'പൊതുമധ്യത്തിൽ ലക്ഷ്മിയെ അപമാനിക്കാൻ എനിക്ക് തലക്ക് വെളിവില്ലേ?, അവൾ എനിക്കൊപ്പം സന്തോഷവതിയാണ്'; അഖിൽ!

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ജേതാവും ചലച്ചിത്ര സംവിധായകനുമാണ് അഖിൽ മാരാർ. ഹേറ്റേഴ്സിനെ പോലും ഫാൻസാക്കി മാറ്റിയാണ് അഖിൽ ബി​ഗ് ബോസിന് പുറത്തേക്കിറങ്ങിയത്. ആദ്യ കാഴ്ചയിൽ തന്നെ താനൊരു ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന് തെളിയിച്ച അഖിലിന്റെ വിജയം പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ബി​ഗ് ബോസിന് ശേഷം തന്റെ ചെറിയ വലിയ വിശേഷങ്ങൾ എല്ലാം അഖിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇതുവരെ അഞ്ച് സീസണുകളാണ് മലയാളത്തിൽ പൂർത്തിയായത്.

അതിൽ സീസൺ രണ്ടിന് ഒഴികെ മറ്റെല്ലാ സീസണുകൾക്കും വിജയിയുണ്ടായിരുന്നു. മറ്റ് വിജയികളിൽ നിന്നെല്ലാം വളരെ വ്യത്യസ്തനായിരുന്നു സീസൺ ഫൈവിലെ വിജയി അഖിൽ മാരാർ. ഫാൻസും എവിടെപ്പോയാലും തിങ്ങിക്കൂടുന്ന ജനവും സ്റ്റാർഡവുമൊന്നും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ലെന്നും ആരും തന്റെ പേരിൽ സ്വന്തം ജീവിതം നശിപ്പിച്ച് പ്രവർത്തിക്കേണ്ടതില്ലെന്നും പുറത്തിറങ്ങിയ ഉടൻ തന്നെ അഖിൽ പറഞ്ഞിരുന്നു.

 Akhil Marar

പതിവായി ജനപിന്തുണ കൂടുതലുള്ള മത്സരാർത്ഥികൾ വൈരാ​ഗ്യം തീർക്കാൻ മറ്റുള്ള മത്സാർത്ഥികൾക്ക് എതിരെ സ്വന്തം ഫാൻസിനെ ഉപയോ​ഗിക്കുന്ന രീതിയാണ് സീസൺ ഫോറിൽ വരെ നാം കണ്ടത്. എല്ലാം പുറത്ത് നിന്ന് കണ്ട് മനസിലാക്കി സീസൺ ഫൈവിലേക്ക് പോയ അഖിൽ സീസൺ ഫോറിൽ നടന്നതുപോലുള്ള ടോക്സിക് പ്രവർത്തികൾ ഉണ്ടാകരുതെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. അത് പുറത്ത് വന്നപ്പോൾ നടപ്പാക്കുകയും ചെയ്തു.

കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിച്ചിരുന്ന തനിക്ക് ഇപ്പോൾ അത് സാധ്യമാകുന്നില്ലെന്നും എന്ത് പറഞ്ഞാലും കുറ്റം കണ്ടെത്തി ഒരു വിഭാ​ഗം വിമർശിക്കുന്ന സ്ഥിതിയാണെന്നും അഖിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഭാര്യ ലക്ഷ്മിക്കൊപ്പം എത്തി മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖം വൈറലായ ശേഷം വന്ന വിമർശനങ്ങളോട് കുടുംബസമേതമെത്തി പ്രതികരിച്ചിരിക്കുകയാണ് അഖിൽ മാരാർ. അഭിമുഖത്തിനിടെ ഭാര്യയോട് തമാശയായി പറഞ്ഞ പല കാര്യങ്ങളിലും ആളുകൾ നെ​​ഗറ്റിവിറ്റി കണ്ടെത്തിയതോടെയാണ് അഖിൽ വിശദീകരണം നൽകിയത്.

പൊതുമധ്യത്തിൽ ഭാര്യ ലക്ഷ്മിയെ അപമാനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അത്രത്തോളം തലക്ക് വെളിവില്ലാത്ത ആളല്ല താനെന്നുമാണ് അഖിൽ വീഡിയോയിൽ പറയുന്നത്. കുടുംബം കലക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഭാര്യയ്ക്കൊപ്പം അഖിൽ മക്കളേയും ഒപ്പം കൂട്ടിയിരുന്നു.

 Akhil Marar

അഖിലിന്റെയും ലക്ഷ്മിയുടെയും വാക്കുകളിലേക്ക്... 'അഭിമുഖത്തിനിടയിൽ ഞങ്ങൾ പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടാണ് ചില ആരോപണങ്ങൾ ഉയർന്നത്. ഞാൻ ഭാര്യക്ക് റെസ്‌പെക്ട് കൊടുത്തില്ല എന്നാണ് അവർ പറഞ്ഞുണ്ടാക്കുന്നത്. ഞങ്ങൾ പരസ്പരം തമാശയ്ക്ക് പറയുന്ന കാര്യങ്ങൾ പോലും വളച്ചൊടിക്കുകയാണ് ചില വിരോധികൾ. രസകരമായ മറ്റൊരു സംഗതി എന്താണെന്ന് വെച്ചാൽ എന്റെ ഹേറ്റേഴ്‌സ് ലക്ഷ്മിയുടെ ഫാൻസ്‌ ആണെന്ന ലേബലിലാണ് കമന്റുകൾ ഇടുന്നതെന്നതാണ്. എനിക്ക് പേഴ്സണലി ഒരുപാട് മെസേജുകൾ വരുന്നുണ്ട്.'

'ഇവരുടെ പ്ലാൻ എന്താണെന്ന് വെച്ചാൽ ഞങ്ങളുടെ കുടുംബത്തിലെ സമാധാനം നശിപ്പിക്കുക എന്നുള്ളതാണ്. ഇതുവരെ ഇത്തരക്കാർ എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു പാവം കണ്ടസ്റ്റന്റിന്റെ പുറകെ ആയിരുന്നു. ഇപ്പോൾ എന്റെ ഭാര്യയുടെ പുറകെ കൂടിയിട്ടുണ്ട്. സ്വന്തം ജീവിതം തകർന്നു... ഇനി മറ്റുള്ളവരുടെ ജീവിതം കൂടി എങ്ങനെ തകർക്കാം എന്ന് കരുതി കച്ചകെട്ടി ഇറങ്ങിയ ആളുകൾക്ക് വേണ്ടിയാണ് ഞാൻ വീഡിയോ ചെയ്തത്.'

'നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾ നോക്കി ജീവിക്കൂ. ഞാൻ സ്ത്രീധനം വാങ്ങിയില്ല എന്നതാണ് ഏറ്റവും വലിയ വിഷയം. എനിക്ക് പറയാനുള്ളത് കാര്യമായിട്ടുള്ള സംഗതിയാണ്. തിരുത്തേണ്ട കാര്യങ്ങൾ ആണെങ്കിൽ ഞാൻ അത് തിരുത്തും. അത് ഉൾക്കൊള്ളാൻ ഉള്ള ബോധം എനിക്കുണ്ട്. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ പല കാര്യങ്ങളും പറയാറുണ്ട്. സ്നേഹമുള്ള ഇടത്ത് അത്തരം സംസാരം പതിവാണ്. അതിന് നിങ്ങൾക്കെന്താണെന്നും', അഖിൽ ചോദിച്ചു. ലക്ഷ്മിയെ അപമാനിക്കാൻ ശ്രമിച്ചോ എന്നതിനും താരം മറുപടി നൽകി.

'പൊതുമധ്യത്തിൽ ഞാൻ ഭാര്യയെ അപമാനിച്ചു എന്നാണ് പറഞ്ഞുണ്ടാക്കുന്നത്. പൊതുമധ്യത്തിൽ അവളെ അപമാനിക്കാൻ എനിക്ക് എന്താ തലക്ക് വെളിവില്ലാതെ ഇരിക്കുവാണോ. ഒരു ചാറ്റ് ഷോ ആകുമ്പോൾ നമ്മൾ സംസാരിക്കും. ഞങ്ങൾ കുടുംബത്തിലൊക്കെ അങ്ങനെയാണ്. പൊളിറ്റിക്കൽ കറക്ട്നെസ് നോക്കി കുടുംബത്തിൽ ജീവിക്കാൻ ആകുമോ', എന്നാണ് അഖിലും ലക്ഷ്മിയും ചോദിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X