'ബി​ഗ് ബോസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവർ കണ്ണുകൾ കെട്ടാൻ വന്നു ഞാൻ സമ്മതിച്ചില്ല, ഞാൻ എന്ത് തെറ്റ് ചെയ്തു?'

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടുവെങ്കിലും ഇപ്പോഴും സോഷ്യൽ‌മീഡിയ നിറയെ ബി​ഗ് ബോസുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് നിറയുന്നത്. ഇരുപത്തിയഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്ത സീസൺ ആറിൽ വിജയിച്ചത് ജിന്റോയാണ്. അർജുനായിരുന്നു റണ്ണറപ്പ്. ബി​ഗ് ബോസ് ഹൗസിനുള്ളിലെ താമസം എന്നും ഏതൊരു ബി​ഗ് ബോസ് ആരാധകന്റെയും സ്വപ്നമാണ്. പലരുടെയും വാക്കുകളിലൂടെ അറിഞ്ഞത് അനുഭവിക്കാൻ ആ​​ഗ്രഹിക്കാത്തവർ ഉണ്ടാവില്ല.

ഷോയുടെ ​ഗ്രാന്റ് ഫിനാലെ കഴിയുമ്പോൾ മത്സരാർത്ഥികളുടെ പ്രിയപ്പെട്ടവർക്ക് ബി​ഗ് ബോസ് ഹൗസിന്റെ സെറ്റിൽ കയറാൻ അവസരം ലഭിക്കാറുണ്ട്. അവിടേക്ക് മത്സരാർത്ഥിയായി കയറിയാൽ പിന്നെ ജനങ്ങൾ തീരുമാനിക്കുമ്പോൾ അല്ലാതെ പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല.

bigg boss  Urvashi

നൂറ് ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ അപരിചിതർക്കൊപ്പം കഴിയുക എന്നതാണ് അവിടേക്ക് കടന്ന് ചെല്ലുന്ന ഏതൊരു മത്സരാർത്ഥിക്കും കടക്കേണ്ട പ്രധാന കടമ്പ. ഇതുവരെ ആറ് സീസണുകൾ മലയാളത്തിൽ ഉണ്ടായി. ഇതിനോടകം നിരവധി താരങ്ങൾ ബി​ഗ് ബോസ് ഹൗസിലെത്തി തങ്ങളുടെ സിനിമകളുടെ പ്രമോഷൻ നടത്താറുണ്ട്. നടൻ കമൽഹാസൻ വരെ വിക്രം സിനിമയുടെ റിലീസ് സമയത്ത് ബി​ഗ് ബോസ് മലയാളത്തിൽ പ്രമോഷനായി എത്തിയിരുന്നു.

അത്തരത്തിൽ‌ ഈ സീസണിൽ നടൻ ദിലീപ്, നടി ഉർവശി തുടങ്ങിയവരും ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർ സിനിമ ഓഡീഷനുമായും ഹൗസിലേക്ക് എത്തിയിരുന്നു. നടൻ ഉർവശി തന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഉള്ളൊഴുക്കിന്റെ പ്രമോഷനായാണ് ബി​ഗ് ബോസ് ഹൗസിൽ വന്നത്.

മത്സരാർത്ഥികളുമായി ഏറെ നേരം സംവദിച്ചശേഷമാണ് ഉർവശി മടങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനായി മാധ്യമങ്ങളെ കണ്ടപ്പോൾ ബി​ഗ് ബോസിൽ പോയ അനുഭവം ഉർവശി വെളിപ്പെടുത്തിയതിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തിനായി തയ്യാറെടുക്കുന്നതിനിടെ നടി പാർവതിയോടും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരോടുമാണ് ബി​ഗ് ബോസ് ഹൗസ് അനുഭവം ഉർവശി പങ്കിട്ടത്.

ബി​ഗ് ബോസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ക്രൂവിലെ അം​ഗങ്ങൾ തന്റെ കണ്ണുകൾ കെട്ടാൻ വന്നുവെന്നും എന്നാൽ താൻ അതിന് സമ്മതിച്ചില്ലെന്നുമാണ് ഉർവശി പറഞ്ഞത്. ബി​ഗ് ബോസ് ഹൗസിലേക്ക് കയറിയപ്പോൾ ഇരുട്ടിലൂടെയാണ് അവർ ഏറെ നേരം എന്നെ നടത്തിയത്. ചുറ്റുപാടും ഡാർക്കായാൽ എന്റെ ബോഡി പെട്ടന്ന് അൺബാലൻസ്ഡാകും.

bigg boss  Urvashi

കണ്ണുകെട്ടാൻ വന്നപ്പോൾ ഞാൻ സമ്മതിച്ചില്ല. അവരെ കണ്ണുകെട്ടി കൊണ്ടുപോകുന്നത് കുഴപ്പമില്ല. എന്റെ കണ്ണ് എന്തിനാണ് കെട്ടുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്തു. പിന്നെ മൊബൈലിലെ ടോർച്ചൊക്കെ ഓൺ ചെയ്ത് കക്കാൻ പോകുന്നത് പോലെയാണ് പോയത്. മുഴുവൻ ജനലായതുകൊണ്ട് അവർക്ക് കാണാൻ സാധിക്കും എന്നാണ് ഉർവശി അനുഭവം പങ്കിട്ട് പറഞ്ഞത്.

തന്റെ മകളൊക്കെ ബി​ഗ് ബോസ് പ്രേക്ഷകയാണെന്ന് ഹൗസിൽ വന്നപ്പോൾ ഉർവശി വെളിപ്പെടുത്തിയിരുന്നു. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്.

Read more about: bigg boss urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X