'ഞാൻ അനുഭവിക്കുന്ന ഫ്രീഡം കാണുമ്പോൾ റെനീഷയ്ക്ക് അസൂയയുള്ളതായി തോന്നി'; സഹമത്സരാർഥികളെ കുറിച്ച് ലെച്ചു!

ബി​ഗ് ബോസ് സീസൺ ഫൈവിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രം നിന്ന് ആരാധകരെ സമ്പാദിച്ച മത്സരാർഥിയാണ് നടിയും നർത്തകിയുമെല്ലാമായ ലെച്ചു. ശാരീരികമായ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഹൗസിൽ വെച്ച് നിരവധി അനുഭവിച്ചിരുന്നു ലെച്ചു. പുറത്താകുന്നതിന് മുമ്പുള്ള ഒരാഴ്ച നിരന്തരമായി മെഡിക്കൽ റൂമിലും ഹോസ്പിറ്റലിലുമായിരുന്നു ലെച്ചു. എല്ലാവർക്കും വളരെ പ്രതീക്ഷയുള്ള മത്സരാർഥിയായിരുന്നു.

അ​ഗ്രസീവായി ​ഗെയിം കളിക്കാറില്ലെങ്കിലും ലെച്ചുവിന്റെ ചിരി കാണുമ്പോൾ ഒരു പോസിറ്റിവിറ്റി തോന്നാറുണ്ടായിരുന്നുവെന്നാണ് പ്രേക്ഷകർ പറഞ്ഞിരുന്നത്. ഹൗസിൽ വെച്ച് തന്റെ ജീവിതാനുഭവങ്ങൾ ലെച്ചു വെളിപ്പെടുത്തിയതോടെ ഹൗസിലുള്ള സഹമത്സരാർഥികൾക്കടക്കം താരത്തോടുള്ള മതിപ്പ് കൂടിയിരുന്നു.

ഇതുവരെ ഒരു സിനിമയിലെ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകരിൽ വലിയൊരു ഇംപാക്ട് ഉണ്ടാക്കാനും ലെച്ചുവിന് സാധിച്ചിരുന്നു.

Lechu

തിങ്കളാഴ്ച നിശ്ചയത്തിലെ മനീഷയെന്ന ലെച്ചുവിന്റെ കഥാപാത്രം ഇപ്പോഴും വൈറലായി നിൽക്കുന്ന ഒന്നാണ്. ആഫ്രിക്കയിൽ ജനിച്ച് വളർന്ന ലെച്ചു ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ചികിത്സയും മറ്റുമായി തിരക്കിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലേക്ക് വന്നതും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതും. ഹൗസിൽ നിന്ന കുറച്ച് ദിവസങ്ങൾക്കൊണ്ട് തന്നെ തനിക്കുണ്ടായ അനുഭവങ്ങളും സഹമത്സരാർഥികളെ കുറിച്ചും ലെച്ചു വാചാലയായി.

ഇപ്പോഴിതാ മൂവി മാൻ ബ്രോഡ്കാസ്റ്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലെച്ചു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താൻ അനുഭവിക്കുന്ന ഫ്രീഡം കാണുമ്പോൾ റെനീഷയ്ക്ക് തന്നോട് അസൂയുള്ളതായി തോന്നിയിട്ടുണ്ടെന്നാണ് ലെച്ചു പറഞ്ഞത്.

സാ​ഗർ സാ​ഗറായിട്ടല്ല ബി​ഗ് ബോസ് ഹൗസിൽ നിൽക്കുന്നത്. എനിക്ക് അങ്ങനെയാണ് തോന്നിയത്. അനാവശ്യ കാര്യങ്ങളിൽ കയറി ഇടപെടും. എല്ലാ കുരുത്തക്കേടും കാണിച്ച് വെക്കുന്നുണ്ട്. ബി​ഗ് ബോസ് വീട്ടിലെ ഫേക്ക് പ്ലയർ സാ​ഗറാണ്. ഹൗസിൽ ജലസിയുള്ള ആൾ റെനീഷയാണ്. പുള്ളിക്കാരിക്ക് അറിയാം ഞാൻ വളരെ അധികം ഫ്രീഡം അനുഭവിച്ച് ജീവിക്കുന്ന വ്യക്തിയാണെന്ന്.

റെനീഷയുടെ ലൈഫ് സ്റ്റൈൽ വെച്ച് നോക്കുകയാണെങ്കിൽ ഞാൻ നേരെ ഓപ്പോസിറ്റാണ്. അതൊക്കെ കാരണം ജലസിയായിരിക്കാം.... അല്ലെങ്കിൽ ഇഷ്ടപ്പെടാത്തതാകാം. റെനീഷയ്ക്ക് ജലസിയുണ്ടെന്നത് എനിക്ക് തോന്നിയതാണ്. നല്ല ഡാൻസറുമാണ് റെനീഷ. ഒരു ജോളി ഡാൻസറാണ്.

Lechu

ഷിജു ചേട്ടൻ ഹൗസിലെ പോസിറ്റീവ് തെറാപ്പിസ്റ്റാണ്. അഖിൽ മാരാർ ബോംബാണ്. ​ഗ്രനേഡ് പോലെയാണ്. എപ്പോൾ വേണമെങ്കിലും പൊട്ടും. വിശ്വസിക്കാൻ പറ്റുന്നൊരാൾ റിനോഷാണ്. സത്യസന്ധനുമാണ് റിനോഷ് ലെച്ചു പറഞ്ഞു. ലെച്ചുവിന്റെ ക്യൂട്ട് ചിരിക്കാണ് ആരാധകർ ഏറെയും. ഈ ചെറിയ പ്രായത്തിനുള്ളിൽ ലെച്ചു അനുഭവിച്ചതിന് കൊടിയ പീഡനങ്ങളാണ്.

തിങ്കളാഴ്ച നിശ്ചയത്തിൽ മാത്രമല്ല ലെച്ചു അഭിനയിച്ചിട്ടുള്ളത്. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, കളി, സേഫ് എന്നീ മലയാള ചിത്രങ്ങളിലും ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം ഇരൈവനിലും ലെച്ചു അഭിനയിച്ചിട്ടുണ്ട്.

ബി​ഗ് ബോസിലേക്ക് റീ എൻട്രി കിട്ടിയാൽ എന്തായാലും പോകുമെന്നും നല്ല രീതിയിൽ പെർഫോം ചെയ്യണം എന്നാണ് ആ​ഗ്രഹമെന്നും ലെച്ചു പറഞ്ഞിട്ടുണ്ട് സംവിധായകനും, ഫോട്ടോഗ്രാഫറുമായ ശിവജിയാണ് ലെച്ചുവിന്റെ പാട്നർ. വീടിന്റെ പുറത്തിറങ്ങിയപ്പോഴാണ് ഇത്തിരി കൂടി എന്റെ ഗെയിം നല്ല രീതിയിൽ ആക്കാമെന്ന് തോന്നിയത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങായി നിൽക്കാമായിരുന്നുവെന്നും ലെച്ചു പറഞ്ഞു.

കടന്നുവന്ന വഴികളില്‍ താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും അതില്‍ നിന്ന് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ലെച്ചു ബിഗ് ബോസില്‍ വെച്ച് പറഞ്ഞിരുന്നു. നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ട് ലെച്ചു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X