'പബ്ലിസിറ്റി കണ്ട് കൂടെ കൂടിയതലല്ലോ, 99-ാം ദിവസം മാരാർ എനിക്ക് നൽകിയത്'; അഖിലിന്റെ മോതിരം കയ്യിലണിഞ്ഞ് ഷിജു!

ബി​ഗ് ബോസ് സീസൺ ഫൈവ് പലവിധ കോമ്പോകൾ കൊണ്ട് സമ്പന്നമായിരുന്നു. ഇതിന് മുമ്പൊക്കെ പ്രണയ ജോഡികളാണ് കൂടുതൽ സീസണുകളിൽ ഉണ്ടായിട്ടുള്ളത്. ആദ്യമായാണ് ഇത്രയേറെ ഫ്രണ്ട്ഷിപ്പ് കോമ്പോകൾ ഒരു സീസണിൽ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഒരു സൗഹൃദമത്സരമാണ് പ്രേക്ഷകർ ഇത്തവണത്തെ സീസണിൽ കണ്ടത്.

വിജയിയായ അഖിൽ മാരാരോട് ഏറ്റുമുട്ടി എതിർത്ത് നിൽക്കാൻ ആരും തന്നെ സീസൺ ഫൈവിൽ ശ്രമിച്ചിരുന്നില്ല. ഹൗസിൽ നിന്നും തനിക്ക് കിട്ടിയ നിധിയായി അഖിൽ മാരാർ‌ പറയാറുള്ളത് ഷിജുവിന്റെ സൗഹൃദമാണ്.

ഇരുവരും ആദ്യത്തെ കുറച്ച് ദിവസങ്ങൾക്കൊണ്ട് തന്നെ വല്ലാതെ അടുത്തു. അതിന് കാരണമായത് സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ്. ഇരുവരും സിനിമാചർച്ചകളിലൂടെയാണ് സൗഹൃദത്തിലായത്. ടോപ്പ് ഫൈവിൽ ഇരുവരും ഇടനേടിയപ്പോൾ ഷിജു അഞ്ചാം സ്ഥാനത്തും അഖിൽ ഒന്നാം സ്ഥാനത്തുമെത്തി. അഖിൽ വിജയിയാകുമെന്നത് ഷിജു ഏകദേശം ഉറപ്പിച്ചിരുന്നു.

Akhil Marar

അഖിലുമായുള്ള സൗഹൃദം പുറത്തിറങ്ങിയ ശേഷവും മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് ഷിജു. ഇപ്പോഴിതാ 99ആം ദിവസം അഖിൽ തനിക്ക് ഒരു സമ്മാനം നൽകിയതിനെ കുറിച്ച് ഷിജു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. അഖിൽ വളരെ വർഷങ്ങളായി കയ്യിൽ അണിഞ്ഞ് നടന്നിരുന്ന ഒരു മോതിരമാണ് ഷിജുവിന് 99ആം ദിവസം സമ്മാനമായി ഊരി നൽകിയത്.

'ബിഗ്ബോസിന്റെ 99-ാം ദിനത്തിൽ എന്റെ ഇളയ സഹോദരൻ അഖിൽ മാരാർ നൽകിയ ഈ മോതിരം എനിക്ക് അമൂല്യമാണ്. ലവ് യു ബ്രോ... ഞാൻ എപ്പോഴും നിങ്ങൾക്കായി ഉണ്ടാകും', എന്നാണ് അഖിൽ നൽകിയ സമ്മാനത്തിന്റെ ചിത്രം പങ്കുവെച്ച് ഷിജു കുറിച്ചത്.

നിരവധി നെ​ഗറ്റീവ് ഇമേജുമായാണ് അഖിൽ മാരാർ ഹൗസിലേക്ക് മത്സരിക്കാൻ കയറിയത്. അതുകൊണ്ട് തന്നെ ആരും അഖിലിനോട് സൗഹൃദം കാണിക്കാൻ തയ്യാറായിരുന്നില്ല. അഖിലിന്റെ കൂടുതൽ‌ തെറ്റുകളും കുറ്റങ്ങളും കണ്ടെത്തി കൂടുതൽ വെറുപ്പ് അഖിലിന് കൊടുക്കാനാണ് ഭൂരിഭാ​ഗം മത്സരാർത്ഥികളും ശ്രമിച്ചത്. എന്നാൽ ഷിജു തുടക്കം മുതൽ ഷോയുടെ അവസാനം വരെ അഖിലിന്റെ ഭാ​ഗത്തുണ്ടായിരുന്നു.

അഖിൽ മാരാർ നൽകിയ വിലമതിക്കാനാവാത്ത സമ്മാനത്തിന്റെ ചിത്രം ഷിജു പങ്കുവെച്ചപ്പോൾ നിരവധി ആരാധകർ കമന്റുകളുമായി എത്തി. 'നിങ്ങളുടെ സൗഹൃദം ഒരുപാട് സ്വാധീനിച്ചു. അവന്റെ പബ്ലിസിറ്റി കണ്ട് കൂടെ കൂടിയത് അല്ലല്ലോ... എല്ലാവരും വളഞ്ഞ് ആക്രമിച്ചപ്പോൾ കൂടെ ചേർത്ത് പിടിച്ചതല്ലേ, വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമാണ് ആ മോതിരം', എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ വന്നത്.

Akhil Marar

ഹൗസിൽ നിന്നും പുറത്തായ ശേഷം ഫിനാലെ വീക്കിൽ തിരികെ എത്തിയ മത്സരാർത്ഥികളിൽ ഭൂരിഭാ​ഗം പേരും അഖിലിന്റെ ജനപിന്തുണ കണ്ട് അദ്ദേഹത്തോട് സ്നേഹം പ്രകടിപ്പിക്കുകയും തങ്ങളെല്ലാം അഖിലിന്റെ ​ഗെയിമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു.

പുറത്താകുന്നത് വരെ റിനോഷ് ജോർജുമായി കടുത്ത സൗഹൃദമുണ്ടായിരുന്ന അനിയൻ മിഥുൻ പോലും പുറത്തായി തിരികെ വന്നപ്പോൾ അഖിലിനോടും ഷിജുവിനോടുമാണ് ഏറ്റവും കൂടുതൽ സ്നേഹം കാണിച്ചത്. റിനോഷിനെ കുറിച്ച് പിന്നീട് വളരെ കുറച്ച് മാത്രമെ പരാമർശിച്ചുള്ളു.

അതേസമയം വിജയ കിരീടം ചൂടി ഹൗസിന് പുറത്തിറങ്ങിയ അഖിൽ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. സാഗറും ജുനൈസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും ജോജു ജോര്‍ജാണ്.

ഒപ്പം ജോജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ഈ ചിത്രത്തിന്‍റെ ബജറ്റിനെക്കുറിച്ചും ചിത്രത്തിലെ ജുനൈസിന്‍റെയും സാഗറിന്‍റെയും കഥാപാത്രങ്ങളെക്കുറിച്ചും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അഖില്‍ വിശദീകരിച്ചിരുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X