'ആഡംബരമായി നടത്തിയ വിവാഹം, രണ്ട് തവണ റേപ്പ് ചെയ്യപ്പെട്ടു, രാത്രിയിൽ ബാത്ത്റൂമിൽ കിടന്നുറങ്ങി'; ശോഭ വിശ്വനാഥ്!

ശോഭ വിശ്വനാഥ് എന്ന പേര് മലയാളികൾ അധികമായി കേൾക്കാൻ തുടങ്ങിയത് ബി​ഗ് ബോസ് സീസൺ ഫൈവ് തുടങ്ങിയ ശേഷമാണ്. ഇതുവരെ കാര്യമായി വലിയ പ്രകടനങ്ങളൊന്നും ഹൗസിൽ കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിൽ കൂടിയും ശോഭയെ ഇഷ്ടപ്പെടുന്ന കുറച്ച് പ്രേക്ഷകർ ഉണ്ടെന്നതാണ് സത്യം.

പൊതുവെ ഹൗസിലെ മറ്റുള്ളവർ ചെറിയ കാര്യങ്ങൾക്ക് പോലും വലിയ പൊട്ടിത്തെറികൾ സൃഷ്ടിക്കുമ്പോൾ വളരെ മാന്യമായി കാര്യങ്ങൾ അവതരിപ്പിച്ച് മുന്നോട്ട് പോകാനാണ് ശോഭ ശ്രമിക്കാറുള്ളത്.

കഴിഞ്ഞ ദിവസം സാ​ഗർ സൂര്യയുമായി ഉണ്ടായ കുപ്പിപ്പാൽ വിഷയത്തിൽ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും വല്ലാതെ പൊട്ടത്തെറിക്കാതെ പറയേണ്ടത് പറഞ്ഞ് ഒതുങ്ങുകയാണ് ശോഭ വിശ്വനാഥ് ചെയ്തത്. ഒട്ടനവധി പരാജയങ്ങളും ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയാണ് സംരംഭക എന്ന നിലയിൽ ശോഭ ഉയർന്നുവന്നത്.

Shobha Viswanath

ഇപ്പോഴിത ബി​ഗ് ബോസ് ഹൗസിലെ എന്റെ കഥ ടാസ്ക്കിൽ താൻ മറക്കാൻ ഇഷ്ടപ്പെടുന്ന തന്നെ ഏറെ വേദനിപ്പിച്ച ഒരു ഇരുണ്ട കാലത്തെ കുറിച്ച് സഹമത്സരാർഥികൾക്ക് മുന്നിൽ സംസാരിച്ചിരിക്കുകയാണ് ശോഭ വിശ്വനാഥ്. താൻ വളരെ സന്തോഷത്തോടെ ആരംഭിച്ച വിവാഹജീവിതം പിന്നീട് എങ്ങനെ നരകതുല്യമായി തീർന്നുവെന്നും നിറഞ്ഞ മിഴികളോടെ ശോഭ വിശദീകരിച്ചു.

ഭർ‌ത്താവിന്റെ വീട്ടിൽ വെച്ച് രണ്ട് തവണ മാരിറ്റൽ റേപ്പിന് വിധേയയാകേണ്ടി വന്നതിനെ കുറിച്ചും ശോഭ വെളിപ്പെടുത്തി. ഒരു മദ്യപാനിയെയാണ് താൻ വിവാഹം ചെയ്തതെന്ന് ഫസ്റ്റ് നൈറ്റിലാണ് തിരിച്ചറിഞ്ഞതെന്നും ശോഭ പറയുന്നു.

രണ്ട് തവണ റേപ്പ് ചെയ്യപ്പെട്ടുവെന്നും ശോഭ വെളിപ്പെടുത്തി. വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം പിന്നീട് വന്ന പ്രണയം തന്നെ എങ്ങനെ തകർത്തുവെന്നും കേസിൽ കു‌ടുക്കിയെന്നും ശോഭ വെളിപ്പെടുത്തി.

പ്രണയം തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ അയാൾ ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് നോ പറഞ്ഞ് പിന്മാറിയപ്പോൾ അയാൾ പ്രതികാരം തീർത്തത് കഞ്ചാവ് കേസിൽ‌ ഉൾപ്പെടുത്തിയിട്ടാണെന്നും ശോഭ വെളിപ്പെടുത്തി. താനൊരു വിക്ടിം അല്ല വിഷണറിയാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് ശോഭ തന്റെ ജീവിത അനുഭവം പറഞ്ഞ് അവസാനിപ്പിച്ചത്.

Shobha Viswanath

'എല്ലാവരെയും പോലെ പുതിയ പ്രതീക്ഷകളുമായാണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ നമ്മള്‍ വിചാരിച്ചതുപോലെയല്ല ജീവിത‌മെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കടുത്ത മരവിപ്പ് ബാധിച്ചു. അതില്‍ നിന്ന് പുറത്തിറങ്ങുന്നത് തന്നെയാണ് സന്തോഷമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ എന്ത് ചെയ്യണമെന്ന ആശയകുഴപ്പമായിരുന്നു.'

'മാനസികവും ശാരീരികവുമായ പീഡനം തുടരുമ്പോഴും ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് വെറുതെ പ്രതീക്ഷിച്ചു. ഞാന്‍ പെട്ടന്ന് ഒരു തീരുമാനം എടുക്കുമ്പോള്‍ സമൂഹം എന്ത് കരുതും വേണ്ടപ്പെട്ടവര്‍ക്ക് വിഷമമാകില്ലേ തുടങ്ങിയ അനാവശ്യ ചിന്തകള്‍ എന്നെ അലട്ടി. വിവാഹത്തിന് മുമ്പ് നന്നായി ജോലി ചെയ്ത് സമ്പാ​ദിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നാൽ വിവാഹത്തോടെ അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു.'

'അതുകൊണ്ട് തന്നെ എനിക്ക് സാമ്പത്തിക ഭദ്രത ഇല്ലായിരുന്നു. മറ്റുള്ളവരുടെ വിവാഹബന്ധത്തില പ്രശ്നങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്ന ചിന്തയായിരുന്നു എനിക്ക്. ഒരു തരം ഡിനൈയല്‍ ആയിരുന്നു ഞാന്‍ ആദ്യം കണ്ടെത്തിയ പ്രതിരോധം. വീട്ടുകാര്‍ പണം മുടക്കി ആഡംബരമായി നടത്തിയ വിവാഹമാണ്.'

'അത് വേണ്ടെന്ന് വെയ്ക്കുന്നതിലൂടെ ഞാന്‍ എടുത്തുചാടുകയാണോ എന്ന തോന്നലായിരുന്നു ആദ്യം. ഐ നെവര്‍ ഗീവ് അപ്പ് അതു തന്നെയാണ് എന്റെ ഏറ്റവും വലിയ ഗുണവും ദോഷവും. എത്ര പ്രശ്നങ്ങളുണ്ടായാലും ഞാന്‍ അതില്‍ പിടിവിടാതെ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കും. അതുകൊണ്ട തന്നെയാണ് ഞാന്‍ വിവാഹ ജീവിതം ഇത്രയും കാലം നീട്ടിക്കൊണ്ടുപോയത്.'

'പീഡനം ഭയന്ന് രാത്രി സയമങ്ങളിൽ ബാത്ത്റൂമിൽ കിടന്നുറങ്ങിയിട്ടുണ്ട്. ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു' എന്നാണ് അടുത്തിടെ മാതൃഭൂമിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ശോഭ വിശ്വനാഥ് തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X