'ഡബ്ബിങിന് വിളിച്ചാൽ സൗബിൻ വരില്ല, പ്രശ്നം തുടങ്ങിയത് അവിടെയാണ്, ഷൈൻ എന്നോട് ചോദിച്ചിരുന്നു'; ഒമർ ലുലു

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ നെ​ഗറ്റീവ് ഇമേജോടെ വന്ന് നിരവധി ആരാധകരെ സമ്പാദിച്ച് പുറത്ത് പോയ മത്സരാർഥിയാണ് സംവിധായകൻ ഒമർ ലുലു. അദ്ദേഹത്തിന്റെ സോഷ്യൽമീഡിയയിലെ ഇടപെടലുകളും അദ്ദേഹം ചെയ്ത സിനിമകളും വെച്ച് ഹൗസിലേക്ക് കയറും മുമ്പ് ഒമർ ലുലുവിന് ഹേറ്റേഴ്സായിരുന്നു കൂടുതൽ.

സോഷ്യൽമീഡിയയിലെ ഒമർ എല്ലാ വിഷയങ്ങൾക്കും പ്രതികരിക്കുകയും മറ്റും ചെയ്യുന്ന വ്യക്തിയാണ്. എന്നാൽ ഹൗസിലെത്തിയപ്പോൾ ഒമർ യഥാർഥത്തിൽ അങ്ങനെ അല്ലെന്നും പച്ചയായ മനുഷ്യനാണെന്നും പ്രേക്ഷകർ മനസിലാക്കി.

വളരെ ജെനുവിനായി സംസാരിക്കുന്ന മത്സരാർഥിയെന്നാണ് പ്രേക്ഷകർ ഒമറിനെ കുറിച്ച് പറയാറുള്ളത്. രണ്ട് ആഴ്ചയാണ് ബി​ഗ് ബോസ് ഹൗസിൽ ഒമർ ലുലു നിന്നത്. ഹൗസിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻ‌ട്രിയായിരുന്നു ഒമർ ലുലു. തനിക്ക് ഹൗസിലെത്തിയപ്പോൾ മുതൽ ഒരു സ്വാതന്ത്ര കുറവ് അനുഭവപ്പെട്ടുവെന്നും എങ്ങനെ എങ്കിലും പുറത്താകണമെന്ന ആ​ഗ്രഹമായിരുന്നുവെന്നും ഒമർ ലുലു ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം പറഞ്ഞിരുന്നു.

Omar Lulu, Soubin Shahir

അടുത്തിടെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമാണ് യുവതാരങ്ങളുടെ ലഹരി ഉപയോ​ഗവും അത് മൂലം സിനിമാ ചിത്രീകരണത്തിൽ തടസം നേരിടുന്നതും. ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങളെ ഇത്തരം കാരണങ്ങളുടെ പേരിൽ സംഘടനകൾ വിലക്കിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തിൽ തനിക്കുള്ള ചില അനുഭവങ്ങൾ ഫിൽ‌മി ബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഒമർ ലുലു.

നടൻ സൗബിൻ ഷാഹിറിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നാണ് ഒമർ ലുലു പറയുന്നത്. ഡബ്ബിങിന് വിളിച്ചിട്ട് ഫോൺ പോലും എടുത്തിരുന്നില്ലെന്നാണ് ഒമർ ലുലു പറഞ്ഞത്.

ഒമർ ലുലുവിന്റെ ഏറ്റവും ഹിറ്റായ സിനിമകളിൽ ഒന്നായ ഹാപ്പി വെഡ്ഡിങിൽ സൗബിൻ ഷാഹിർ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു. അതിലെ സൗബിന്റെ കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്. 'മദ്യം വിപത്താണ്. മദ്യം വിൽക്കുന്നത് സർക്കാരല്ലേ....?. അവനവൻ ശ്രദ്ധിച്ചാൽ അവനവന് നല്ലത്. പതിനേഴ് വയസിൽ വകതിരിവ് വട്ടപൂജ്യമാണ് അതുകൊണ്ട് ടിനി ചേട്ടൻ ഉദ്ദേശിച്ചത് മനസിലായി.'

വീഡിയോയുടെ പൂർണരൂപം ചുവടെ

'ലഹരി ഉപയോ​ഗിക്കുന്നത് സിനിമാ സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കും. അത്തരത്തിൽ ഷൂട്ട് മുടങ്ങുന്നത് തെറ്റാണ്. നടന്മാർ കാണിക്കുന്നതിനെ തെണ്ടിത്തരമെന്നെ പറയാൻ പറ്റൂ. എന്റെ പടത്തിൽ ഉർവശി, മുകേഷ്, ഇടവേള ബാബു തുടങ്ങിയ താരങ്ങളൊക്കെ അഭിനയിച്ചിട്ടുണ്ട്. അവരുടെ നമ്മളുമായുള്ള കമ്യൂണിക്കേഷൻ പക്കയാണ്.'

omar lulu, soubin shahir

'പറയുന്ന സമയത്ത് വരുന്നു തുടങ്ങിയ കാര്യങ്ങളിൽ അവർ പെർഫെക്ടാണ്. പിന്നെ യുവനടന്മാർ ഫോൺ വിളിച്ചാൽ എടുക്കില്ല. ഡബ്ബിങിന് വിളിച്ചാൽ എടുക്കില്ല. സൗബിനെ ഡബ്ബിങിന് വേണ്ടി വിളിച്ചിട്ട് ഫോൺ എടുത്തില്ല. ആ സമയത്താണ് പോപ്കോൺ സിനിമയുടെ ഷൂട്ട് നടന്നത്. പോപ്കോൺ ഡബ്ബിന് വന്നില്ല അവിടെ വന്നോയെന്ന് ചോദിച്ച് ആ സമയത്ത് ഷൈൻ ടോം ഇതേകുറിച്ച് എന്നോട് ചോദിച്ചിരുന്നു.'

'ഇപ്പോൾ ചോദിച്ചാൽ ഷൈൻ അത് പറയുമോയെന്ന് അറിയില്ല. പക്ഷെ എനിക്ക് അനുഭവം ഉള്ളതാണ്. ഷാഡോ പോലീസ് സെറ്റിൽ അന്വേഷിക്കുന്നത് നല്ലതാണ്. മാത്രമല്ല രാഷ്ട്രീയ പാർട്ടികൾ ഇലക്ഷനിൽ മദ്യം സപ്ലൈ ചെയ്യുന്നുണ്ട്. ലീ​ഗിലാണ് ഞാൻ പ്രവർത്തിച്ചത്. ലീ​ഗ് മദ്യം കൊടുക്കില്ല. മറ്റ് പാർട്ടികൾ വിതരണം ചെയ്യാറുണ്ട്.'

'ഞാൻ മദ്യം ട്രൈ ചെയ്തത് മുപ്പത്തിയഞ്ചാം വയസിലാണ്. അതും ലോക്ക് ഡൗൺ സമയത്ത്. ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ നിർത്തി' സിനിമയിലെ ലഹരി ഉപയോ​ഗത്തെ കുറിച്ച് സംസാരിച്ച് ഒമർ ലുലു പറഞ്ഞു. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു.

ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും അവസാനമായി എത്തിയത് നല്ല സമയം ആയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‍ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെ ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

More from Filmibeat

Read more about: omar lulu soubin shahir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X