'ഏറെക്കുറെ ഉറപ്പായി, എല്ലാ തയ്യാറെടുപ്പും നടത്തി; പക്ഷെ പുറത്തായി; ബി​ഗ് ബോസ് ഓഡിഷനിൽ സംഭവിച്ചത്'

കാത്തിരിപ്പുകൾക്കൊടുവിൽ ബി​ഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ ഇന്ന് പ്രേക്ഷകരിലേക്ക് എത്താൻ പോവുകയാണ്. ബി​ഗ് ബോസിന്റെ പുതിയ സീസണിന് വൻ ഹൈപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആരാെക്കെയാണ് മത്സരാർത്ഥികളെന്ന് സംബന്ധിച്ച് പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്ത് വന്നിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ന് രാത്രിയോടെ ആരൊക്കെയാണ് ഷോയിലെ മത്സരാർത്ഥികളെന്ന് വ്യക്തമാവും.

ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവരാണ് മത്സരാർത്ഥികളെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നുള്ള സൂചന. ഷോ തുടങ്ങിയ ശേഷം വൈൽഡ് കാർഡ് എൻട്രി വഴി എത്തുന്ന മത്സരാർത്ഥികളിലും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ റിയാസ് സലിം ഇങ്ങനെ വന്നാണ് ​ഗെയിം ചേഞ്ചറായി മാറിയത്. ഇത്തവണയും ഇത്തരം സർപ്രെെസുകളുണ്ടാവുമെന്ന് ബി​ഗ് ബോസ് കാണികൾ പ്രതീക്ഷിക്കുന്നു.

ഇപ്പോഴിതാ ബി​ഗ് ബോസ് ഓഡിഷനിൽ നിന്നും അവസാന ഘട്ടത്തിൽ പുറത്തായതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നടൻ മുൻഷി രഞ്ജിത്ത്. ഏറെക്കുറെ ഉറപ്പായിരുന്നു തന്റെ ബി​ഗ് ബോസ് പ്രവേശനമെങ്കിലും അത് നടന്നില്ലെന്ന് രഞ്ജിത്ത് വ്യക്തമാക്കി. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

 Bigg Boss

സോഷ്യൽ മീഡിയയിലോ ഷോകളിലിലോ അധികം കാണാത്ത ആളായിരുന്നു ഞാൻ. അതിനെല്ലാം പറ്റിയ പ്ലാറ്റ്ഫോമായിരുന്നു. ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷെ തന്നെ തെരഞ്ഞെടുത്തില്ലെന്നും മുൻഷി രഞ്ജിത്ത് പറയുന്നു. 'സൂപ്പർ മാർക്കറ്റിൽ പോയി സോപ്പ് വാങ്ങുമ്പോൾ നാലഞ്ച് സോപ്പുകളെടുത്ത് ട്രോളിയിലിടും. ബില്ലടിക്കാറാവുമ്പോൾ ഇത്രയും പീസ് വേണ്ടെന്ന് പറഞ്ഞ് രണ്ടെണ്ണം മാറ്റിവെക്കും. അങ്ങനെ മാറ്റിവെച്ച കൂട്ടത്തിലായിപ്പോയി ഞാൻ'

'സെലക്ഷനിലുണ്ടായിരുന്നു. അതിന്റെ ഏകദേശ പ്രോസസൊക്കെ കഴിഞ്ഞതാണ്. അന്തിമ തീരുമാനമെടുക്കുക ചാനലാണ്. അവർക്ക് ഷോയ്ക്ക് ആവശ്യമുള്ളവരെയാണ് തെരഞ്ഞെടുക്കുക. 600 ഓളം പേരെ ഷോർട് ലിസ്റ്റ് ചെയ്ത് വിളിച്ച ശേഷമാണ് പത്തിരുപത് പേരിലേക്ക് എത്തുന്നത്. ബി​ഗ് ബോസിൽ വന്ന ഫിറോസാണ് തന്റെ പേര് നിർദ്ദേശിച്ചത്'

Munshi Ranjith, Bigg Boss

'ഞങ്ങൾ ഒരുമിച്ച് സീരിയൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ സംസാരിച്ചപ്പോൾ എനിക്ക് ബി​ഗ് ബോസിൽ താൽപര്യമുണ്ടെന്ന് മനസ്സിലാക്കി എന്റെ നമ്പർ കൊടുത്തു. ആദ്യം സൂം ഇന്റർവ്യൂ. പിന്നെ ഫേസ് ടു ഫേസ് ഇന്റർവ്യൂ. സൂം ഇന്റർവ്യൂ കഴിഞ്ഞ ശേഷം വിവരം പുറത്ത് പറയേണ്ടെന്ന് പറഞ്ഞിരുന്നു. അഭിനയിക്കാൻ പോവുന്നതിനേക്കാൾ തയ്യാറെടുപ്പ് വേണം ബി​ഗ് ബോസിലേക്ക്. അതെല്ലാം ചെയ്തിരുന്നു' പ്രവേശനം കിട്ടാത്തതിൽ തനിക്ക് വിഷമമില്ലെന്നും വൈൽഡ് കാർഡ് എൻട്രിയിലൂടെ ചിലപ്പോൾ തന്നെ വിളിച്ചേക്കാമെന്നും മുൻഷി രഞ്ജിത്ത് പറയുന്നു.

ബി​ഗ് ബോസ് തുറന്ന് നൽകുന്ന പ്ലാറ്റ്ഫോമിൽ വലിയ പ്രതീക്ഷ മത്സരാർത്ഥികൾക്കുണ്ടാവാറുണ്ട്. ലൈം ലൈറ്റിൽ ഒരു കരിയർ വളർത്താനുള്ള അവസരമാണ് ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് തുറന്ന് നൽകുന്നത്. അതേസമയം മറിച്ച് സംഭവിക്കാനുള്ള സാധ്യതയുണ്ട്. ബി​ഗ് ബോസിലേക്ക് പോവുന്ന സെലിബ്രറ്റികൾക്ക് ഒരുപക്ഷെ ഈ താരമൂല്യം വീട്ടിൽ നിന്നിറങ്ങുമ്പോൾ നഷ്ടപ്പെട്ടേക്കാം. മുൻ സീസണുകളിൽ പങ്കെടുത്ത പല സെലിബ്രറ്റികൾക്കും പിന്നീട് കടുത്ത സൈബറാക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

വീട്ടിൽ ചെയ്യുന്ന പ്രവൃത്തികൾ എങ്ങനെ പ്രേക്ഷകർ എടുക്കുമെന്ന് പറയാൻ പറ്റില്ല. ഇതാണ് പലപ്പോഴും ബി​ഗ് ബോസ് ഷോയെ കൗതുകരമാക്കുന്നത്. നാലാം സീസണിലെ കടുത്ത പോരാട്ടത്തിന് ശേഷം അഞ്ചാം സീസണിൽ മാറ്റുരയ്ക്കുന്നവർ ഇനി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവാൻ പോവുകയാണ്. വരും ദിവസങ്ങളുടെ ഓരോ മത്സരാർത്ഥികളുടെയും ആരാധകരുടെ ഫാൻ ഫൈറ്റുകളുമുണ്ടാവും. ‌ഷോ തുടങ്ങാൻ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേമികൾ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X