോട് പ്രേക്ഷകർക്കും വലിയ താൽപര്യമുണ്ടായിരുന്നില്ല.

നാല് സീസണായി കണ്ടുവരുന്ന ചീഞ്ഞ പഴകിയ ഒറ്റപ്പെടൽ, തനിച്ച് ഇരുന്ന് സംസാരം സ്ട്രാറ്റർജിയാണ് ഹനാൻ ഹൗസിൽ ഇറക്കിയതെന്നും അത് കണ്ടിരിക്കാൻ വളരെ അരോചകമായിരുന്നുവെന്നുമാണ് പ്രേക്ഷകർ പറഞ്ഞത്. എന്നാൽ താൻ എല്ലം മനപൂർവം ചെയ്തതാണെന്നും ഹൗസും അവിടുത്തെ അംഗങ്ങളേയും ഉറക്കം പോലും ഇല്ലാതെ നിരീക്ഷിക്കുകയായിരുന്നുവെന്നും ഹനാൻ മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ലാലേട്ടനെ കാണാൻ സാധിക്കാതെ പോയത് അന്ന് നടന്ന ചില സംഭവങ്ങളുടെ പേരിലാണ്. അത് അണിയറപ്രവർത്തകരുടെ കുറ്റമല്ല. ലാലേട്ടനൊപ്പം ഒപ്പം സിനിമയിൽ ചെറിയ വേഷം ഞാൻ ചെയ്തിരുന്നു. ട്രോളൊക്കെ കണ്ടിട്ട് ചിരിക്കുകയാണ് ചെയ്തത്.'
'ഞാൻ അവിടെ സുഖവാസത്തിന് പോയതല്ല ഗെയിം കളിക്കാൻ പോയതാണ്. ഹനാൻ പറഞ്ഞ് തുടങ്ങുന്നു. ഞാൻ എന്റെ ഒരു ഗെയിം സ്ട്രാറ്റജി അവിടെ നല്ല രീതിയിൽ വർക്കൗട്ട് ചെയ്ത് എടുത്തിട്ടുണ്ട്. ഞാൻ ഒരു ടോം ആന്റ് ജെറി ഗെയിമാണ് അവിടെ കളിച്ചത്. ബിഗ് ബോസ് ആയിരുന്നു എന്റെ ടോം ഞാൻ ജെറിയായിരുന്നു. അവിടെ ഉള്ള മനുഷ്യരുടെ റിയൽ ക്യാരക്ടർ പുറത്ത് കൊണ്ടുവരികയായിരുന്നു എന്റെ ലക്ഷ്യം.'
'എല്ലാ മനുഷ്യരും ഒന്നും തികഞ്ഞവരല്ല. അവിടെ ഉള്ളവരെല്ലാം എന്റെ കുറ്റങ്ങളാണ് കൂടുതൽ കണ്ട് പിടിക്കാൻ ശ്രമിച്ചത്. അവിടെ എല്ലാവർക്കും നിലനിൽപ്പാണ് പ്രശ്നം. ദേവുവിന്റെ അടുത്ത് അവളുടെ നല്ല കാര്യങ്ങളാണ് ഞാൻ പറയാൻ ശ്രമിച്ചത്. ഫുഡ് സേവ് ചെയ്ത് വെച്ചിട്ട് എനിക്ക് വിശപ്പുള്ളപ്പോൾ ആവശ്യമുള്ളപ്പോൾ ഞാൻ കഴിക്കുമായിരുന്നു.'

ഹൗസിലെ മറ്റുള്ളവർ തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് വിശദീകരിച്ച് ഹനാൻ പറഞ്ഞു. 'പുലി പതുങ്ങുന്നത് ഒളിക്കാനല്ലെന്നും തയ്യാറെടുപ്പുകൾ നടത്തുകയാണ് താൻ ചെയ്തതെന്നും തന്റെ അഭിപ്രായത്തൽ ഗെയിം ഇനിയും തുടങ്ങിയിട്ടില്ലെന്നും ഹനാൻ പറഞ്ഞു. പുലി പതുങ്ങുന്നത് ഒളിക്കാനല്ല. തയ്യാറെടുപ്പുകൾ നടത്തുകയാണ്. ഞാൻ അവരെ നിരീക്ഷിക്കുകയായിരുന്നു.'
'എനിക്ക് മാനസീകമായി ഒരു കുഴപ്പവുമിലെന്ന് ടെസ്റ്റ് നടത്തി തെളിഞ്ഞ ശേഷമാണ് വീട്ടിലേക്ക് പോയത്. ഒറ്റയ്ക്ക് സംസാരിച്ചത് എന്റെ ടോം ആന്റ് ജെറി ഗെയിമിന്റെ ഭാഗമായി. ബിഗ് ബോസ് എന്റെ ഹീറോയാണ്. അഖിൽ ചേട്ടൻ നല്ല ഗെയിമറാണ്. നല്ല മൂല്യമുള്ള ഡിസർവിങ് ആയിട്ടുള്ളവർ ജയിക്കട്ടെ.'
'ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് ഹൗസിൽ പോയ ശേഷം എനിക്ക് മനസിലായി. എന്നെ സംബന്ധിച്ച് എന്റെ ഗെയിം പ്ലാൻ സക്സസാണ്. ഞാൻ സിഗരറ്റ് വലിക്കുന്നത് ക്യാമറയിൽ കാണിച്ചോയെന്ന് ചിലർ എന്നോട് ചോദിച്ചു. മനപൂർവമാണ് അവരെ പ്രവോക്ക് ചെയ്തതും ഇറിറ്റേറ്റ് ചെയ്തതും. ചതി എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല.'
'അതുകൊണ്ട് ആളുകളെ അടുത്തറിയാനാണ് ശ്രമിച്ചത്. ഞാൻ ഉറങ്ങാതെ നടന്നത് വീട് നിരീക്ഷിക്കാൻ വേണ്ടിയാണ്. എന്റെ ഗെയിം ഞാൻ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു. മാത്രമല്ല നിഷ്കളങ്കമായി ഞാൻ പറഞ്ഞതാണ് റിനോഷ് ബ്രോയെ ഇഷ്ടമാണെന്നത്. അത് നോട്ട് ചെയ്ത് വെച്ച് ഗോപിക ഞങ്ങളെ തമ്മിൽ ടാസ്ക്കിലൂടെ തെറ്റിച്ചു. അതുപോലെ ഏയ്ഞ്ചലിൻ വളരെ നിഷ്കളങ്കയാണ്' ഹനാൻ വിശദീകരിച്ചു.


Click it and Unblock the Notifications