സായ് കൃഷ്ണയെ ബ്ലോക്ക് ചെയ്തു; ആ വീഡിയോ കണ്ടതോടെ ഞാൻ ഞെട്ടി; തുറന്നടിച്ച് അഭിഷേക് ജയദീപ്

ബി​ഗ് ബോസ് ആറാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് അഭിഷേക് ജയ്ദീപ് എത്തുന്നത്. കുറച്ച് ആഴ്ചകൾ മാത്രമേ അഭിഷേക് ഷോയിൽ തുടർന്നുള്ളൂ. വലിയ ചലനങ്ങൾ ഷോയിൽ ഉണ്ടാക്കാനായില്ലെങ്കിലും പോസിറ്റീവായ മാറ്റങ്ങൾ ഷോയ്ക്ക് ശേഷം അഭിഷേകിന്റെ ജീവിതത്തിലുണ്ടായി. ​ഗേ ആണെന്ന് കാര്യം തുറന്ന് പറഞ്ഞപ്പോൾ വീട്ടുകാർ തന്നെ അം​ഗീകരിക്കുമോ എന്ന് അഭിഷേക് സംശയിച്ചിരുന്നു. എന്നാൽ അഭിഷേകിനെ മനസിലാക്കി അച്ഛനും അമ്മയും ചേച്ചിയും ഒപ്പം നിന്നു.

ബി​ഗ് ബോസിനുള്ളിൽ അടുത്ത സൗഹൃദം അഭിഷേകിനുണ്ടായിരുന്നില്ല. സുഹൃത്തുക്കളെ പോലെ നിന്നവരെ യഥാർത്ഥത്തിൽ അഭിഷേക് മനസിലാക്കിയത് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ്. ഇപ്പോഴിതാ സഹമത്സരാർത്ഥിയായിരുന്ന സായ് കൃഷ്ണയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് അഭിഷേക് ജയദീപ്. തന്നെക്കുറിച്ച് വളരെ മോശമായി സായ് കൃഷ്ണ സംസാരിച്ചെന്ന് അഭിഷേക് പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

Abhishek Jayadeep  Sai Krishna

സായിയും ഞാനും ഒരു ‌ടീമിലായിരുന്നു. സായിയോട് സഹോദരനോടെന്ന പോലെ സ്നേഹമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. സായ് ഇങ്ങോട്ടും എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാൽ പുറത്ത് വന്ന ശേഷം ഒരു വീഡിയോയിൽ സായ് മാറി നിന്ന് തന്നെ അധിക്ഷേപിച്ച് സംസാരിച്ചെന്നും അഭിഷേക് പറയുന്നു. ഇത് കണ്ടപ്പോൾ തനിക്ക് ഷോക്കായി. അഭിഷേക് ശ്രീകുമാറിന് എന്നോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കിയാണ് അവൻ പറഞ്ഞത്.

ജിന്റോ ചേട്ടൻ എന്നെ ടച്ച് ചെയ്ത സംഭവം ഞാൻ ആദ്യം പങ്കുവെച്ചത് സായിയുടെ അടുത്താണ്. നമുക്ക് ചോദിക്കണം എന്ന് പറഞ്ഞ സായി പിന്നീട് മാറി ഇരുന്ന് സിബിനോട് ഫേക്ക് ആയി ഉണ്ടാക്കിയ കാര്യമാണ്, ഇവനാണോ ഇനി പിടിച്ചത് എന്ന രീതിയിൽ സംസാരിച്ചു. അതിൽ ഞാൻ ശരിക്കും ഷോക്കായി. സായിയോട് നേരിട്ട് സംസാരിക്കണമെന്നില്ല.

Abhishek Jayadeep  Sai Krishna

ഈ വീഡിയോ കണ്ട ശേഷം ഉടനെ ഞാൻ ചെയ്തത് ഇൻസ്റ്റയിൽ സായിയെ ബ്ലോക്ക് ചെയ്യുകയാണെന്നും അഭിഷേക് ജയദീപ് വ്യക്തമാക്കി.എന്റെ സർക്കിൾ മുംബൈയിലാണ്. അവിടെയുള്ള സുഹൃത്തുക്കളോട് പറയുന്നത് പോലെയല്ല വീട്ടുകാരോ‌ട് ​ഗേ ആണെന്ന് പറയുന്നത്. കുടുംബം തള്ളിക്കളഞ്ഞാൽ അത് വലിയൊരു നഷ്ടമാണ്. തുറന്ന് പറയാൻ പറ്റിയ സമയത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ പ്രൊഫെെലിൽ അച്ഛനെയും അമ്മയെയും ചേച്ചിയെയും ബ്ലോക്ക് ചെയ്തിരുന്നെന്നും അഭിഷേക് ജയ്ദീപ് പറയുന്നു. ​ഗേ ആണെന്ന് തുറന്ന് പറയാത്തത് ഇതൊരു തെറ്റാണെന്ന ചിന്ത ആളുകളിലുണ്ടാക്കും. അതുകൊണ്ടാണ് താൻ തുറന്ന് പറഞ്ഞതെന്നും അഭിഷേക് ജയ്ദീപ് വ്യക്തമാക്കി.

അഭിഷേകിനൊപ്പം വൈൽഡ് കാർഡ് എൻട്രിയായാണ് സായ് കൃഷ്ണയും ബി​ഗ് ബോസിൽ എത്തിയത്. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേശം ഏറ്റവും കൂടുതൽ ട്രോളുകൾ വരുന്നവരിൽ ഒരാളാണ് സായ് കൃഷ്ണ. വലിയ ഹെപ്പാണ് സായ് കൃഷ്ണയുടെ ബിദ് ബോസ് എൻട്രിക്ക് ഉണ്ടായതെങ്കിലും ഷോയിൽ കാര്യമായ ഒരു ​ഗെയിമും സായിക്കില്ലായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X